പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥ കേന്ദ്രത്തിൽ എട്ടാം മിട തിരുനാൾ ആഘോഷിച്ചു. പാട്ടു കുർബാനയ്ക്ക് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ റെന്നി മുണ്ടൻ കുര്യൻ മുഖ്യ കാർമികനായി. ഫാദർ വിൽജോ നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി. ഫാദർ ലിവിൻ ചൂണ്ടൽ സഹകാർമികനായി. വൈകീട്ട് തെക്കുംഭാഗം കമ്മറ്റിയുടെ നേതൃത്വത്തിൽ വെടിക്കെട്ടും, തെക്ക് സൗഹൃദവേദിയുടെ ബാൻഡ് വാദ്യ മത്സരവും നടന്നു. രാത്രിയിൽ വള എഴുന്നുള്ളിപ്പുകൾ പള്ളിയിൽ എത്തി. വികാരി ഫാദർ ആന്റണി ചെമ്പകശ്ശേരി, സഹവികാരിമാരായ ഫാദർ ഗോഡ്വിൻ, ഫാദർ ലിവിൻ കുരുതുകുളങ്ങര, ട്രസ്റ്റി ഒ.ജെ ഷാജൻ, സേവ്യർ അറയ്ക്ക…
വടക്കാഞ്ചേരി : തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലുമായി ചേർന്ന് ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി ടി.ആര് രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡണ്ട് എം.എസ് ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം പി.ജി ബിനോയ്, തലപ്പിള്ളി യൂണിയൻ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡൻറ് മോഹൻദാസ്, ഡോക്ടർ കെ. സോമൻ, ഡോക്ടർ ആർ. ബോസ് എന്നിവർ ക്ലാസെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLt…
കോഴിക്കോട്: റാപ്പ് ഗായകൻ വേടൻ കേരളത്തിന്റെ സംഗീത ലോകത്തെ പടനായകൻ എന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുലിപ്പല്ല് കേസിൽ വേടനോട് വനംവകുപ്പ് കാണിച്ചത് ശുദ്ധവിവരക്കേടാണ്. അവർക്ക് പുതിയകാലത്തെ സംഗീതവും അഭിരുചികളും അറിയില്ല. സവർണ്ണ മേധാവിത്വത്തിനെതിരെയാണ് വേടൻ പാടുന്നത്. അതിൽ അസഹിഷ്ണുതയുള്ള സവർണ്ണ മേധാവികളും ചില ഉദ്യോഗസ്ഥ പ്രമാണികളുമുണ്ട്. അവരെ കാലം തിരുത്തും. വേടൻ്റെ കേസിൽ വനംവകുപ്പിന് തിരുത്തൽ വേണ്ടിവന്നു എന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ?…
നെടുമങ്ങാട്: നെടുമങ്ങാട് ആനാട് സ്വദേശിനിയായ പാവപ്പെട്ട ദളിത് യുവതി ബിന്ദുവിനെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ച പേരൂർക്കട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് പറഞ്ഞു. ആരോപണ വിധേയനായ പേരൂർക്കട എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തത്കൊണ്ട് മാത്രം കാര്യമില്ല. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിനെല്ലാം കാരണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ഒരു പാവം സ്ത്രീയെ കുടിവെള്ളം പോലും നൽകാതെ ക്രൂരമായി മാനസിക പീഡനം നടത്തിയ മറ്റു പോല…
അത്താണി: അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന സമ്മേളനം സമാപിച്ചു. ശസ്ത്രക്രിയാ രംഗത്തെ നൂതന ആശയങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, പുതിയ വഴികൾ തുടങ്ങിയവയെ കുറിച്ചുള്ള ശാസ്ത്രീയ ചർച്ചകളും പ്രഭാഷണങ്ങളും ആണ് നടന്നത്. പുതിയ ഭാരവാഹികളായി ഡോക്ടർ എസ്.സുനിൽ (ചെയ), ഡോക്ടർ ആർ.പി റെഞ്ജിൻ ( സെക്ര), ഡോക്ടർ ബിപിൻ മാത്യു (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു . എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ വാഹനാപകടത്തിൽ പെട്ട് അന്തരിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
വടക്കാഞ്ചേരി: മിണാലൂർ കള്ളി വളപ്പിൽ രേഷ്മ ( 25 വയസ്സ് ) നിര്യാതയായി. രക്താർബുധം ബാധിച്ച് തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 10.30 ന് ഭാരതപ്പുഴ ശാന്തിതീരത്ത് വെച്ച് നടത്തുന്നു. ഭർത്താവ്: സജീഷ്. മക്കൾ: നിനവ്, നൈനിക അച്ഛൻ: ഉണ്ണികൃഷ്ണൻ അമ്മ: സുജാത. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
All rights reserved to N Online Media
Social Plugin