പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം: പോക്സോ കേസിൽ നാലു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് എരുമപ്പെട്ടി പോലീസ്

കേസിനാസ്പദമായ സംഭവം ഇങ്ങനെ: 2023 ഏപ്രിൽ മാസം 3 ന് ആണ്  പ്രായപൂർത്തിയാകാത്ത കേവലം 14 വയസ് മാത്രം പ്രായമുള്ള, 9 ൽ പഠിക്കുന്ന പെൺകുട്ടിയും അച്ഛനും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ എത്തി തന്നെ സ്കൂളിലേക്ക് പോകുന്ന സമയം ഒരാൾ നിരന്തരമായി പിൻതുടരുന്നുണ്ടെന്നും, വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ  ശ്രമിച്ചെന്നും, ആ സമയം അച്ഛൻ്റെ കൂട്ടുകാരൻ കണ്ടതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മൊഴി നൽകിയത്. അന്നേ ദിവസം കേസ് രജിസ്റ്റർ ചെയ്ത എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.



തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സ്കൂട്ടറിനെക്കുറിച്ച് അറിയുകയും , CCTV ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രതിയെ തിരിച്ചറിയുകയും, പ്രതിയെ 3 ന് തന്നെ അറസ്റ്റ് ചെയ്യുകയും പ്രതിയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു 



കുട്ടികൾ ഇത്തരത്തിൽ പീഢനത്തിന് ഇരയായാൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ അതിവേഗം തന്നെ പൂർത്തിയാക്കുകയും, പ്രതി പെൺകുട്ടിയുടെ പിന്നാലെ പോകുന്നതുൾപ്പെടെയുള്ള CCTV ദൃശ്യങ്ങൾ ബന്തവസ്സിലെടുത്ത് ബഹു : കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.



കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യമായതിനാൽ അതീവ പ്രാധാന്യം നല്കി നടത്തിയ അന്വേഷണത്തിലൂടെയാണ് ഏറെ സങ്കീർണ്ണതകൾ ഉള്ള പോക്സോ കേസ്സിൽ 4 ദിവസങ്ങൾ കൊണ്ട് തെളിവുകൾ എല്ലാം ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാൻ എരുമപ്പെട്ടി പോലീസിനായത്. 



 എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ SHO കെ.കെ.ഭൂപേഷ് ആണ് ഈ കേസ്സിൻ്റെ ആദ്യാന്വേഷണം നടത്തിയത് . കറ്റപത്രം തയ്യാറാക്കിയത് SI അനുരാജ് .ടി .സി ആണ് . ഈ കേസ്സിലെ അസിസ്റ്റൻ്റ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ SCPO മാരായ സജീവ് .എ .വി , ഓമന.കെ.എസ് എന്നിവരാണ് .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍