പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ തിരുവില്വാമല പാമ്പാടി പള്ളിപെറ്റ വീട്ടിൽ സുജിത്തിന്റെ മകൻ ശ്രേയസിനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു
ശാരീരിക അവശതമളെ തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടിയതോടെ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ ഒറ്റപ്പാലം പോലീസിൽ വിവരമറിയിക്കുകയും കുന്ദംകുളം എ സിപി സിനോജിന്റെ നിർദേശപ്രകാരം പഴയന്നൂർ എസ് ഐ ബിന്ദുലാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി
0 അഭിപ്രായങ്ങള്‍