ഇലക്ഷൻ കമ്മീഷൻ വെയർഹൗസ് ജില്ലാ കലക്ടർ സന്ദർശിച്ചു.

ഇലക്ഷൻ കമ്മീഷൻ വെയർഹൗസ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സന്ദർശിച്ചു. പ്രതിമാസ പരിശോധന നടത്തി ഇലക്ഷൻ കമ്മീഷൻ റിപ്പോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് സമർപ്പിക്കുന്നതിനാണ് തൃശൂർ ചെമ്പൂക്കാവിലുളള വെയർഹൗസ് സന്ദർശിച്ചത്. വെയർ ഹൗസിൽ പുതുതായി എത്തിച്ച വി വി പാറ്റ് വോട്ടിങ് മെഷീനുകൾ ജില്ലാ കലക്ടർ പരിശോധിച്ച് വിലയിരുത്തി. ഇലക്ഷൻ കമ്മീഷൻ സൂപ്രണ്ട് മുഹമ്മദ് കെ, അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ ഗീവർ എം എഫ്, സെക്ഷൻ അസിസ്റ്റന്റ്മാരായ കിരൺ ആർ കൃഷ്ണൻ, ഭരത് ദർശൻ, ഇലക്ഷൻ കമ്മീഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍