തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം ഉന്നയിച്ച് അവർ രംഗത്ത് വന്നത്.സ്ഥാപനത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ എന്ന മുദ്രാവാക്യവുമായി തങ്ങൾ ബ്ലഡ് ബാങ്കിൽ സമരം തുടരുകയാണെന്നും ജീവനക്കാർ പറഞ്ഞു.
രോഗികൾക്ക് ഉപകാര പ്രദമാകും വിധം സ്ഥാപനം നിയമ പരമായും അഴിമതി രഹിതവുമായി പ്രവർത്തിപ്പിക്കുക,അനാവശ്യമായി കൈവശം വെച്ച് വരുന്ന ഏക്കർ കണക്കിന് വരുന്ന സ്ഥലവും ഭൂമിയും മറ്റു പൊതു സ്വത്താക്കി ഉപയോഗിക്കുക, വിവേചനമില്ലാതെ വേതന വർദ്ധനവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലൂടെ ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.നിലവിൽ ബ്ലഡ് ബാങ്കിൽ നടക്കുന്ന സമരത്തിന് മാന്യമായ ഒത്തു തീർപ്പിന് തയ്യാർ ആകാത്ത മാനേജ്മെൻ്റിനെ സർക്കാരും പൊതുജനങ്ങളും തിരുത്തണമെന്നും ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ സ്റ്റാലിൻ ജോസഫ്, രേണുക സുരേഷ്, മീര ഭായ്,ബിനീഷ് എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍