ആറാമത് അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ വിശിഷ്ട സാഹിതീസേവ പുരസ്കാരം പ്രശസ്ത നിരൂപകരും പ്രഭാഷകനുമായ ശ്രീ ബാലചന്ദ്രൻ വടക്കേടത്തിന് സമ്മാനിക്കുന്നു.
മുപ്പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മറ്റ് അവാർഡുകളും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവചരിത്ര വിഭാഗത്തിൽ എൽ. വി. ഹരികുമാർ (കെ. പി. മാധവൻ നായർ വിശുദ്ധിയുടെ സൗമ്യ തേജസ്സ്) വിവർത്തന സാഹിത്യത്തിൽ ശ്രീ. എൻ. മൂസ്സക്കുട്ടി (സ്റ്റാലിൻ രാഷ്ട്രീയ ജീവിതം ബലിയോൺ ട്രോട്സ്കി) ആത്മകഥ വിഭാഗത്തിൽ മായാ ബാലകൃഷ്ണൻ (നാലാം വിരലിൽ വിരിയുന്ന മായ) എന്നിവർ അർഹരായി.
10000 രൂപയും ശില്പവുമാണ് അവാർഡ്. ജൂലൈ 19-ാം തീയ്യതി കാലത്ത് 10.30 ന് കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടക്കുന്ന അങ്കണം ഷംസുദ്ദീൻ അനുസ്മരണ ചടങ്ങിൽ വെച്ച് മുൻ നിയമസഭാ സ്പീക്കർ ശ്രീ വി. എം. സതീശൻ അവാർഡുകൾ നൽകും വിദ്യാർഥി പുരസ്കാരവും തൂലികാശ്രീ അവാർഡും ഇതേ ചടങ്ങിൽ തന്നെ സമ്മാനിക്കും ഒപ്പം സാംസ്കാരിസാഹിത്യ രംഗത്തെ പൂജനീയരെ ആദരിക്കുന്നുമുണ്ട് എന്ന് അങ്കണം ഷംസുദ്ദീൻ സ്മൃതി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
0 അഭിപ്രായങ്ങള്‍