തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയേറ്റ് ജനുവരിക്കും മേയ് മാസത്തിനുമിടയിൽ 1,37,137 പേർ ചികിത്സതേടി. ജൂണിൽ ഇരുപത്തയ്യായിരത്തിലേറെപ്പേർ ചികിത്സതേടിയിട്ടുണ്ടെങ്കിലും അന്തിമകണക്ക് ലഭ്യമായിട്ടില്ല. മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകടിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. വളർത്തുനായകളുടെ കടിയേൽക്കുന്നവരിൽപലരും ചികിത്സതേടാത്തതിനാൽ ഇതുകൂടാനാണ് സാധ്യത.
ഈവർഷം ഇതുവരെ ഏഴുപേർ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,89,986 തെരുവുനായകളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒരുലക്ഷത്തോളം. ഇവയിൽ വന്ധ്യംകരിച്ചത് 18,852 എണ്ണത്തിനെ മാത്രമാണ്. 2022 സെപ്റ്റംബർമുതൽ ഈമാസം ആദ്യ വാരംവരെ 32,061 തെരുവുനായകൾക്കും 4,38,473 വളർത്തുനായകൾക്കും പേവിഷ പ്രതിരോധമരുന്ന് നൽകിയെന്നാണ് കണക്കുകൾ.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
0 അഭിപ്രായങ്ങള്‍