വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖയും , തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയനും സംയുക്തമായി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്തു.

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയും , തലപ്പിള്ളി എസ് എൻ ഡി പി യൂണിയനും സംയുക്തമായി 28 സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വടക്കാഞ്ചേരി ശാഖാ ഓഫീസിൽ വെച്ച് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ ഉൽഘാടനം നിർവ്വഹിച്ചു. സ്വാഗതം സെക്രട്ടറി സുഭാഷ് പുഴക്കലും, നന്ദി സി.ജി.ശശീന്ദ്രനും . പറഞ്ഞു. വനിതാ സംഘം സെക്രട്ടറി പി.കെ. ശോഭ, വൈ.പ്രസിഡണ്ട് സുധർമ്മ ശ്രീകൃഷ്ണൻ,വനിതാ സംഘം എക്സിക്യുട്ടീവ് അംഗം ശാന്താ ശ്രീധരൻ , യൂണിയൻ പ്രതിനിധി പി.എ. കുമാരൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍