ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കർക്കിടക മാസത്തിൽ നടത്തുന്ന നാലമ്പല ടൂർപാക്കേജിന് ബുക്കിംഗ് ആരംഭിച്ചു. അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10 മുതൽ അഞ്ച് മണി വരെയാണ് ബുക്കിംഗ്. രാവിലെ 5:30ന് തൃശൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം ക്ഷേത്രം, പായമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ഉച്ചയോടെ തൃപ്രയാറിൽ തിരിച്ചെത്തും.
ഉച്ചഭക്ഷണം, ഔഷധക്കഞ്ഞി കൂട്ട്, പഞ്ചാംഗ പുസ്തകം, സന്ധ്യാനാമ പുസ്തകം എന്നിവയും മുഴുവൻ സമയ ഫെസിലിറ്റേറ്റർ സൗകര്യം, എസി വാഹനം എന്നീ സൗകര്യങ്ങളും ഉണ്ടാകും. 900 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 04872 320800, 9496101737.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍