വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ലോകഘടികാരം. സാമൂഹ്യശാസ്ത്ര ക്ലബ്‌ തയ്യാറാക്കിയ ലോകഘടികാരം വിദ്യാലയത്തിന് സമർപ്പിച്ചു. ലോകരാജ്യങ്ങളിലെ സമയം കണ്ടെത്താം .. പഠിക്കാം.. കളിക്കാം ...

ഗവ. ഗേൾസ് ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ ലോകഘടികാരം എം. എൽ. എ. സേവ്യാർ ചിറ്റിലപ്പിള്ളി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി സമർപ്പിച്ചു. നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.  പി. ടി. എ. പ്രസിഡണ്ട് വി. എ. സുരേഷ്, എം. പി. ടി. എ. പ്രസിഡണ്ട് ധന്യ മനോജ്, എസ്. എം. സി. ചെയർമാൻ സുരേഷ് കുട്ടത്ത്, പ്രധാന അധ്യാപിക കെ. കെ. സുമ,    കെ. കെ. ഷീന, കെ. പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.

ലോകരാജ്യങ്ങൾ, വിവിധരാജ്യങ്ങൾ പിൻന്തുടരുന്ന സമയമേഖലകൾ, രേഖാംശരേഖകൾ, സമയവ്യത്യാസം, ഗ്രീനിച്ച്‌ രേഖ, അന്താരാഷ്ട്ര ദിനാങ്ക രേഖ, ഇന്ത്യയുടെ മാനക രേഖാംശം  എന്നിവ രേഖപ്പെടുത്തിയ  പ്രത്യേക  ഭൂപടം, ക്ലോക്കുകൾ, സമയം നിർണയത്തിന്  സഹായിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ഉപകരണങ്ങൾ എന്നിവ ചേർന്നതാണ് ലോകഘടികാരം. 

ഈ സംവിധാനം ഉപയോഗിച്ച് ലോകത്തെ ഏതൊരുരാജ്യത്തെയും സമയം കണ്ടെത്താവുന്നതാണ്.  സമയം കണക്കാക്കുന്ന രീതിയും അനുബന്ധ  ആശയങ്ങളും എളുപ്പത്തിൽ മനസിലാക്കുന്നതിനും ഇത് സഹായകമാണ്. പത്താംക്ലാസിലെ ഭൂമിശാസ്ത്ര പാഠഭാഗമായ ‘ഋതുഭേദങ്ങളും സമയവും’ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി  സാമൂഹ്യശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറിയും അധ്യാപകനുമായ കെ. പി. സജയനാണ്  ഈ ലോകഘടികാരം നിർമ്മിച്ചത്...

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍