വടക്കാഞ്ചേരിയിലെ പുരോഗമന സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും CPI(M), കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന നിര്യാതനായ എൻ.സി. കൃഷ്ണൻ്റെ പുസ്തകശേഖരം കുടുംബാംഗങ്ങൾ CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിക്ക് കൈമാറി. അകമലയിലെ വസതിയിൽ വെച്ച് CPI(M) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പ്രൊഫ: K.D. ബാഹുലേയൻ മാസ്റ്റർ എൻ.സി. കൃഷ്ണൻ്റെ ഭാര്യ തങ്കത്തിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങി.
CPI (M) ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. പ്രമോദ് കുമാർ, മിനി അരവിന്ദൻ, എം.ജെ. ബിനോയ്, CPI (M) ലോക്കൽ സെക്രട്ടറി പി.എൻ. അനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി. മദനൻ, വി. എ. സുരേഷ്, കെ.യു. പ്രദീപ് CPI(M) അകമല ബ്രാഞ്ച് സെക്രട്ടറി കെ.വി. സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍