നന്ദനക്ക് ഉള്ള ശ്രവണസഹായി ബഹു. റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് കൈമാറി. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ.

ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ നന്ദന വന്നത് ഒരു ചെറിയ ആവശ്യം പറയാനാണ്, അവൾക്ക് ഒരു ശ്രവണ സഹായി വേണം. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന ജന്മനാ കേള്‍വി പരിമിതി നേരിട്ടിരുന്നു. മകൾക്ക് ശ്രവണസഹായി നൽകുക എന്നത് അച്ഛൻ ബിനുവിന്റെ വലിയൊരു സ്വപ്നം കൂടിയായിരുന്നു.

നന്ദനയ്ക്ക് ശ്രവണസഹായി നൽകുമെന്ന് ബഹു. റവന്യൂ മന്ത്രി കെ. രാജനും ബഹു. ഗുരുവായൂർ എം.എൽ.എ. എൻ. അക്ബറും അദാലത്തിൽ വെച്ചുതന്നെ ഉറപ്പുനൽകി. സർക്കാരും ജില്ലാ ഭരണകൂടവും മണപ്പുറം ഫൗണ്ടേഷനും കൈകോർത്തപ്പോൾ നന്ദനയ്ക്ക് ലഭിച്ചത് കേൾവിയുടെ പുതുലോകമാണ്.  


നന്ദനക്ക് ഉള്ള ശ്രവണസഹായി ബഹു. റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് കൈമാറി. ഏറെ സന്തോഷത്തിലാണ് നന്ദനയും കുടുംബവും ഇപ്പോൾ.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍