ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 15

വിശാഖം / ( വഞ്ജുള) ദ്വാദശി

2023 ജൂൺ 30, വെള്ളി

തിരുഹൃദയ വണക്കമാസം ഒടുക്കം 


ഇന്ന്; 

                   സമൂഹ മാധ്യമദിനം !

.                 ************************

.                   [ Social Media Day ]


         അന്തഃരാഷ്ട്ര ഉൽക്ക ദിനം!

[നക്ഷത്രസദൃശ്യമായ ഛിന്നഗ്രഹദിനം, International Asteroid Day]

             **************************


* ഗ്വാട്ടിമാല : സശസ്ത്ര സേന ദിനം !

* മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: ജനറൽ

   പ്രേയർ ഡേ !

* കോങ്കൊ: സ്വാതന്ത്ര്യ ദിനം !

* ഇസ്രായൽ:നാവിക ദിനം !

* സുഡാൻ: വിപ്ലവ ദിനം !

* ഡൊമിനിക്കൻ റിപ്പബ്ലിക് : അദ്ധ്യാപക

  ദിനം !

* ഫിലിപ്പൈൻസ്: ഫിലിപ്പൈൻ സ്പാനീഷ്

  മൈത്രിദിനം !

* USA ;

National Meteor (ഉൽക്ക) Watch Day !

National Corvette Day

National Cream Tea Day



          *ഇന്നത്തെ മൊഴിമുത്ത്*

           ്്്്്്്്്്്്്്്്്്്്്്

 ''ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.''


.         [- ഹോർഹെ ലൂയി ബോർഹെ ]

               ****************************


ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷനും   ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ   സ്ഥാപകനുമായ പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജൻ ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ. ആർ.  റാവുവിന്റെയും (1934),


കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ 

വളം-രാസവസ്തു  വകുപ്പുകൾ കൈകാര്യം ചെയ്ത ഡിഎം കെ നേതാവ് എം.കെ. അഴഗിരിയുടെയും ( 1945),


ആകെ നിർമ്മിച്ച 14 സിനിമകളിലൂടെ 18 ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നിർമ്മാതാവും കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും ഇന്ന് നവതി ആഘോഷിക്കുകയും ചെയ്യുന്ന 'അച്ചാണി രവി (ജനറൽ പിക്ചേഴ്സ്‌ രവി) എന്ന കെ രവീന്ദ്രനാഥൻ നായരുടേയും  (1933),


2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 - ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ച സുരാജ് വെഞ്ഞാറുമൂടിന്റെയും (1973),


ദളപതി, റോജ, ബോംബെ, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ അരവിന്ദ് സ്വാമിയുടെയും (1970),


മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രി   സിത്താരയുടെയും (1973),


തമിഴ് /മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി പ്രിയങ്ക നായരുടെയും (1985),


സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലചിത്രപുരസ്കാരo    ലഭിച്ച മലയാള ചലചിത്ര സംവിധായകനും , തിരക്കഥാകൃത്തും ഗാനരചയിതാവുമായ അനീഷ് അൻവറിന്റെയും (1981),


വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്കറ്റ്‌ ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമായ ഗീതു അന്ന ജോസിന്റെയും (1985),


ന്യൂക്ലിക് അമ്ലത്തെപ്പറ്റി ഗവേഷണം നടത്തിയതിന്   1980ലെ   രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ   അമേരിക്കകാരനായ രസതന്ത്രജ്ഞൻ പോൾ ബെർഗിന്റെയും  (1926) ,


നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോക റെക്കോർഡുകളുടെ ഉടമയായ    അമേരിക്കൻ നീന്തൽതാരം മൈക്കൽ ഫ്രെഡ് ഫെൽപ്സിന്റെയും   (1985),


ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്ന  ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ സനത് ടെറൻ ജയസൂര്യയുടെയും (1969) ജന്മദിനം !.



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; വെടിയേറ്റു കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം പ്രക്ഷോഭത്തില്‍


ഇംഫാലില്‍ ബി.ജെ.പി. ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.  ഇന്ന് പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്. ഇതിനിടെ പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.


***മണിപ്പൂർ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി  ഇന്ന് മെയ്തേയ് വിഭാഗത്തിന്‍റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദര്‍ശിക്കും. 


ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും. എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ഉയര്‍ത്തി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ പൊലീസ് വിലക്കിയേക്കുമെന്നാണ് വിവരം


***പ്രതിപക്ഷ ഐക്യം മുന്നോട്ട്‌ ; ജൂലൈ 13നും 14നും ബംഗളൂരുവിൽ യോഗം


 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ യോഗം ജൂലൈ 13നും -14നും ബംഗളൂരുവിൽ ചേരും. എൻസിപി പ്രസിഡന്റ്‌ ശരദ്‌ പവാറാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പ്രതിപക്ഷ പാർടികളുടെ ആദ്യ സംയുക്ത യോഗം കഴിഞ്ഞ വെള്ളിയാഴ്‌ച പട്‌നയിലാണ്‌ ചേർന്നത്‌. 


പ്രാദേശികം

***************


***സ്ഥാനത്ത് വ്യാപകമായി മഴ തുടരും,ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 46 cm നും 66 cm നും ഇടയില്‍ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


***വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സംഭവത്തില്‍  ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യര്‍, സുനിത എന്നിവർ അറസ്റ്റില്‍.


മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്. 3,60,000 രൂപ നല്‍കിയാല്‍ ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവര്‍ക്ക് പണം നല്‍കി. നിരവധി പേരെ കബളിപ്പിച്ച്‌ ഇരുവരും ഒന്നര കോടിയോളം രൂപയാണ് തട്ടിയത്. 300ന് മുകളില്‍ ആളുകളാണ് തട്ടിപ്പിന് ഇരയായത്. 20,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നുമായി തട്ടിയത്. കൊല്ലം ജില്ല കേന്ദ്രമാക്കി ഒരു സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. 


 ***നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഓറിയോണ്‍ ഏജന്‍സി ഉടമ സജു ശശിധരന്‍ പിടിയില്‍. 


 തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ല്‍ പൂട്ടിയിരുന്നു. നിഖില്‍ തോമസിന് നല്‍കാനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് ഓറിയോണ്‍ ഏജന്‍സി വഴിയാണ് സംഘടിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റിനൊപ്പം മാര്‍ക്ക് ലിസ്റ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ടിസിയും ഉള്‍പ്പെടെയുള്ള ഒരു സര്‍വകലാശാലയില്‍ ചേരുന്നതിനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നു വാങ്ങിയാണ് അബിന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 


***ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് ഭരിക്കുന്നവർ, മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ: ജോസഫ് പാംപ്ലാനി


 മണിപ്പൂർ സംഘർഷം ആസൂത്രിതമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു. അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


*** യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി പട്ടികയിൽ ക്രിമിനലുകളും വയസുകുറച്ചവരും


 യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടികയിൽ ക്രിമിനൽ കേസ്‌ പ്രതികളും. വ്യാജരേഖകൾ ഹാജരാക്കി പ്രായപരിധി  ‘മറികടന്നവരും’ പട്ടികയിൽ കടന്നുകൂടിയതായി പരാതി. എറണാകുളം ജില്ലയിൽനിന്ന്‌ ക്രിമിനൽ പശ്ചാത്തലമുള്ള രണ്ടുപേർ മത്സരരംഗത്തുണ്ട്‌. ഐ ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ്‌ സ്ഥാനാർഥിയും നിലവിലെ എറണാകുളം ബ്ലോക്ക്‌ പ്രസിഡന്റുമായ വടുതല ഗ്രീൻലൈൻ റോഡ് പൂതംപിള്ളി സിജോ ജോസഫ് ഇടപ്പള്ളിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ്‌. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനാർഥിയും നിലവിലെ ജില്ലാ സെക്രട്ടറിയുമായ ചെറായി പെരുന്തേടത്ത്‌ നോബൽ കുമാറും നിരവധി കേസുകളിൽ പ്രതിയാണ്‌. കൊച്ചി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിറിനെയും ജീവനക്കാരെയും മർദിച്ച കേസിലും ഇരുവരും അറസ്‌റ്റിലായിരുന്നു.  


***ഷാജൻ സ്‌കറിയ ഇഡിക്ക്‌ മുന്നിൽ ഹാജരായില്ല: വീണ്ടും നോട്ടീസ്‌ അയക്കും; ഒളിവിലെന്ന്‌ സൂചന


 ‘മറുനാടൻ മലയാളി' ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌‌കറിയയ്‌‌‌ക്ക്‌ നോട്ടീസ്‌ അയച്ചത്‌.


കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്‌. ഷാജൻ ഇത്‌ കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ്‌ അയക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്‌. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും പത്തുവർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത്‌ വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.


***വധൂവരന്മാരുടെ തല കൂട്ടിയിടിച്ച സംഭവം: കേസെടുത്ത്‌ വനിതാ കമീഷൻ


പല്ലശനയിൽ വധൂവരന്മാരുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ കേരള വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. വിവാഹശേഷം വരന്റെ വീട്ടിലേക്ക്‌ വധു കയറവേയാണ്‌ പിന്നിൽനിന്നയാൾ ഇരുവരുടെയും തല ശക്തിയായി കൂട്ടിയിടിപ്പിച്ചത്‌. വേദനയോടെ വധു കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക്‌ കയറിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട്‌ മുക്കം സ്വദേശി സജിലയുടെയുമായിരുന്നു വിവാഹം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കമീഷൻ നിർദേശം നൽകി.


***കെ സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍


 സുധാകരനെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പറയുന്നവര്‍ രാഷ്ട്രീയമായി നേരിടുമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.



ദേശീയം

***********


***സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന; 


നടനും മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നും സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.


മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 


***ബെന്നി ഇടത്തട്ടേൽ 'ഇറ്റാനഗർ രൂപത'യിലെ നിയുക്ത ബിഷപ്പ്‌


കോതമംഗലം സ്വദേശി ഫാ. ബെന്നി ഇടത്തട്ടേൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയിലെ നിയുക്ത ബിഷപ്പ്‌. നാഗലാൻഡ്‌ കൊഹിമ രൂപതയിലെ വികാരിയാണ്‌ ഇദ്ദേഹം. വ്യാഴാഴ്ചയാണ് വത്തിക്കാനിൽനിന്ന്‌ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. ഇറ്റാനഗർ രൂപതയിലെ രണ്ടാമത്തെ ബിഷപ്പായാണ്‌ ചുമതലയേൽക്കുന്നത്‌. മലയാളിയായ ബിഷപ്പ്‌ ജോൺ തോമസ് (53) കാട്ടുകുടിയുടെ പിൻഗാമിയാകും  ഇദ്ദേഹം. സ്ഥാനാരോഹണ തീയതി നിശ്ചയിച്ചിട്ടില്ല. കുട്ടമ്പുഴ ഞായപ്പിള്ളി ഇടത്തട്ടേൽ പുൽപറമ്പിൽ പരേതരായ വർഗീസ് ചെറിയാൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്‌. 


***സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ'; ബലിപെരുന്നാളാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തില്‍ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തില്‍ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി സന്ദേശമയച്ചു. 


***സുകുമാരക്കുറുപ്പ്‌ മോഡൽ കൊലപാതകം; ഇൻഷുറൻസ് തുക 4 കോടി തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാക്കിയ വ്യവസായി പിടിയിൽ


ഇന്‍ഷുറന്‍സ് തുകയായ നാലുകോടി രൂപ തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായി പിടിയില്‍. ബിസിനസ് തകര്‍ന്ന ഇയാള്‍ 4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


***ബാന്ദ്ര - വെർസോവ കടൽപ്പാലം ഇനി 'വീർ സവർക്കർ സേതു'; മുംബൈ ട്രാൻസ് ഹാർബർ വാജ്പേയിയുടെ പേരിലും


 മഹാരാഷ്ട്രയിലെ വെര്‍സോവ-ബാന്ദ്ര കടല്‍ പാലം ഇനി വീര്‍ സവര്‍ക്കര്‍ സേതു എന്നറിയപ്പെടും. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി നവ സേവ അടല്‍ സേതു എന്നും പുനര്‍നാമകരണം ചെയ്തു.


മുംബൈയില്‍ വരാനിരിക്കുന്ന ബാന്ദ്ര-വെര്‍സോവ കടല്‍പ്പാതയ്ക്ക് അന്തരിച്ച ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ പേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ,

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതു പോലെയുള്ള ധീരതയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരവും വി ഡി സവര്‍ക്കറുടെ പേരിലായിരിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.


***സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി, അസാധാരണ നീക്കം; നിയമപരമായി നേരിടുമെന്ന് സ്റ്റാലിൻ


 മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ. എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.


***എന്നാൽ പിന്നീട്‌  പുറത്താക്കിയ തീരുമാനം ഗവര്‍ണര്‍  മരവിപ്പിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായൊരു തീരുമാനത്തില്‍ രാഷ്ട്രീയ പ്രത്യാഘാത ഉറപ്പായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പിന്നോക്കം പോവുന്നത്.



അന്തർദേശീയം

*******************


***ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ മഷി മായ്ക്കാവുന്ന പേന; ഋഷി സുനക് വിവാദത്തിൽ


ലണ്ടൻ: ഔദ്യോഗിക രേഖകളിൽ കൈയെഴുത്ത് കുറിപ്പുകൾ എഴുതാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദം.  ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ ഋഷി സുനക് ഉപയോഗിക്കുന്നത് മഷി മായ്ക്കാവുന്ന പേനയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പേന സുനകിന്‍റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാർഡിയൻ പത്രം പുറത്ത് വിട്ടിരുന്നു.


**ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നു; 150 പേര്‍ അറസ്റ്റില്‍

   

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നു.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. ‘ജസ്റ്റിസ് ഫോര്‍ നഹേല്‍’ എന്ന മുദ്രാവാക്യം മുഴക്കി, കറുത്ത മുഖംമൂടി ധരിച്ചെത്തിയ സമരക്കാര്‍ ടൗണ്‍ഹാളുകള്‍, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, ബസുകള്‍ എന്നിവ അഗ്‌നിക്കിരയാക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ തടവറയായ ഫ്രെസ്നെസിലെ ജയില്‍സമുച്ചയം പ്രതിഷേധക്കാര്‍ ആക്രമിച്ചു. പോലീസ് ബാരിക്കേഡുകളും തകര്‍ത്തു. തിരിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികളെറിഞ്ഞു. 


ഒറ്റരാത്രിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത 150 പേരെ സുരക്ഷാസേന അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു. തന്റെ ഏകമകനു നീതികിട്ടുംവരെ പ്രതിഷേധിക്കുമെന്ന് നഹേലിന്റെ അമ്മ പറഞ്ഞു. ഗുരുതരസാഹചര്യം കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. പോലീസിന്റെ കിരാത നടപടിയെ മനുഷ്യാവകാശസംഘടനകള്‍ അപലപിച്ചു. 



കായികം

************


***ഐതിഹാസികം; സിംബാബ്‌വെയുടെ കൂറ്റന്‍ സ്കോറിനെതിരെ പൊരുതി വീണ് ഒമാൻ


ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയെ വിറപ്പിച്ച് കീഴടങ്ങി ഏഷ്യന്‍ കുഞ്ഞന്‍മാരായ ഒമാൻ. സിംബാബ്‌വെ മുന്നോട്ടുവെച്ച 333 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍ 14 റണ്‍സിന്‍റെ മാത്രം തോല്‍വിയാണ് വഴങ്ങിയത്. 50 ഓവറില്‍ 9 വിക്കറ്റിന് 318 എന്ന സ്കോറിന് ഒമാന്‍ പോരാട്ടം അവസാനിപ്പിച്ചു. ഒമാനായി കശ്യപ് പ്രജാപതി സെഞ്ചുറി നേടി. സ്കോര്‍: സിംബാബ്‌വെ-332/7 (50), ഒമാന്‍-318/9 (50). സിംബാബ്‌വെക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഷോണ്‍ വില്യംസ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.


***ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ, വീണ്ടും ആദ്യ നൂറില്


സൂറിച്ച്: ഫിഫ റാങ്കിംഗില്‍ വീണ്ടും ആദ്യ 100ല്‍ തിരിച്ചെത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം ഉയര്‍ന്ന് നൂറാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.



വാണിജ്യം

************


***സ്വർണ്ണവില വീണ്ടും കുറഞ്ഞു


ഇന്നലെ ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവില്‍ സ്വര്‍ണം ഗ്രാമിന് 5,385 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിലും ഈ കുറവ് തുടരുമെന്നാണ് വിലയിരുത്തല്‍.



ഇന്നത്തെ സ്മരണ !!!

**********************


കെ.പി.പി. നമ്പ്യാർ മ. (1929- 2015)

രാജീവൻ കാഞ്ഞങ്ങാട് മ. (1966 -2015 )

ദാദാഭായ് നവറോജി മ. ( 1825 -  1917)

സാഹിബ്സിങ്ങ് വർമ്മ മ. ( 1943  –2007)


സ്വാമി ബ്രഹ്മവ്രതൻ ജ. (1908)

ജി വിവേകാനന്ദൻ ജ. (1921-1999)

പ്രൊഫ. നബീസ ഉമ്മാൾ ജ. (1930-2023)

സർ ദിൻഷാ പെറ്റിറ്റ് ജ. (1823 – 1901)

അഫ്സൽ ഗുരു ജ. (1969 - 2013)



ചരിത്രത്തിൽ ഇന്ന്…

***********************


1651 - പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.


1859 - ഫ്രഞ്ച് സാഹസികനായ ചാൾസ് ബ്ലോൺ‌ഡിൻ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.


1894 - ലണ്ടനിലെ തെയിംസ് ടവർ പാലം തുറന്നു. 


1905 - വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓൺ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.


1956 - വടക്കൻ അരിസോണയിലെ ഗ്രാൻഡ് കന്യോണിന് മുകളിൽ വച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു 128 മരണം.


1960 - കോംഗോബെൽജിയത്തിൽ നിന്നും സ്വതന്ത്രമായി.


1967 - റഷ്യയുടെ സോയൂസ് 2 ബഹിരാകാശ വാഹനം കസാഖിസ്ഥാനിൽ ഇറങ്ങിയപ്പോൾ അതിലുണ്ടായിരുന്ന 3 യാത്രികരും സീറ്റുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.


1974 - മാർട്ടിൻ ലൂതർ കിങിന്റെ മാതാവ് ആൽബർട്ടാ കിങിനെ ദൈവാലയ ശുശ്രൂഷയിൽ പങ്കെടുക്കവെ ആക്രമികൾ കൊന്നു. 


1997 - ബ്രിട്ടൻ ഹോങ്കോങ് ചൈനയ്ക്ക് കൈമാറി.


2005- സ്വവർഗ്ഗവിവാഹം സ്പെയിനിൽ അംഗീകൃതമായി.


2007- സ്കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഭീകരർ എന്ന് സംശയിക്കുന്നവർ നടത്തിയ കാർ ബോംബ് സ്ഫോടനം.


2009 - മുംബൈയിലെ ബാന്ദ്രയെയും വർളിയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കടൽപ്പാലം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.


2013 - അരിസോണയിലെ യാർനെലിൽ കാട്ടുതീ നിയന്ത്രിക്കവെ 19 അഗ്നിശമന സേനാംഗങ്ങൾ മരിച്ചു.


2013 - പ്രസിഡന്റ് മുഹമ്മദ് മോർസിക്കും ഭരണകക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിക്കും എതിരെ ഈജിപ്തിൽ ചുറ്റുപാടും പ്രതിഷേധം ആരംഭിച്ചു.


2015 - ഇന്തോനേഷ്യയിലെ മേദാനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഹെർക്കുലീസ് സി -130 സൈനിക വിമാനം തകർന്ന് 116 പേർ മരിച്ചു.


2018 - മഹാരാഷ്ട്ര സർക്കാർ ‘കന്യാ വാൻ സമൃദ്ധി യോജന’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പെൺകുട്ടികൾ ജനിക്കുന്ന കർഷക കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ

സസ്യ തൈകൾ വിതരണം ചെയ്യുന്നു.


2020 - ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതിയ്ക്ക് 2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം ലഭിച്ചു. കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.


2020 - എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിച്ചു.


2020 - ഇന്ത്യയിലുടനീളമുള്ള കർഷകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ‘ഇ-കിസാൻ ധൻ’ ആപ്പ് പുറത്തിറക്കി.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍