ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 2

രോഹിണി / ചതുർദ്ദശി

2023 ജൂൺ 17, ശനി

(അമാവാസി ഒരിക്കൽ)

കൊട്ടിയൂർ രോഹിണി ആരാധന 


ഇന്ന്;

          വേൾഡ്‌ ഗാർബേജ്‌ മാൻ ഡേ !

.        ്്്്്്്്്്്്്്്്്്്്്്്്്്

       [Waste collecor day: ശുചീകരണ

          തൊഴിലാളികൾക്ക്‌ ആദരം ]


     World Day to Combat Desertification

                    and Drought

.         ്്്്്്്്്്്്്്്്്്്്്

[മരുഭൂമികരണത്തിനും വരൾച്ചക്കും എതിരെ പൊരുതാൻ 1995 മുതൽ യുണൈറ്റഡ് നാഷൻ ആചരിച്ചു വരുന്ന ലോകദിനം.]


.              World Juggling Day !

.           ***************************

.            International Surfing Day !


.              World Tessellation Day !

.           ്്്്്്്്്്്്്്്്്്്്്

[ഒരു ഉപരിതലത്തെ അലങ്കരിക്കുന്ന കല ]


* എൽ സാൽവഡോർ / ഗ്വാട്ടിമാല:

   ഫാദേഴ്സ് ഡേ !

* USA ;

Trooping the Colour

National Stewart’s Root Beer Day

National Stewart’s Root Beer Day

National Apple Strudel Day

National Eat Your Vegetables Day



         *ഇന്നത്തെ മൊഴിമുത്ത്*

          ്്്്്്്്്്്്്്്്്്്്്


''പണമൊരുവനു ഭൗതികപ്രതാപ-

ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം

ഘൃണയതിനൊരുനാളുമില്ല ജീവ

വ്രണമതുണക്കുകയില്ല തെല്ലുപോലും.''


.       [ - ചങ്ങമ്പുഴ കൃഷ്ണപിള്ള  ]

                *************************


വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും, കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും, ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറും ആയും പ്രവർത്തിച്ചിരുന്ന തെറ്റാലിൽ പരമേശ്വരൻപിള്ള ശ്രീനിവാസൻ എന്ന ടി.പി. ശ്രീനിവാസന്റെയും ( 1944),


കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് നിരവധി സീരിയലുകളിലും. എന്നും എപ്പോഴും, വേട്ട, ഒപ്പം, ഒടിയന്‍, തുടങ്ങിയ മോഹന്‍ലാല്‍  ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്ത ശ്രീയ രമേശിന്റേയും (1976),


ടെലിവിഷൻഅവതാരികയും ചലച്ചിത്ര താരവുമായ സിന്ധുമേനോന്റെയും (1985),


ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമായ അമൃത റാവുവിന്റെയും (1981),


ഏഴുതവണ റഷ്യൻ ദേശീയ ചാമ്പ്യനും, പത്തു തവണ ചെസ് ഒളിമ്പ്യാഡുകളിൽ റഷ്യയെ പ്രതിനിധീകരിച്ച് രണ്ടു വ്യക്തിഗത വെള്ളിമെഡലുകളും,അഞ്ചു ടീം സ്വർണ്ണ മെഡലുകളും കരസ്ഥമാക്കിയ റഷ്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ പീറ്റർ സ്വിഡ്ലറിന്റെയും (1976),


ഓസ്ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ   ഷെയ്ൻ വാട്സണിന്റെയും ( 1981 )ജന്മദിനം !

             *************************



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***സംസ്ഥാനത്തെ 112  റോഡുകളുടെ നവീകരണത്തിന് പി എം ജി എസ് വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചു.  മന്ത്രി എം ബി രാജേഷ്‌ .


 2023-24 സാമ്പത്തിക വർഷത്തിൽ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328 കോടി രൂപ കേന്ദ്രസർക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്‌ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി എം ജി എസ് വൈ എംപവേര്‍ഡ് കമ്മിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നൽകിയത്.  സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്എസ്ആര്‍ഡിഎ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജൻസി.


***കടമെടുപ്പ് പരിധി: കണക്ക് തിരുത്തണം;  കേരളം കേന്ദ്രത്തിന് കത്തയച്ചു.


 കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനുമായി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിന് ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാവൂയെന്ന് കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. പകരം പണം കണ്ടെത്തണമെങ്കില്‍ സംസ്ഥാനത്തിന് അകത്തുനിന്നുള്ള വരുമാനം വന്‍തോതില്‍ വര്‍ധിക്കണം.

ഇതിനു പരിമിതിയുള്ളതിനാല്‍ എല്ലാമേഖലയിലും ചെലവ് ചുരുക്കേണ്ടിവരും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ, ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയായ 20,000 കോടി രൂപ ഉള്‍പ്പെടെ ഈ സാമ്പത്തികവര്‍ഷവും പല ആനുകൂല്യങ്ങളും മുടങ്ങും.


***ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ്‌ മത്സരിക്കരുത്‌; സഹകരണത്തിന്‌ ഉപാധിവച്ച്‌ ആം ആദ്‌മി പാർടി


 ഡൽഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന്‌ കോൺഗ്രസ്‌ മാറിനിന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും തങ്ങൾ മത്സരിക്കില്ലെന്ന്‌ എഎപി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സൗരഭ്‌ ഭരദ്വാജ്‌ പറഞ്ഞു. 2015, 2020 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‌ ഡൽഹിയിൽ സീറ്റൊന്നും കിട്ടിയില്ലെന്ന്‌ ഭരദ്വാജ്‌ ചൂണ്ടിക്കാട്ടി.


രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയാണ്‌ കോൺഗ്രസ്‌. എന്നാൽ ഇപ്പോൾ അവർക്ക്‌ സ്വന്തമായ ആശയങ്ങളൊന്നുമില്ല. എഎപിയുടെ പ്രകടനപത്രിക പകർത്തുകയാണ്‌. നേതാക്കളുടെ കാര്യത്തിൽ മാത്രമല്ല, ആശയങ്ങളുടെ മേഖലയിലും കോൺഗ്രസ്‌ ദരിദ്രമാണെന്ന്‌ എഎപി നേതാവ്‌ പറഞ്ഞു. ഡൽഹി സർക്കാരിന്റെ അധികാരം വെട്ടിക്കുറച്ച്‌ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിന്‌ എതിരായ പോരാട്ടത്തിൽ എഎപി പിന്തുണ തേടിയെങ്കിലും കോൺഗ്രസ്‌ പ്രതികരിച്ചിട്ടില്ല. മറ്റ്‌ പ്രതിപക്ഷ രാഷ്‌ട്രീയകക്ഷികളെല്ലാം ഈ വിഷയത്തിൽ എഎപിക്ക്‌ പിന്തുണ ഉറപ്പ്‌ നൽകി.



പ്രാദേശികം

***************


 ***വലിയ അധികാരങ്ങള്‍ വീതിച്ച് നല്‍കാനുള്ള സ്ഥിതി ബി.ജെ.പിക്ക് കേരളത്തിലില്ല;  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.


സംവിധായകന്മാരായ രാമസിംഹന്‍ അബൂബക്കര്‍, രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവര്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചത് സംബന്ധിച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘രാമസിംഹന്‍ അലി അക്ബര്‍ നേരത്തെ തന്നെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതാണ്. ഏഴ് മാസം മുമ്പ് ബി.ജെ.പി. സംസ്ഥാന സമിതി അംഗത്വം രാജിവെക്കുന്നതായി പറഞ്ഞിരുന്നു. വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു.


കലാകാരന്‍മാര്‍ക്ക് ഏറ്റവും നല്ല പരിഗണനയാണ് നല്‍കുന്നത്. രാജസേനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. നിയമസഭയില്‍ മത്സരിക്കാനുള്ള അവസരം നല്‍കി. എല്ലാ പാര്‍ട്ടി വേദികളിലും മാന്യമായ ഇടം നല്‍കി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ‘പുതുതായി പാര്‍ട്ടിയിലേക്ക് വരുന്ന എല്ലാവര്‍ക്കും മാന്യവും അര്‍ഹവുമായ സ്ഥാനങ്ങള്‍ നല്‍കുന്നുണ്ട്. പിന്നെ വലിയ അധികാരങ്ങളൊന്നും കേരളത്തില്‍ വീതിച്ച് നല്‍കാനില്ല. മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രാജ്യസഭാ അംഗത്വവും നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. കേരളത്തില്‍. എല്ലാവരുടേയും പ്രതീക്ഷകള്‍ക്കനുസരിച്ച് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ആരേയും അവഗണിച്ചിട്ടില്ല. ഭീമന്‍രഘു പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം പാര്‍ട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കില്ല’ സുരേന്ദ്രന്‍ പറഞ്ഞു.


 *** മഹാരാജാസിലെ പരീക്ഷാ നടത്തിപ്പിനെതിരെ ഗവർണർക്ക് പരാതി


 കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.


എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ആദ്യ സെമസ്റ്ററിൽ നൂറിൽ നൂറ് മാർക്കും രണ്ടാം സെമസ്റ്ററിൽ പൂജ്യം മാർക്കുമാണ് ലഭിച്ചതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.


സ്വയംഭരണ പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണറെ സമീപിച്ചത്.


***കാസർകോട് മധ്യവയസ്കന്റെ കീഴ്ച്ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു; ഗുരുതര പരിക്ക്


 ചെറുവത്തൂരിൽ മധ്യവസ്ക്കനെ തെരുവുനായ ആക്രമിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റത്ത്. ഇദ്ദഹേത്തിന്റെ കീഴ്ച്ചുണ്ട് നായ കടിച്ചുപറിച്ചു, ഇപ്പോൾ കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് മധു.


***കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി പ്രതിയായി തുടരും, വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി


 കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും.


***മദ്യവുമായി ബിജെപി മുൻ നേതാവ്‌ പിടിയിൽ


കാർത്തികപ്പള്ളിയിൽ ബൈക്കിൽ മദ്യം കടത്തിയ ബിജെപി ചേപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പിടിയിൽ. ഏവൂർ വടക്ക് നടയിൽ കിഴക്കതിൽ വീട്ടിൽ രാജേന്ദ്രപ്രസാദിനെയാണ്‌ കായംകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി ബി വിജയനും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌. പത്തുലിറ്റർ പുതുച്ചേരി മദ്യവും കണ്ടെടുത്തു.


ഏവൂർ- മുട്ടം പ്രദേശങ്ങളിൽ മദ്യംവിൽക്കുന്ന സംഘത്തിൽ പെട്ടയാളാണ് പ്രതിയെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു. 


***സംസ്ഥാന ചലച്ചിത്ര അവാർഡ്‌ : ഗൗതം ഘോഷ് ജൂറി ചെയർമാൻ


2022ലെ  സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കാൻ  ജൂറിയുടെ ചെയർമാനായി ബംഗാളി സംവിധായകൻ ഗൗതം ഘോഷ്. 1980  മുതൽ ഇന്ത്യൻ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായ അദ്ദേഹത്തിന്  മികച്ച ചിത്രം, മികച്ച പ്രാദേശിക ഭാഷാ ചിത്രം, ദേശീയോദ്ഗ്രഥന ചിത്രം  തുടങ്ങി വിവിധ വിഭാഗത്തിലായി 17 ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


***ചെല്ലാനം തീരത്ത് കടൽഭിത്തി സ്വയംഭൂവായതല്ല; മനോരമ, മാതൃഭൂമി റിപ്പോർട്ടുകൾ "അതീവ പ്രാഗത്ഭ്യമുള്ള" തെന്ന്‌ മന്ത്രി പി രാജീവ്‌


 ചെല്ലാനം തീരത്തെ കടൽഭിത്തിയെക്കുറിച്ചുള്ള മലയാള മനോരമ, മാതൃഭൂമി വാർത്തകളിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്‌.

 മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിലെവിടെയും ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിൽ നിരന്തര ഇടപെടലും ഫോളോ അപ്പും നടത്തിയ എംഎൽഎ കെ ജെ മാക്‌സിയെക്കുറിച്ചും സർക്കാരിൻ്റെ പങ്കോ ഒരു വരിയിലോ വാക്കിലോ കുറിക്കപ്പെട്ടിട്ടില്ല. ചെല്ലാനത്ത് കടലാക്രമണമുണ്ടായപ്പോഴെല്ലാം സർക്കാർ എവിടെ എന്ന ചോദ്യമുന്നയിച്ചവർ ഇന്ന് സർക്കാരിനെ കാണുന്നില്ല. പക്ഷേ ചെല്ലാനത്തൊരു കടൽഭിത്തിയുണ്ടെന്നും അതുകൊണ്ട് ചെല്ലാനം സുരക്ഷിതമാണെന്നും അവർക്കറിയാം. ഈ നാട് സുരക്ഷിതമാകുന്നുണ്ടെന്ന് അവരറിയുന്നുണ്ട് - രാജീവ്‌ പറഞ്ഞു.


***പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി


 പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



ദേശീയം

*************


***സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിന് 3 വര്‍ഷം തടവ്


 സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിന് മൂന്ന് വര്‍ഷത്തെ തടവ്. പതിനായിരം രൂപ പിഴയായും അദ്ദേഹം അടയ്ക്കണം. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ല്‍ രാജേഷ് ദാസിനെതിരെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.


***തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സംഘർഷം, നാല് മരണം 


 സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.


 തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്ക്  ഉത്തരവാദിത്തമില്ലെന്നും, പ്രതിപക്ഷ പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നും  മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു. ഗവര്‍ണ്ണര്‍ ആനന്ദബോസ് സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതികരിച്ച ഗവര്‍ണ്ണര്‍ സംസാരമില്ലെന്നും പ്രവൃത്തിയാണ്  മറുപടിയെന്നും വ്യക്തമാക്കി.


***ബിജെപിക്കെതിരെ പിന്തുണയ്ക്കും, പക്ഷേ സിപിഎമ്മിനെ കൂട്ടി വന്നാൽ പിന്തുണയില്ല; കോണ്‍ഗ്രസിനോട് മമത


ബംഗാളിൽ സി പി എമ്മുമായി സഖ്യത്തിലേർപ്പെട്ട കോൺഗ്രസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിക്കെതിരെ പോരാടാൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും എന്നാൽ സി പി എമ്മുമായി കൈകോർത്താൻ സംസ്ഥാനത്ത് തങ്ങളുടെ പിന്തുണ പ്രതീക്ഷിക്കരുതെന്നും മമത ബാനർജി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.


***സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രി; ഉത്തരവ് പുറത്തിറക്കി; ഗവര്‍ണറുടെ എതിര്‍പ്പ് തള്ളി സർക്കാർ നീക്കം


ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്നാട് സർക്കാർ. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ​ഗവർണറുടെ നിലപാടിനെ തള്ളിയാണ് സർക്കാർ ഉത്തരവ്. ബാലാജി മന്ത്രിയായി തുടരുന്നതിൽ ​ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം


***ആന്ധ്ര ഗുണ്ടൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. 


പത്താംക്ലാസുകാരനായ യു അമര്‍നാഥിനെയാണ് ക്രൂരമായി കൊന്നത്. വിദ്യാര്‍ഥി ട്യൂഷന് പോകുന്ന വഴിയില്‍ അക്രമികളെത്തി പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.  ഗുരുതരാവസ്ഥയിലായ കുട്ടിയെ  ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



അന്തർദേശീയം

*******************


*** ജപ്പാനിൽ ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പെൺകുട്ടികളുടെ പ്രായം 16ആക്കി ഉയർത്തി. 


ലൈം​ഗിക കുറ്റകൃത്യ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിന്റെ 

ഭാ​ഗമായാണ് ലൈം​ഗിക ബന്ധത്തിലേർപ്പെടാനുള്ള നിയമപരമായ പ്രായം ഉയർത്തിയത്. നേരത്തെ ഉഭയസമ്മത പ്രകാരം ബന്ധത്തിലേർപ്പെടാൻ 13 വയസായിരുന്നു പ്രായം. ഒളിഞ്ഞുനോട്ടം ക്രിമിനൽ കുറ്റമാക്കാനും തീരുമാനിച്ചു. പാർലമെന്റിന്റെ ഉപരിസഭയിൽ ഏകകണ്ഠമായാണ് നിയമഭേദ​ഗതി പാസായത്. പരിഷ്കാരങ്ങളെ ടോക്കിയോ ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് നൗ ഗ്രൂപ്പ് സ്വാ​ഗതം ചെയ്തു. രാജ്യത്തെ വലിയ മുന്നേറ്റമെന്നാണ് ഇവര്‌ വിശേഷിപ്പിച്ചത്.


***സിമി നേതാവും 2003ലെ മുലുന്ദ് സ്‌ഫോടന കേസിലെ പ്രതിയുമായ ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. 


കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.


പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 12 പേരുടെ ജീവനെടുത്ത മുലുന്ദ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതി കൂടിയാണ് മുഹമ്മദ് ബഷീര്‍.


കാം ബഷീര്‍ (CAM Bashir) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രതി കേരളത്തിലാണ് ജനിച്ചുവളര്‍ന്നത്. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്ന ഇയാള്‍ പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അധ്യക്ഷനായും  പ്രവര്‍ത്തിച്ചിരുന്നു.


***തന്ത്രപരമായ ആണവായുധങ്ങള്‍ ബെലാറസിന് കൈമാറിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.


സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാജ്യാന്തര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


അതേസമയം ബെലാറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കം അമേരിക്കയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി യുക്രെയ്‌നെ സഹായിക്കുന്ന അമേരിക്കയെയും യൂറോപ്പിനെയും പിന്തിരിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. ഇതോടൊപ്പം നാറ്റോ സഖ്യത്തില്‍ യുക്രെയ്‌നിന് അംഗത്വം നല്‍കുന്നതിനെ തടയുക എന്നതും പുടിന്‍ ലക്ഷ്യമിടുന്നുണ്ട്. 



കായികം

************


***ആഷസ് പരമ്പര: ഐതിഹാസിക നാഴികക്കല്ലിന് അരികെ ആന്‍ഡേഴ്‌സണ്‍, ബ്രോഡ്


 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം എന്ന് വിശേഷിക്കപ്പെടുന്ന ആഷസ് ടെസ്റ്റ് പരമ്പരയുടെ 2023 എഡിഷന് ഇംഗ്ലണ്ടില്‍ തുടക്കമായിരിക്കുകയാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ടും ഓസീസും വിജയത്തുടക്കത്തിനായി മുഖാമുഖം പോരടിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഇംഗ്ലീഷ് പേസ് ത്രയമായ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള ഇരുവരും അഞ്ച് ടെസ്റ്റുകളുടെ ആഷസ് പൂര്‍ത്തിയാകുമ്പോഴേക്കും നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്. 


***പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റ് 11ന് പന്തുരുളും! 13ന് ആദ്യ വമ്പന്‍ പോര്; വരും സീസണിന്റെ ഫിക്‌സ്ച്ചര്‍ പുറത്ത്


ലണ്ടന്‍: വരുന്ന സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി. ഓഗസ്റ്റ് 11നാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ബേണ്‍ലിയും ഏറ്റുമുട്ടുന്നതോടെയാണ് അടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് തുടക്കമാവുക. ബേണ്‍ലിയുടെ മൈതാനത്താണ് സീസണിലെ ആദ്യമത്സരം. 12ന് ആഴ്‌സണല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ന്യൂകാസില്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.



വാണിജ്യം

************


***റെക്കോർഡിട്ട് ഇൻഡിഗോ; 16 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു


ദില്ലി:  ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോഡ് വിപണി വിഹിതം നേടി ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇൻഡിഗോ  ആഭ്യന്തര സിവിൽ ഏവിയേഷൻ വ്യവസായത്തിൽ 61.4% റെക്കോഡ് വിപണി വിഹിതം കൈവരിച്ചു. കഴിഞ്ഞ 16 വർഷത്തെ ചരിത്രത്തിൽ എയർലൈൻ നേടിയ ഏറ്റവും ഉയർന്ന മാർക്കറ്റ് ഷെയറായിരുന്നു ഇത്.


*** സ്വർണവില; വീണ്ടും 44,000 കടന്നു


 ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. 720  രൂപ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞിരുന്നു.  ഇന്നലെ സ്വർണവില  320 രൂപ ഉയർന്നു അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,080 രൂപയാണ്.


***റെക്കോഡ് ഉയരത്തില്‍ സെന്‍സെക്‌സ്: നിക്ഷേപകര്‍ സ്വന്തമാക്കിയത് 2 ലക്ഷം കോടി


 ആഗോള സാഹചര്യങ്ങൾ തുണച്ചതോടെ രാജ്യത്തെ സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. നിരക്ക് വർധനവിന്റെ കാര്യത്തിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മൃദുസമീപനം തുടർന്നേക്കുമെന്ന സൂചനകളാണ് വിപണി നേട്ടമാക്കിയത്


സെൻസെക്സ് 476 പോയന്റ് ഉയർന്ന് 63,384ലിലും നിഫ്റ്റി 138 പോയന്റ് നേട്ടത്തിൽ 18,826ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 2.03 ലക്ഷം കോടി ഉയർന്ന് 292.74 ലക്ഷം കോടി രൂപയായി.



ഇന്നത്തെ സ്മരണ !!!

***********************


ചങ്ങമ്പുഴ കൃഷ്ണപിള്ള മ. (1911-1948)

പി. അയ്യനേത്ത് മ. (1928- 2008)

സി.ബി.സി. വാര്യർ മ. (1932-2013)  

പ്രൊഫ കെ.പി ശശിധരൻ മ.

(1938-2015 )

മുംതാസ് മഹൽ മ. (1593 -1631) 

റാണി ലക്ഷ്മീബായ് മ. (1828-1858 )

കാനിങ് പ്രഭു മ. (1812-1862 )

ഹാരി പിൽസ്ബറി മ. (1872-1906)


പുന്നശ്ശേരി നീലകണ്ഠശർമ്മ ജ. (1858-1934)

വി എം  നായർ ജ. (1896-1977 )

കെ. ഹസ്സൻ ഗാനി ജ. (1915 -1983)

കെ.എം. ഗോവി ജ. (1930-2013)

ഭരണിക്കാവ് ശിവകുമാർ ജ. (1949-2007)

പ്രൊഫസർ കെ.എസ് നാരായണപിള്ള ( 1931-2006)

കോക്ക്ലോവ ജ. (1891-1955)

ടിഗ്രൻ പെട്രോഷ്യൻ ജ. (1929-1984)



ചരിത്രത്തിൽ ഇന്ന്…

**********************


653 - മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറൻ കൊട്ടാരത്തിൽ വച്ച് അറസ്റ്റുചെയ്തു.


1397 - ഡെൻമാർക്കിലെ മാർഗരറ്റ് ഒന്നാമന്റെ ഭരണത്തിൽ കൽമാർ യൂണിയൻ രൂപീകരിച്ചു.


1631 - മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി മുംതാസ് മഹൽ പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു.

 [ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ്‌ ഷാജഹാൻ അവർക്ക് ശവകുടീരമായി താജ് മഹൽ പണിതീർത്തത്.]


1885 - സ്റ്റാച്യു ഓഫ് ലിബർട്ടി ന്യൂയോർക്ക് തുറമുഖത്തെത്തി.


1940 - ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയൻ അധീനപ്പെടുത്തി.


1944 - ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലന്റ് ഒരു റിപ്പബ്ലിക്കായി.


1972 - വാട്ടർഗേറ്റ് വിവാദം. ജൂൺ 17ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്‌സിൽ നിന്ന് രാത്രി 2.30 ഓടെ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു അവരുടെ യഥാർത്ഥ ലക്ഷ്യം. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്‌സൺ വീണ്ടും പ്രസിഡന്റായി. വാട്ടർ ഗേറ്റിൽ നിന്നും ചോർത്തിയ എതിർകക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന്‌ സഹായകരമായത് എന്ന് വിമർശനമുയർന്നു.


1994 - അമേരിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിന്‌ തുടക്കം.


2007 - പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി  സ്ഥാനാർത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും  നാമനിർദ്ദേശം നൽകി.


2015 - സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഇമാനുവൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ പള്ളിയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു .


2017 - മധ്യ പോർച്ചുഗലിൽ ഉണ്ടായ കാട്ടുതീയിൽ 64 പേർ കൊല്ലപ്പെടുകയും 204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2021 - 1983-ലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേയ്ക്ക് ശേഷം സ്ഥാപിതമായ ആദ്യത്തെ ഫെഡറൽ അവധിയായി, ജുനെറ്റീൻ ദേശീയ സ്വാതന്ത്ര്യദിനം, പ്രസിഡന്റ് ജോ ബൈഡൻ നിയമത്തിൽ ഒപ്പുവച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍