1198 എടവം 20
വിശാഖം / ചതുർദ്ദശി
2023 ജൂൺ 3, ശനി
ഇന്ന്;
. ലോക സൈക്കിൾ ദിനം !
. **************************
[world Bicycle day ]
*World Clubfoot Day !
* World Cider Day !
World Insect Repellent Awareness Day !
*****************************************
[Insect Repellent Awareness Day aims to promote the use of insect repellents to not only prevent bites but the spread of diseases, such as malaria, that can be carried by insects.]
* കോൺഫിഡറെറ്റ് മെമ്മോറിയൽ ഡേ !
( കെന്റക്കി , ലൂസിയാന , ടെന്നസി ,
യുണൈറ്റഡ് സ്റ്റേറ്റ്സ്)
* സാമ്പത്തിക ശാസ്ത്ര ദിനം !
( ബ്യൂണസ് ഐറിസ് , അർജന്റീന)
* അർജന്റീന : എക്കണോമിസ്റ്റ് ഡേ !
* ആസ്ട്രേലിയ : മാബോ ഡേ !
* കറുപ്പ് അടിച്ചമർത്തൽ പ്രസ്ഥാന ദിനം !
( തായ്‌വാൻ )
* USA;
National Egg Day
National Bubbly Day
National Repeat Day
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
"ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ-
യിരിക്കുവാനാണിമേലിൽ മോഹം
മരിച്ചിടും മർത്ത്യതയെന്തിനാണ്
കരഞ്ഞിടാനും കരയിച്ചിടാനും "
. (-കുറ്റിപ്പുറത്തു കേശവൻ നായർ )
************************
1982 മുതൽ ഇരിക്കൂറിൽ നിന്നുള്ള നിയമസഭാംഗവും 2011-2016ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് (ജ.1946)ന്റേയും,
മുൻ എം.എൽ.എ കെ. രാഘവൻ മാസ്റ്ററുടെ ഭാര്യയും പത്തും പതിനൊന്നും കേരള നിയമ സഭകളിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ നോർത്ത് വയനാട് നിന്നുള്ള കോൺഗ്രസ് അംഗവുമായിരുന്ന രാധാ രാഘവന്റെയും (1961),
1981 മുതൽ 1991 വരെയുള്ള കാലത്ത് തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയും
തമിഴ്, തെലുങ്കു മലയാളം, കന്നഡ, ഹിന്ദി
ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു സുപരിചിതയുമായ ചലച്ചിത്ര നടി രാധ (1965)യുടേയും,
കമലാഹാസന്റെ മുൻ ഭാര്യയും ദേശീയ പുരസ്കാരം നേടിയ നടിയുമായ സരികയുടെയും (1962),
ഫീഡൽ കാസ്ട്രോയുടെ സഹോദരനും ' ക്യൂബയുടെ പ്രസിഡന്റും ആയ റൗൾ കാസ്ട്രോയുടെയും ( 1931),
പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളും ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളറും 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾക്ക് ഉടമയുമായ വസീം അക്രമിന്റേയും (1966),
റോജർ ബിന്നിയുടെ മകനും വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമായ സ്റ്റുവാർട്ട് ബിന്നിയുടെയും (1984),
സ്പാനിഷ് ടെന്നീസ് കളിക്കാരൻ റാഫേൽ നദാൽ പെരേരയുടെയും ( 1986) ജന്മദിനം!
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
******ഒഡീഷയിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ചു ; 207 മരണം സ്ഥിരീകരിച്ചു, 900ലേറെ പേര്‍ക്ക് പരുക്ക്
കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളംതെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയില്‍ സംഭവിച്ചത്.
***അറസ്റ്റില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ; കർഷക ഖാപ്പ് മഹാപഞ്ചായത്തിന്റെ അന്ത്യശാസനം
ബ്രിജ്‌ഭൂഷണെ ജൂൺ ഒമ്പതിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന കർഷക– -ഖാപ്പ് മഹാപഞ്ചായത്തിന്റെ അന്ത്യശാസനം. അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. ഒമ്പതിനുള്ളിൽ അറസ്റ്റുണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തയ്യാറായിക്കൊള്ളുവെന്നും കർഷകർ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചു. ഗുസ്‌തി താരങ്ങളുടെ സമരം പൂർണമായി ഏറ്റെടുക്കുന്നതായി ഇവിടെ ചേർന്ന കോർകമ്മിറ്റി യോഗം പ്രഖ്യാപിച്ചു. പൊലീസ് എത്ര പ്രതിരോധമുയർത്തിയാലും കർഷകരുടെ അകമ്പടിയോടെ ഗുസ്‌തി താരങ്ങൾ ജന്തർ മന്തറിൽ തിരിച്ചെത്തി സമരം തുടങ്ങും.
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യുഎസ് പാർലമെന്റിലെത്തും. യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. വിദേശത്തു നിന്നുള്ള പ്രമുഖർക്കു വാഷിങ്ടൻ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്. സമ്മേളനത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും രണ്ടു രാജ്യങ്ങളും നേരിടുന്ന ആഗോള പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം ലഭിക്കുമെന്നു മോദിക്കുള്ള കത്തിൽ നേതാക്കൾ വ്യക്തമാക്കി.
പ്രാദേശികം
***************
***പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ.കെ. ഏബ്രഹാം, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചു.
പ്രത്യേക ദൂതന്‍ വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായും കത്ത് കൈമാറിയതായുമാണു വിവരം.
ബത്തേരി മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഏബ്രഹാം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി നേതൃത്വം നടപടിക്കൊരുങ്ങിയതിന്റെ പിന്നാലെയാണ് രാജി.
***കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി; ഭിക്ഷാടനം തടഞ്ഞത് പ്രകോപനമായി
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ വെച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശി ത്നനെയാണെന്ന് സ്ഥരീകരിച്ച് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കണ്ണൂരിൽ ട്രെയിനിന് തീവെച്ചതെന്ന ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. ഭിക്ഷാടനം തടഞ്ഞതിന്‍റെ പ്രകോപനത്തിലാണ് ഇയാൾ ട്രെയിനിൽ തീവെച്ചതെന്നും നീരജ് കുമാർ ഗുപ്ത പറഞ്ഞു.
***ലോക കേരളസഭ ; വിവാദം സർക്കാരിന്റെ ജനകീയത തകർക്കാൻ , അപമാനിക്കുന്നത് ദുരിതകാലത്ത് ചേർത്തണച്ചവരെ
ആസൂത്രണംചെയ്ത കള്ളക്കഥകളാണ് ലോക കേരളസഭയുടെ അമേരിക്കൻ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നത്. ടൈം സ്ക്വയർ പരിപാടിയിലോ പ്രതിനിധി സമ്മേളനത്തിലോ വിവേചനങ്ങളൊന്നുമില്ലെന്ന് സംഘാടകരും നോർക്കയും വ്യക്തമാക്കിയിട്ടുണ്ട്.
***KSRTC ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കും; ഓൾ കേരള മെൻസ് അസോസിയേഷൻ
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയും മോഡലുമായ യുവതിക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ പറഞ്ഞു.
***എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഹജ്ജ് ഫ്ലൈറ്റ് സർവീസുകൾ ജൂൺ നാലിന് ആരംഭിക്കും
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് (എഐഎക്സ്എൽ) 2023 ജൂൺ നാലിന് കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും സർക്കാർ ഹജ്ജ് ചാർട്ടർ സർവീസുകൾ ആരംഭിക്കും. ഇതാദ്യമായാണ് എയർലൈൻ ഹജ്ജ് സർവീസ് നടത്തുന്നത്.
***യാത്രയ്‌ക്ക് അനുമതിയില്ല ; പണാഭ്യർഥന നിയമം ലംഘിച്ച് ; വി ഡി സതീശനെതിരെ തെളിവ്.
പറവൂരിലെ പുനർജനി പദ്ധതിക്കുവേണ്ടി അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങിൽ പണം ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുരുക്കാകും. രണ്ടിനും തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതിനായി പദവി ദുരുപയോഗം ചെയ്‌തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലൻസ് അന്വേഷണം.
***റേഷൻ മുടങ്ങിയത് കേന്ദ്രം ബില്ലിൽ മാറ്റം വരുത്തിയതിനാൽ : മന്ത്രി ജി ആർ അനിൽ
റേഷൻ ബില്ലിൽ മാറ്റം വരുത്താൻ കേന്ദ്രം നിർദേശിച്ചതിനെതുടർന്ന് ഇ- പോസ് മെഷീനുകൾ അപ്‌ഡേറ്റ് ചെയ്യേണ്ടിവന്നതിനാലാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സെർവർ തകരാറല്ല കാരണം.
***ഷാജൻ സ്‌കറിയ മറുനാടൻ മലയാളി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് വ്യാജരേഖ ഉപയോഗിച്ച്';
മറുനാടൻ മലയാളി യൂട്യൂബ് ചാനൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ച്. പി വി അൻവർ എംഎൽഎയാണ് ചാനൽ ഉടമ ഷാൻ സ്‌കറിയയുടെ കൃത്രിമം പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള രേഖ സഹിതമാണ് അൻവറിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്.
ദേശീയം
***********
***മണിപ്പൂർ കലാപം: അമിത് ഷായുടെ മുന്നറിയിപ്പിനു പിന്നാലെ കലാപകാരികൾ ആയുധങ്ങൾ സറണ്ടർ ചെയ്തു
കേന്ദ്രമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിനെത്തുടർന്ന് മണിപ്പൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കലാപകാരികൾ 140 ഓളം ആയുധങ്ങൾ പോലീസിന് കൈമാറി. സുരക്ഷാ സേനയുടെ ആയുധങ്ങൾ മോഷ്‌ടിച്ചവർ ഉടൻ തന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “കോമ്പിംഗ് ഓപ്പറേഷൻ ഉടൻ ആരംഭിക്കും. കർശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്”, അമിത് ഷാ കൂട്ടിച്ചേർത്തു.
***ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമം ; മോദി അറിഞ്ഞിട്ടും
നടപടി ഉണ്ടായില്ല
ബിജെപി എംപി ബ്രിജ് ഭൂഷണിന്റെ ലൈംഗിക അതിക്രമം ഇരയിൽ നിന്ന് രണ്ടു വർഷം മുമ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂഴ്‌ത്തിവച്ചു. ബ്രിജ് ഭൂഷണിന്റെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായ വനിതാ ഗുസ്‌തി താരം തന്നെയാണ് രണ്ടു വർഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് പരാതി പറഞ്ഞത്. ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി അന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഗുസ്‌തി താരങ്ങളുടെ പരാതിയിൽ കൊണാട്ട്‌പ്ലേസ് പൊലീസ് ഏപ്രിൽ 28ന് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലാണ് ഈ വിവരങ്ങളുള്ളത്.
**(ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ബിജെപി വനിതാ എംപി
പ്രതിയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ മഹാരാഷ്‌ട്രയിലെ ബീഡ് എംപി പ്രീതം മുണ്ടെ രംഗത്തെത്തി. താരങ്ങളുടെ പരാതിയിൽ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിൽ ഭൂഷണമല്ലെന്ന് അവർ തുറന്നടിച്ചു. ആദ്യമായാണ് ഒരു ബിജെപി വനിതാ എംപി പരസ്യമായി പ്രതിഷേധിക്കുന്നത്.
അന്തർദേശീയം
*******************
***മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വയനാട്ടിലെ സ്വീകാര്യതയ്ക്ക് വേണ്ടിയെന്ന് ബിജെപി
വാഷിംഗ്ടണ്‍ ഡിസിയിലെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് -മുസ്ലിം ലീഗ് കൂട്ടുക്കെട്ട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
” മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണ്. മുസ്ലീംലീഗിനെപ്പറ്റി കൃത്യമായി പഠിക്കാത്തയാളാണ് ഈ ചോദ്യമുന്നയിച്ചത്,’ രാഹുല്‍ പറഞ്ഞു.
കേരളത്തിലെ പ്രധാന സംസ്ഥാന പാര്‍ട്ടികളില്‍ ഒന്നാണ് മുസ്ലിം ലീഗ്. കൂടാതെ കേരളത്തിലെ യുഡിഎഫിന്റെ പ്രധാന സഖ്യകക്ഷികൂടിയാണ് ലീഗ്
***വേദിയിൽ കാൽതട്ടിവീണ് ജോ ബൈഡൻ;
കൊളറാഡോയിൽ വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയിൽ കാൽതട്ടി കമിഴ്ന്നടിച്ചുവീണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. എയർ ഫോഴ്സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. വീഴ്ചയിൽ ബൈഡന് സാരമായ പരുക്കുകളില്ലെന്നാണ് സൂചന.
ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് ബൈഡൻ വീണത്. വേദിയിലെ എന്തിലോ കാൽതട്ടി മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡൻ, തന്റെ വീഴ്‍ചയ്ക്ക് കാരണമായ തടസ്സത്തിനു നേർക്കു വിരൽചൂണ്ടുകയും തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു.
കായികം
************
***സെക്‌സ് ഇനി കായിക ഇനം, ചാമ്പ്യന്‍ഷിപ്പ് സ്വീഡനിൽ
സ്റ്റോക്ക്ഹോം: സെക്സും സ്പോർട്സും തമ്മിൽ ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗംപേരുടെയും ഉത്തരം. എന്നാൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് സ്വീഡൻ.പിന്നാലെ ജൂൺ എട്ടിന് ഒരു സെക്സ് ചാമ്പ്യൻഷിപ്പും നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡൻ. സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഓരോ ദിവസവും ആറുമണിക്കൂർ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളിൽ ഓരോരുത്തർക്കും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം ലഭിക്കും
***4 കോടി പിഴ തുടരും, ബ്ലാസ്റ്റേഴ്‌സിനും ഇവാനും കനത്ത തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്‌എഫ്
ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.
വാണിജ്യം
************
** സ്വർണവില വീണ്ടും ഉയരുന്നു, 45000 തോട്ടേക്കുമോ എന്ന ആശങ്കയിൽ ഉപഭോക്താക്കൾ
ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. മിനിഞ്ഞാന്ന് 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,800 രൂപയാണ്.
***പുതിയ പ്ലാനുമായി ഗോ ഫസ്റ്റ്; റിപ്പോർട്ട് ഡിജിസിഎയ്ക്ക് സമർപ്പിച്ചു
പാപ്പരത്ത നടപടി നേരിടുന്ന ആഭ്യന്തര വിമാന കമ്പനിയായ ഗോ ഫസ്റ്റ്, ആറ് മാസത്തെ പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) സമർപ്പിച്ചതായി റിപ്പോർട്ട്. പൂനെ, ബാഗ്‌ഡോഗ്ര, ഗോവ റൂട്ടുകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 26 വിമാനങ്ങൾ, 400 പൈലറ്റുമാരും അടങ്ങുന്ന പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്
*** നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്
സെന്‍സെക്‌സ് 118.57 പോയിന്റുയര്‍ന്ന് (0.19 ശതമാനം) 62,547.11ലും നിഫ്റ്റി 46.35 പോയിന്റ് നേട്ടവുമായി (0.25 ശതമാനം) 18,534.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയും ഇന്ന് നേട്ടത്തിലാണുള്ളത്. വ്യാപാരാന്ത്യം 82.30 എന്ന നിലയിലാണ് ഡോളറിനെതിരെ മൂല്യം. വ്യാഴാഴ്ച മൂല്യം 82.40 ആയിരുന്നു
ഇന്നത്തെ സ്മരണ !
**********************
പമ്മൻ മ. (1920 - 2007)
(പരമേശ്വരമേനോൻ ആർ)
കെ.പി. കോസലരാമദാസ് മ. (2928-2013)
ചുനക്കര രാജൻ മ. (1955- 2014)
വി.വി.എസ്. അയ്യർ മ. (1881-1925)
അഡ്വ.എം.കൃഷ്ണൻകുട്ടി മ. (1929-2009)
ഗോപിനാഥ് മുണ്ടെ മ. (1949-2014),
വില്ല്യം ഹാർവി മ. (1578 -1657 )
ഫ്രാൻസ് കാഫ്ക മ. (1883-1924),
റോബർട്ടോ റോസല്ലിനി മ. (1906-1977)
ആയത്തുള്ള ഖുമൈനി മ. (1902 -1989)
ഹുമയൂൺ അബ്ദുലലി മ. (1914-2001)
മുഹമ്മദ് അലി മ. (1942-2016 )
മഹാകവി ജി ജ. (1901-1978 )
സർദാർ കെ.എം പണിക്കർ ജ. (1895-1963)
പി കെ ശിവശങ്കരപ്പിള്ള ജ. (1911-1986)
എം.കരുണാനിധി ജ. (1924-2018)
റാവുൽ ഡ്യുഫി ജ. (1877 - 1953)
ചരിത്രത്തിൽ ഇന്ന് …
***********************
1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
1963 - നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
1965 - നാസയിലെ ബഹിരാകാശ യാത്രികൻ എഡ്വേർഡ് ഹിഗ്ഗിൻസ് വൈറ്റ് ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായി. 20 മിനിറ്റോളം അദ്ദേഹം ജെമിനി 4 ബഹിരാകാശ പേടകത്തിന് പുറത്ത് പൊങ്ങിക്കിടന്നു.
1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2012 - എലിസബത്ത് രണ്ടാമന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കാനുള്ള മത്സരം തേംസ് നദിയിൽ നടന്നു.
2015 - ഘാനയിലെ അക്രയിൽ ഒരു പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 200 ലധികം പേർ മരിച്ചു.
2017 - ലണ്ടൻ ബ്രിഡ്ജ് ആക്രമണം : എട്ട് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ മൂന്ന് പേർ പോലീസ് വെടിയേറ്റ് മരിച്ചു.
2019 - ഖാർത്തൂം കൂട്ടക്കൊല : സുഡാനിൽ, സുരക്ഷാ സേനയുടെ അകമ്പടിയോടെ ജഞ്ജവീദ് മിലിഷ്യൻ ആക്രമണം നടത്തുകയും കുത്തിയിരിപ്പ് പ്രതിഷേധത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തപ്പോൾ നൂറിലധികം പേർ കൊല്ലപ്പെട്ടു .
0 അഭിപ്രായങ്ങള്‍