ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 14

ചോതി / ഏകാദശി (വ്രതം)

2023 ജൂൺ 29, വ്യാഴം

ചതുർമ്മാസി വ്രതാരംഭം !


ഇന്ന്;  

.                 ഈദുൽ അസ്‌ഹ (ബക്രീദ്‌)

.                 *****************************

.                        ശ്ലീഹാ നോമ്പുവീടൽ


          ലോക വ്യവസായ രൂപരേഖ ദിനം !

.          ***********************************

              (World Industrial Design Day)


            അന്തഃരാഷ്ട്ര ചെളിമണ്ണ്‌ ദിനം !   

.          **********************************

                 (International Mud Day)


                     ദേശീയ ക്യാമറ ദിനം !

.                  *************************

                   (National Camera Day)

                

* സെയ്ഷെൽസ്‌ സ്വാതന്ത്ര്യ ദിനം !

 (Seychelles : Independence Day !

ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സെയ്ഷെൽസിന്റെ സ്വാതന്ത്ര്യ ദിനം)


* ഇക്വഡോർ: എഞ്ചിനീയേഴ്സ്‌ ഡേ !

* നെതർലാൻഡ്സ്: വൃദ്ധ സൈനിക

   ദിനം !

* USA*

Hug Holiday

National Handshake Day

National Bomb Pop Day

National Waffle Iron Day

National Almond Buttercrunch Day



              *ഇന്നത്തെ മൊഴിമുത്ത്* 

              ്്്്്്്്്്്്്്്്്്്്


''പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു''


.      [ - ഫിയോദർ ദസ്തയേവ്‌സ്കി  ]

              *************************


ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി ജോർജിയോനാ പൊളിറ്റാനോ (1925) യുടെയും,


ശ്രീലങ്കയുടെ നാലാമത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടായിരുന്ന   ചന്ദ്രിക കുമാരതുംഗയുടെയും (1945),


ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്ര മത്സരങ്ങളിൽ   ബ്രസീലിന്റെ   ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമായ   ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയറിന്റെയും(1954) ജന്മദിനം.!


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


 ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്നും മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


***ഐഎഎസ് തലപ്പത്ത് മാറ്റം: ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി


സംസ്ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് മാറ്റം. ബിശ്വനാഥ് സിൻഹയെ ആഭ്യന്തരം വിജിലൻസ്‌ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിൻഹ. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ അ​ഗർവാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. രബീന്ദ്രകുമാർ  എത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ ധനകാര്യ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.


ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി മൊഹമ്മദ് ഹനീഷിന് ആരോഗ്യ സർവകലാശാല ഉൾപ്പെടെ മെഡിക്കൽ എജ്യുക്കേഷന്റെ പൂർണ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫിന് വനിതാ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഐ ടി വിഭാ​ഗം സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കറിന് പരിസ്ഥിതി വകുപ്പിന്റെയും പൂർണ അധിക ചുമതല നൽകിയിട്ടുണ്ട്.


***കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി.


 വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്.


പ്രാദേശികം

***************


***കൊച്ചി, ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആറ് വരി ആകാശപാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി.


16.75 കിലോമീറ്റര്‍ ദൂരത്തിലാണ് ആകാശപാത നിര്‍മിക്കുന്നത്. നിലവില്‍ എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണിത്.  രണ്ട് വര്‍ഷം കൊണ്ട് ഇത് ഇനിയും രൂക്ഷമാകുന്നത് മുന്നില്‍ കണ്ടാണ് ആറ് വരി ആകാശപാത നിര്‍മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.


 ***നടത്തത്തിൽ സംശയം; അടിവസ്ത്രത്തിൽ ഒളിപ്പിച്ച 141 പവൻ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ


അടിവസ്ത്രത്തിൽ അതിവിദഗ്ധമായി തുന്നിച്ചേർത്ത് കൊണ്ടുവന്ന 141 പവൻ സ്വർണവുമായി രണ്ടു പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. റൗഫിൽ നിന്നും 558 ഗ്രാമും സക്കീറിൽ നിന്നും 570 ഗ്രാമും സ്വർണമാണ് പിടികൂടിയത്.


ദുബായിൽ നിന്നും വന്ന ഇരുവരും ഗ്രീൻ ചാനലിലൂടെയാണ് കടക്കാൻ ശ്രമിച്ചത്. അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച ശേഷം അടിവസ്ത്രത്തിന്റെ ഭാഗമെന്ന് തോന്നുന്ന വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇവരുടെ നടത്തത്തിൽ സംശയം തോന്നിയാണ് ദേഹപരിശോധനയ്ക്ക് വിധേയമാക്കി സ്വർണം പിടിച്ചെടുത്തത്.


***പിവി അൻവർ തറ ഗുണ്ടയായി അധഃപതിക്കരുത്, സ്ഥാനത്തിന്റെ മാന്യത കാണിക്കണം: റിട്ട ജസ്റ്റിസ് കെമാൽ പാഷ


കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ. കമാൽ പാഷാണം വിളിക്കെതിരെയാണ് പ്രതികരണം. തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിവി അൻവർ തറ ഗുണ്ടയായി അധഃപതിക്കരുതെന്നും പറഞ്ഞു. എംഎൽഎ സ്ഥാനത്തിന്റെ മാന്യത അൻവർ കാണിക്കണം. പിവി അൻവറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചുവിട്ടാൽ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും. അത് നല്ലതല്ല. വിടുവായത്തം പറയുന്ന  അയാൾക്കെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.


***വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ തലയ്ക്കടിച്ചു കൊന്നു


 തിരുവനന്തപുരം കല്ലമ്പലത്ത്‌

 വിവാഹത്തലേന്നു പാതിരാത്രി സൽക്കാരപ്പന്തലിൽ വധുവിന്റെ അച്ഛനെ അയൽവാസികളായ യുവാക്കൾ മൺവെട്ടിയും മുരിങ്ങക്കമ്പും ഉപയോഗിച്ചു ദാരുണമായി തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയിൽ’ ജി.രാജു (63) ആണു കൊല്ലപ്പെട്ടത്. വലിയവിളാകം ജെ.ജെ.പാലസിൽ ജിഷ്ണു(ചിക്കു-26), ഇയാളുടെ സഹോദരൻ ജിജിൻ(അപ്പു-25), മനു ഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ (26) എന്നിവരെ അറസ്റ്റ് ചെയ്തു. രാജുവിന്റെ മകളുടെ വിവാഹം ഇന്നലെ രാവിലെ വർക്കല ശിവഗിരി ശാരദാമഠത്തിൽ നടക്കാനിരിക്കുകയായിരുന്നു. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ ആവശ്യം ശ്രീലക്ഷ്മിയുടെ വീട്ടുകാർ നിരസിച്ചതും  മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിലുമുള്ള വിരോധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച വധു ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. പാതിരാത്രി പിന്നിട്ടു 12.30 നായിരുന്നു സംഭവം. പ്രതികൾ കുറ്റം സമ്മതിച്ചതായി റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു. 


ജിഷ്ണുവിനു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പറഞ്ഞാണ്‌ ശ്രീലക്ഷ്മിയും കുടുംബവും വിവാഹാലോചന നിരസിച്ചത്‌.


***10 ദിവസങ്ങള്‍ കൊണ്ട് 2228 മഴക്കാല പ്രത്യേക പരിശോധനകള്‍: മന്ത്രി വീണാ ജോര്‍ജ്


 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 10 ദിവസങ്ങളിലായി ആകെ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 479 പരിശോധനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1749 പരിശോധനകളുമാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 741 സാമ്പിളുകള്‍ ശേഖരിച്ചു. 58 പേര്‍ക്ക് നോട്ടീസ് നല്‍കി. 2546 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.


***പ്ലസ് വൺ പ്രവേശനം; വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി വി ശിവൻകുട്ടി


പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണെന്നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്ട്‌മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവുകയുള്ളു എന്നും മന്ത്രി പറഞ്ഞു.


***പ്രിയാ വർഗീസിന്റെ നിയമനം ; തുടര്‍ നിയമന നടപടിയുമായി സർവകലാശാലയ്ക്ക് മുന്നോട്ടുപോകാം


ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി.  


നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമാണ് ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയുക. യൂണിവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 7 പ്രകാരം ഇതിന് ചാന്‍സര്‍ക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാം എന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു. 



ദേശീയം

***********


***ചരിത്രദൗത്യവുമായി ISRO;ചന്ദ്രയാൻ-3 ജൂലൈ 13ന് വിക്ഷേപിക്കും


 ചാന്ദ്രയാൻ മൂന്ന് ജൂലൈ 13ന് വിക്ഷേപിക്കും. ഉച്ചയ്ക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം.


2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു


***ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു


 ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ  സംഘം ആസാദിന്റെ വാഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായ ഓർമയില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. 


*** ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി.


 ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത് വന്നു. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പറിയിക്കാന്‍ ബോര്‍ഡിന്‍റെ അടിയന്തര യോഗം തീരുമാനിച്ചു. സിവിൽ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ദൃശ്യമാണ്


***തെരുവുനായശല്യം: സംസ്ഥാന ബാലാവകാശകമീഷൻ സുപ്രീംകോടതിയിൽ


 സംസ്ഥാനത്ത്‌ തെരുവുനായ ആക്രമണം രൂക്ഷമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ. കേരളത്തിൽ കുട്ടികൾക്ക്‌ എതിരെ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ, തെരുവുനായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾക്ക്‌ അനുമതി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.



അന്തഃദേശീയം

*******************


***ഇന്ത്യൻ വംശജയായ ആരതി ഹോള മൈനിയെ വിയന്നയിലെ യുഎൻ ഔട്ടർ സ്‌പേസ് അഫയേഴ്‌സിന്റെ (UNOOSA) ഡയറക്ടറായി നിയമിച്ചു. 


യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് നിയമനവാർത്ത അറിയിച്ചത്. ഇറ്റാലിയൻ വംശജയായ സിമോനെറ്റ ഡി പിപ്പോയുടെ പിൻഗാമിയായാണ് ആരതി സ്ഥാനമേൽക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ രം​ഗത്ത് സമാധാനപരമായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിനാണ് യുഎൻ ഔട്ടർ സ്‌പേസ് അഫയേഴ്‌സ് പ്രവർത്തിക്കുന്നത്. ബഹിരാകാശ പ്രവർത്തനങ്ങൾക്കായുള്ള ചട്ടങ്ങൾ സ്ഥാപിക്കുന്നതിനും സംഘടന മേൽനോട്ടം വഹിക്കുന്നു.


***പതിനേഴുകാരനെ പോലീസ് വെടിവെച്ചുകൊന്നു; ഫ്രാൻസിൽ വൻ പ്രതിഷേധം.


ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച്  വണ്ടിതടഞ്ഞ് പതിനേഴുകാരനായ ഡ്രൈവറെ ട്രാഫിക് പോലീസ് വെടിവെച്ചുകൊന്നതിൽ ഫ്രാൻസിലെങ്ങും പ്രതിഷേധം. അൽജീരിയൻ വംശജനായ നയേൽ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു.


വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുകകൂടിചെയ്തതോടെ പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്ബോൾടീം ക്യാപ്റ്റൻ കിലിയൻ എംബാപ്പെ, നടൻ ഒമർ സൈ തുടങ്ങി ഒട്ടേറെപ്പേർ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാർ ചൊവ്വാഴ്ചരാത്രി നാൽപ്പതോളം കാറുകൾ കത്തിച്ചു. 24 പോലീസുകാർക്ക്‌ പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്തെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമനിൻ പറഞ്ഞു.



കായികം

************


***ചരിത്രമെഴുതി 'ഗോട്ട്' സ്‌മിത്ത്, 9000 റണ്‍സ് ക്ലബില്‍; ദ്രാവിഡിനെയും ലാറയെയും പോണ്ടിംഗിനേയും പിന്തള്ളി


ലോര്‍ഡ്‌സ്: സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ 'ഗോട്ട്' എന്ന വിശേഷണം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്‌മിത്ത്. ടെസ്റ്റ് കരിയറില്‍ സ്‌മിത്ത് 9000 റണ്‍സ് പൂര്‍ത്തിയാക്കി. ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിനിടെയാണ് സ്‌മിത്തിന്‍റെ ചരിത്ര നേട്ടം. 9000 റണ്‍സ് ക്ലബിലെത്തുന്ന നാലാം ഓസീസ് ബാറ്റര്‍ മാത്രമാണ് സ്‌മിത്ത്.



വാണിജ്യം

************


ഇന്നത്തെ സ്മരണ !!!

***********************

ഡോ. കെ. ഗോദവർമ്മ മ. (1902 -1959)

പ്രൊ.പി.വി. ഉലഹന്നാന്‍ മാപ്പിള മ. (1905-1993)

ജോസഫ് ഇടമറുക് മ. (1934 - 2006)

വി.ഐ സുബ്രഹ്മണ്യം മ. ( - 2009)

പൊയ്കയിൽ യോഹന്നാൻ മ. (1879-1939)

ബാബു നാരായണൻ മ. (1959 - 2019)

തേവലക്കര ചെല്ലപ്പൻ മ. ( - 2015)

കെ.ജി. സുബ്രമണ്യം മ. (1924-2016)

വീണാ സഹസ്രബുദ്ധെ മ. (1948-2016)

സബിത ചൗധരി മ. (1945-2017)

മൈക്കൽ മധുസൂദൻ ദത്ത് മ. (1824-1873)

ലാന ടേണർ മ. (1921 - 1995)

ഡി.ഡി. കൊസാംബി മ. ( 1907 -1966)

ഇർവിങ് വാലസ് മ. (1916 –  1990) 

കാതറീൻ ഹെപ്ബേൺ മ (1907–2003)


സ്വാമി ബ്രഹ്മവ്രതൻ ജ. (1908 -1981)

അനുരാധ രമണൻ ജ. ( 1947 –  2010)

പി കെ അയ്യങ്കാർ ജ. ( 1931 –  2011

ആഞ്ചലോ സെക്കി ജ. ( 1818 –1878)

മഹലനോബിസ് ജ. (1893 –1972)



ചരിത്രത്തിൽ ഇന്ന്…

***********************


512 - അയർലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.


1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.


1659 - ട്രബെസ്കോയ് രാജകുമാരന്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.


1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.


1911 - മോഹൻ ബഗാന്റെ നഗ്നപാദരായ ഇന്ത്യൻ ഫുട്ബോൾ ടീം വെള്ളക്കാരുടെ യോർക്ക് ഷെയർ റെജിമെന്റിനെ തോൽപ്പിച്ച് കപ്പ്‌ നേടി. 


1958 - ബ്രസീലിൻറെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ കിരീടം പെലെയുടെ നേതൃത്വത്തിലുള്ള ടീം കരസ്ഥമാക്കി.


1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.


1986 - 1986 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ കിരീടം അർജൻറീനയുടെ മറഡോണയും കൂട്ടരും നേടി


2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.


2018 - കാണാതായതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘റീ യുണൈറ്റ്‌ എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി 


2020 - കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ്  മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.


2020 - അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ലോകപ്രശസ്‍തമായ 'ടിക്‌ ടോക്ക്‌ ' ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.


2020 - മുൻ റിസർവ് ബാങ്ക് ഗവർണർ ചക്രവർത്തി രംഗരാജന് ജീവിതകാലത്തെ നേട്ടങ്ങൾക്കായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കിലെ ആദ്യത്തെ പ്രൊഫ. പി സി മഹലനോബിസ് അവാർഡ് നൽകി


2020 - കൊവിഡ് -19 ലോക്ക്ഡൌൺ മൂലം പ്രതികൂലമായി ബാധിച്ച ഉപജീവനമാർഗങ്ങൾ പുനരാരംഭിക്കുന്നതിന് തെരുവ് കച്ചവടക്കാർക്ക് മിതമായ നിരക്കിൽ പ്രവർത്തന മൂലധന വായ്പ നൽകുന്ന പദ്ധതിയായ "പ്രധാനമന്ത്രി 'സ്വനിധി വായ്പ' പദ്ധതിയുടെ" വെബ് പോർട്ടൽ ആരംഭിച്ചു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍