ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 13

ചിത്തിര / ദശമി

2023 ജൂൺ 28, ബുധൻ

* അറഫാ ദിനം !


ഇന്ന് ;

                   ലോക ദാരിദ്ര്യ ദിനം !

                 ്്്്്്്്്്്്്്്്്

                     ദേശീയ കപ്പ ദിനം !

             

        National Insurance Awareness Day !

          **********************************

.          International Body Piercing Day !


* യുക്രെയ്ൻ: ഭരണഘടന ദിനം !

* വിയറ്റ്നാം : ഫാമിലി ഡേ!

* പോളണ്ട് : പോസ്നാൻ സമരത്തിന്റെ

  (പോളീഷ് വിപ്ലവം ) ഓർമ്മ ദിനം !

* താവു ഡേ !

  (2 പൈ(π) ഡേ = 6.28 ( 3.14 X 2)

* USA ;

National Paul Bunyan Day

National Logistics Day

National Ceviche Day

Happy Heart Hugs Day



           *ഇന്നത്തെ മൊഴിമുത്ത്*

             ്്്്്്്്്്്്്്്്്്


''എത്ര പ്രകാശവർഷങ്ങൾ 

 നക്ഷത്രങ്ങൾക്കിടയിൽ!

അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങൾ!''


.       [ - റയിനർ മരിയ റിൽക്കെ  ]

            ***************************


സ്പേസ് എക്സിന്റെസി.ഇ.ഓ.യും സി.റ്റി.ഓ.യും ടെസ്‌ല മോട്ടേഴ്സിന്റെ സി.ഇ.ഓ.യും പ്രോഡക്റ്റ് ആർക്കിട്ടെക്റ്റും സോളാർ സിറ്റിയുടെ      ചെയർമാനും ഓപ്പൺ എഐയുടെ   കോ-ചെയർമാനും സാധാരണകാരന് താങ്ങാൻ പറ്റുന്ന ഇലക്ട്രിക്‌ കാർ നിർമിക്കുവാൻ ശ്രമിക്കുന്ന   ഈലോൺ മസ്ക്കിന്റെയും (1971),

.            

ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന    ഗ്രാമീൺ ബാങ്കിന്റെസ്ഥാപകനുമായ മുഹമ്മദ് യൂനുസിന്റെയും(1940),


അമ്പതിൽപരം ഹോളിവുഡ് സിനിമകളിൽ അഭിനയം കാഴ്ച വച്ച അമേരിക്കൻ ചലച്ചിത്ര താരമായ ജോൺ കുസാക്കിന്റെയും (1966),


പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ്, മന്ത് എന്നീ രോഗങ്ങൾ ചികിത്സിക്കാൻ'അവർമെക്ടിൻ' (Avermectin) എന്ന ഔഷധം വികസിപ്പിച്ചതിന്  2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച  അയർലണ്ട്  സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകൻ വില്യം സി. ക്യാംപ്ബെലിന്റേയും(1930) 


എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും നിരൂപകയും ഡോ. സുകുമാർ അഴീക്കോട്‌ തത്ത്വമസി പുരസ്കാര (2023)ജേതാവുംകൂടിയായ  ഉമാദേവി തുരുത്തേരിയുടേയും ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***കാലവർഷം സജീവം ; വ്യാപക മഴ തുടരും , 


സംസ്ഥാനത്ത്‌ കാലവർഷം സജീവമായി. ചൊവ്വാഴ്‌ച സംസ്ഥാന വ്യാപക മഴ ലഭിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും തെക്കൻ ഗുജറാത്ത്‌ തീരംമുതൽ കേരള തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനത്തിലാണിത്‌. കാലവർഷക്കാറ്റും അനുകൂലമായി. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരും. വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യത.


***രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. 


ഈ മാസം 29 നും 30 നും രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.


***മണിപ്പുരിലേത് കേന്ദ്രം പിന്തുണയ്‌ക്കുന്ന കലാപം: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്


മണിപ്പുർ കലാപം അവസാനിപ്പിക്കുക, ബിജെപി സർക്കാർ നീതി പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനംചെയ്യുകയായിരുന്നു തോമസ് ഐസക്.


പ്രാദേശികം

***************


***സതീശന്‌ വിദേശ ഹോട്ടലുകളിൽ ബിനാമി നിക്ഷേപം  ; യൂത്ത്‌ കോൺഗ്രസ്‌ മുൻ നേതാവിന്റെ മൊഴി


പുനർജനി തട്ടിപ്പു കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‌ ദുബായ്‌ ആസ്ഥാനമായുള്ള ഫ്ലോറ ഹോട്ടൽ ശൃംഖലയിൽ ബിനാമി നിക്ഷേപമുണ്ടെന്ന്‌  മുൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ മൊഴി. പുനർജനി കേസിൽ യൂത്ത്‌കോൺഗ്രസ്‌ എറണാകുളം മുൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദാണ്‌ വിജിലൻസിന്‌ മൊഴി നൽകിയത്‌. എറണാകുളം ജില്ലയിൽനിന്നുള്ള മുൻ കെഎസ്‌യു നേതാവ്‌ അനുര മത്തായിയാണ്‌ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും മൊഴിയിൽ പറയുന്നു.


***ബക്രീദ്‌ ഇന്നും നാളെയും അവധി


 ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. പെരുന്നാള്‍ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.


 ***വ്യാജ സർട്ടിഫിക്കറ്റ് ; നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്


 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ മുന്‍ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ നിഖില്‍ തോമസിനെതിരെ പോലീസ് കേസെടുത്തത്. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നിഖിലിനെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോഴ്സിലും സ്ഥാപനത്തിലും നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.


***തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചത്.


***ചികിത്സാസഹായം


മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന്‍ ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റീ ഇംബേഴ്‌സ് ചെയ്ത് നല്‍കും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടര്‍ ചികിത്സ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി


*** സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറുമായിരുന്ന പി.ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു.


വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്  തൃശൂർ ചെമ്പൂക്കാവിലെ വീട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായ വിശ്രമത്തിലായിരുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്‍റെ മുഖ്യ ആസൂത്രകനായിരുന്ന അദ്ദേഹം 100 വയസുവരെ തുടര്‍ച്ചയായി 30 വര്‍ഷം ഹിമാലയ യാത്ര നടത്തിയിരുന്നു.


ഇ.എം.എസ് നമ്പൂതിരിപ്പാട്, മഹാകവി വള്ളത്തോൾ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്താനും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പന്തിഭോജനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ ആശയങ്ങളോട് ചേർന്ന അദ്ദേഹം സ്വസമുദായത്തിലെ എതിർപ്പിനെ അവഗണിച്ചാണ് പന്തിഭോജനത്തിൽ പങ്കെടുത്തത്. കേരളത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്ത് അതിന്റെ ഭാഗമാകുകയും സ്റ്റൂഡന്റ് ഫെഡറേഷന്റെ ആദ്യ സെക്രട്ടറിയാകുകയും ചെയ്തു


*** ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി


ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ആഭ്യന്തര അഡി ചീഫ് സെക്രട്ടറിയായ ഡോ വി വേണുവിനെ നിയമിക്കുന്നത്. വേണുവിനെക്കാള്‍ സീനിയോറിറ്റിയുള്ളവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവര്‍ മടങ്ങില്ലെന്നാണ് വിവരം. ഇതോടെയാണ് ഡോ. വി.വേണുവിന് അവസരം തെളിഞ്ഞത്. 2024 ഓഗസ്റ്റ് 31 വരെ സര്‍വീസുണ്ട്.


***തോട്ടി കെട്ടിയ ജീപ്പിന് പിഴയിട്ട എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്ഇ.ബി 


വയനാട്, കല്‍പ്പറ്റയില്‍  ബില്‍ അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി എംവിഡി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കെട്ടിടത്തിന്‍റെ ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.


കഴിഞ്ഞാഴ്ച ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടിരുന്നു. അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ ഉഗ്രൻ പണികിട്ടിയത്. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.


***ബ്രാഹ്മിൻസ്‌ സ്ഥാപകൻ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു


പ്രമുഖ ഭക്ഷ്യോൽപന്ന നിർമാതാക്കളായ ബ്രാഹ്മിൻസ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി.വിഷ്ണു നമ്പൂതിരി (മണി-68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് 3ന് ഇല്ലപ്പറമ്പിൽ.


ഭാര്യ: ഇലഞ്ഞി ആലപുരം മഠത്തിൽമന എൻ.മഞ്ജരി. മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൻസ്), സത്യ വിഷ്ണു (ഡയറക്ടർ, ബ്രാഹ്മിൻസ്). മരുമക്കൾ: മാരാരിക്കുളം ഇടമന ഇല്ലം അർച്ചന (എക്‌സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൻസ്), ഈരാറ്റുപേട്ട വെള്ളൂർ ഇല്ലം ജിതിൻ ശർമ (ഡയറക്ടർ, ബ്രാഹ്മിൻസ്).


***താനൂര്‍ ബോട്ടപകടം: പോര്‍ട്ട് ഓഫീസര്‍ അടക്കം ആറുപ്രതികള്‍ക്ക് ജാമ്യമില്ല


താനൂര്‍ ബോട്ടപകടക്കേസില്‍ പോര്‍ട്ട് ഓഫീസറും ചീഫ് സര്‍വേയറും ഉള്‍പ്പെടെ ആറുപ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാകോടതി തള്ളി. കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ പൊന്നാനി വലിയവീട്ടില്‍ പ്രസാദ് (50), ആലപ്പുഴ ചീഫ് സര്‍വേയര്‍ വട്ടിയൂര്‍ക്കാവ് കല്ലാനിക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് (43), ബോട്ട് സര്‍വീസ് മാനേജര്‍ മലയില്‍ അനില്‍ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈവളപ്പില്‍ ശ്യാംകുമാര്‍ (35), യാത്രക്കാരെ വിളിച്ചുകയറ്റാന്‍ നിയോഗിച്ച താനൂര്‍ പൗരാജിന്റെ പുരയ്ക്കല്‍ ബിലാല്‍ (32), ജീവനക്കാരായ വടക്കയില്‍ സവാദ് (41), റിന്‍ഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. പ്രതികളെ തിരൂര്‍ സബ്ജയിലേക്കു മാറ്റി.


***കുട്ടിക്കൊമ്പന്‍ ചരിഞ്ഞു.


അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാല്‍, അസുഖം മൂര്‍ച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പന്‍. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 16നാണ് വനപാലകര്‍ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിക്ക്‌ കൃഷ്ണയെന്ന് പേരിടുകയും ചെയ്തിരുന്നു.


***കണ്ണൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയൽ(47)അറസ്റ്റിൽ


മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച പകല്‍ ആശുപത്രിയില്‍  മുറിവ് കെട്ടുന്ന മുറിയില്‍ വച്ചായിരുന്നു അതിക്രമം. പെണ്‍കുട്ടി 'സഖി വണ്‍ സ്റ്റോപ് സെന്ററി'ന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍നിന്നു പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ദേശീയം

***********


***ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നിലനിൽക്കും ? ഏക സിവില്‍ കോഡ് വിഷയവുമായി വീണ്ടും പ്രധാനമന്ത്രി


ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദി ഏക സിവില്‍ കോഡിനെ കുറിച്ച് സംസാരിച്ചത്.  ഭരണഘടനയേയും സുപ്രീംകോടതിയുടെ നിലപാടിനേയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.


ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ടുപോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പുനല്‍കുന്നതെന്ന് മോദി പറഞ്ഞു. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.


***മോശം കാലാവസ്ഥയെത്തുടർന്ന് ചൊവ്വാഴ്ച വടക്കൻ ബംഗാളിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു.


 കാൽമുട്ടിനും ഇടുപ്പിനും പരിക്കേറ്റ മമത ആശുപത്രിയിൽ തുടരാനുള്ള ഡോക്ടറുടെ നിർദേശം തള്ളിയാണ് വീൽചെയറിൽ വീട്ടിലേക്ക് തിരിച്ചത്. വീട്ടിൽ ചികിത്സ തുടരുമെന്ന് മമത പറഞ്ഞു. 


അന്തർദേശീയം

*******************


***പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചു; മാധ്യമപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം


 അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം. അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിനിടെയാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖീ മോദിയോട് ചോദ്യം ചോദിക്കുന്നത്.


രാജ്യത്ത് ന്യൂനപക്ഷ മതവിഭാ​ഗങ്ങളോടുള്ള വിവേചനത്തെപ്പറ്റിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ എന്തു ചെയ്യുന്നു എന്നുമായിരുന്നു സബ്രിനയുടെ മോദിയോടുള്ള ചോദ്യം. രാജ്യത്ത് വിവേചനം നിലനിൽക്കുന്നില്ലെന്നായിരുന്നു ഇതിന് മോദിയുടെ മറുപടി. ഇതിനു ശേഷം വ്യാപകമായി സബ്രിനയ്ക്കു നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയായിരുന്നു.


***യുഎസില്‍  മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം; 'അംഗീകരിക്കാവില്ല' എന്ന് വൈറ്റ് ഹൗസ്‌


 അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിനിടെയായിരുന്നു സംഭവം.മാധ്യമപ്രവര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണം തികച്ചും അസ്വീകാര്യവും ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദിഖി,  ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നാണ് മോദിയോട് ചോദിച്ചത്


കായികം

************


***ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല


ഒക്‌ടോബർ 5-ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ അഹമ്മദാബാദ്  നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരിടും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയെ ഒക്‌ടോബർ 8ന് ചെന്നൈയിൽ ഇന്ത്യ നേരിടും. ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ ആകെ 10 വേദികളുണ്ടാകും.


ഹൈദരാബാദിന് പുറമെ ഗുവാഹത്തിയും തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയവും സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സന്നാഹ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.


വാണിജ്യം

************


***സ്വർണവിലയിൽ മാറ്റമില്ല, 


ഗ്രാമിന് 5435 രൂപയിലും പവന് 43,480 രൂപയിലുമാണ് വ്യാപാരം നടന്നത്‌. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. 


 വെള്ളിവില വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വില 0.50 രൂപ ഉയർന്ന് 75.70 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 757 രൂപയും 100 ഗ്രാം വെള്ളിയുടെ വില 7,520 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 75,700 രൂപയുമായി. മിനിഞ്ഞാന്ന് ഒരു ഗ്രാം വെള്ളിക്ക് 75.20 രൂപയായിരുന്നു.

***ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


 ഇന്നലെ സൂചികകൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 446.03 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,416.03-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 126.20 പോയിന്റ് നേട്ടത്തിൽ 18,817-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളിൽ വൻ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ ഓഹരികളുടെ കുതിപ്പിന് കരുത്തായി മാറിയത്.



ഇന്നത്തെ സ്മരണ !!!

************************


സി കെ കുമാരപണിക്കർ മ. ( -1957)

ഡോ. എ. അയ്യപ്പൻ മ. (1905- 1988)

എ.കെ. ലോഹിതദാസ് മ. ( 1955 - 2009)

ടി ശിവദാസമേനോൻ മ. (1932-2022)

മഹലനോബിസ് മ. (1893 – 1972)

മിഖായേൽ താൾ മ. ( 1936 –  1992 )


കെ വാസുദേവൻ മൂസത് ജ. (1888-1965)

കെ. കൊച്ചുകുട്ടൻ ജ. (1910-1987)

നോർബർട്ട്‌ പാവന ജ. (1918-1981)

പ്രൊഫ. പി.ടി. ചാക്കോ ജ.( 1923-2013)

ലൂയി പിരാന്തല്ലോ ജ (1867-1936)

ജോർജ് വൊളിൻസ്കി ജ. (1934-2015)

ക്രിസ് ഹാനി ജ. (1942-1993)

ക്ലാര മാസ്സ് ജ. (1876-2004)

ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ ജ . (1937-2004)


ചരിത്രത്തിൻ ഇന്ന് …

************************


1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികൾ മുസലിലെ കെർബോഗയെപരാജയപ്പെടുത്തി.


1243 - ഇന്നസെന്റ് അഞ്ചാമൻ മാർപ്പാപ്പയായി.


1519 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ചാൾസ് അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ടു.


1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.


1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്കോ യുദ്ധത്തിന്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു  ഈ യുദ്ധം.


1881 - ഓസ്ട്രിയയും സെർബിയയും തമ്മിൽ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.


1895 - സെൻട്രൽ അമേരിക്കൻ യൂണിയനിൽ നിന്നും എൽ സാൽ‌വഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ ഉടലെടുത്തു.


1911 - ഉൽക്ക കഷണങ്ങൾ ഈജിപ്തിലെ നഖ്ലയെന്ന സ്ഥലത്ത് പതിച്ചു. അത് ചൊവ്വയിൽ നിന്നുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.


1914 - ഓസ്ട്രിയയീൽ ആർച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാൻസ് ഫെർഡിനാന്റും ഭാര്യയും സരാജെവോയിൽ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിൻസിപ് എന്ന സെർബിയൻ ദേശീയവാദിയായിരുന്നു ഇതിനു പിന്നിൽ. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന്‌ തുടക്കമിട്ടു.


1919 - ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരിക അന്ത്യം കുറിച്ച വഴ്സായ് ഉടമ്പടി ഫ്രാൻസിൽ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ്‌ സന്ധി ഒപ്പു വക്കപ്പെട്ടത്.


1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ ആരംഭം.


1938 - 450 മെട്രിക് ടൺ പിണ്ഡമുള്ള ഒരു ഉൽക്ക അമേരിക്കയിലെ പെൻസിൽ‌വാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.


1958 - ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ ക്യൂബൻ പ്രസിഡന്റ് ഫുൾജെൻസിയോ ബാറ്റിസ്റ്റ ഓപ്പറേഷൻ വെറാനോ എന്ന സൈനികമുന്നേറ്റം  തുടങ്ങി.


1950 - ഉത്തരകൊറിയൻ സൈനികർ സിയോൾ ആക്രമിച്ചു കീഴടക്കി.


1960 - ക്യൂബയിൽ അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകൾ ദേശസാൽക്കരിച്ചു.


1967 - ഇസ്രയേൽ കിഴക്കൻ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേർത്തു.


1967 - ഇന്ത്യൻ സുന്ദരി റീത്ത ഫാരിയയ്ക്ക് മിസ് വേൾഡ് പട്ടം ലഭിച്ചു


1969 - ന്യൂ യോർക്ക് നഗരത്തിൽ സ്റ്റോൺ‌വാൾ കലാപത്തിന്റെ ആരംഭം.


1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവിൽ വന്നു.


1996 - യുക്രൈന്റെ ഭരണഘടന നിലവിൽ വന്നു.


2000 - ക്യൂബൻ അഭയാർത്ഥി എലിയൻ ഗോൺസാൽ‌വസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.


2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളിൽ തുടങ്ങി.


2004 - ഇറാക്കിൽ ഭരണം ഇടക്കാല സർക്കാരിനു കൈമാറി.


2005 - കാനഡ, സ്വവർഗ്ഗ വിവാഹത്തിന്‌ അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.


2009 - ഹോണ്ടുറാൻ ഭരണഘടന മാറ്റിയെഴുതാൻ റഫറണ്ടം നടത്തണമെന്ന അഭ്യർഥന മാനിച്ചതിനെത്തുടർന്ന് ഹോണ്ടുറാൻ പ്രസിഡന്റ് മാനുവൽ സെലായയെ പ്രാദേശിക സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. 2009 ലെ ഹോണ്ടുറാൻ ഭരണഘടനാ പ്രതിസന്ധിയുടെ തുടക്കമായിരുന്നു ഇത്.


2016 - തുർക്കിയിലെ ഇസ്താംബുൾ അറ്റാറ്റോർക്ക് വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ 42 പേർ കൊല്ലപ്പെടുകയും  230 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍