തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ കെയർ ബ്ലോക്കിൽ സ്ഥാപിക്കുന്ന 128 സ്ലൈസ് സി.ടി സ്കാനർ മെഷീൻ എത്തി.4.7 കോടി രൂപ ചിലവിലാണ് സ്കാനർ സ്ഥാപിക്കുന്നത്. അപകടത്തിൽപ്പെട്ട് എത്തുന്ന രോഗികൾക്ക് പെട്ടെന്ന് തന്നെ സ്കാനിംഗ് പൂർത്തിയാക്കാൻ ഇത് വഴി സാധിക്കും.
സ്കാനറും അനുബന്ധ ഉപകണങ്ങളും ക്രയിൻ സംവിധാനത്തിൻ്റെ സഹായത്തോടെ ഇറക്കി. മെഡിക്കൽ കോളജ് ആശുപത്രിയുടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ലഭിച്ച തനത് ഫണ്ട് ഉപയോഗിക്കുന്നതിന് ഭരണാനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വിതരണ ഉത്തരവ് നൽകിയിരുന്നു. ജൂലൈ അവസാനത്തോടെ സ്കാനിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍