മുണ്ടത്തിക്കോട് എൻ. എസ്. എസ്. കരയോഗം ഗുരുപൂർണിമ ദിനാചരണം ജൂലൈ 3 ന് നടത്തുവാൻ തീരുമാനിച്ചു.

മുണ്ടത്തിക്കോട് എൻ. എസ്. എസ്. കരയോഗം ഗുരുപൂർണിമ ദിനാചരണം ജൂലൈ 3 ന് നടത്തുവാൻ തീരുമാനിച്ചു. ആദ്യാത്മിക ചിന്തകളെ പകുത്തു നൽകിയ വേദവ്യാസനാണ് ഭാരതത്തിന്റെ ആത്മീയ ഗുരു. ആ മഹാത്മാവിന്റെ ജന്മദിനമായ ആഷാഢ മാസത്തിലെ പൗർണമി ദിനമാണ് നാം ഗുരുപൂർണിമയായി ആചരിക്കുന്നത്.


കരയോഗത്തിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് കല്ലടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ച് ഹരിനാമകീർത്തനം ആലപിക്കുന്നതാണ്. യോഗത്തിൽ പ്രസിഡന്റ് രാജു മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുധീഷ്ബാബു വിശദീകരണം നൽകി. എ. സുരേന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, രാജശ്രീ സുഗുണൻ, എം. വിജയലക്ഷ്‌മി, പി. ദിവ്യ, എൻ. സുഷമ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍