സേവാ ഭാരതി തെക്കുംകര സമിതിയുടെ നേതൃത്വത്തിൽ ജൂലൈ രണ്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ സഹകരണാശുപത്രി രാജീവ് ഗാന്ധി മെട്രോ ലൈഫ് കാർഡിയാക് സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തപരിശോധന,ഇ.സി.ജി,ബ്ലഡ് പ്രഷർ,സൗജന്യ ഇൻഷൂറൻസ് തയ്യാറാക്കൽ എന്നിവ ഉണ്ടാകും. തെക്കുംകര തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം അനന്യ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് വിഭാഗ് സഹകാര്യ വാഹ് എം.കെ.അശോകൻ സേവാ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447834374,7907303509, 9633535613.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
0 അഭിപ്രായങ്ങള്‍