മുണ്ടത്തിക്കോട് എൻ എസ് എസ് കരയോഗം ഗുരു പൂർണിമ ദിനം മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ വെച്ച് കൊണ്ടാടി. കരയോഗം പ്രസിഡന്റ് രാജു മാരാത്ത് ഭദ്രദീപം കൊളുത്തി. ശ്രേയ സുധീഷ്ബാബു വിന്റെ പ്രാർത്ഥന, ആചാര്യ അനുസ്മരണം എന്നിവക്ക് ശേഷം ഹരിനാമ കീർത്താനാലാപനം നടത്തി.
വനിത സമാജം പ്രസിഡന്റ് ലത ജയരാജ്, കെ ധനലക്ഷ്മി, എം വിജയലക്ഷിമി, എൻ പദ്മജ, ഗീത ശശീന്ദ്രൻ, എന്നിവരുടെ ആഭിമുഖ്യത്തിൽ കരയോഗത്തിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചാണ് ആലാപനം നടത്തിയത്. പരിപാടികൾ ക് സെക്രട്ടറി എ സുധീഷ്ബാബു, ട്രഷറർ എ സുരേന്ദ്രൻ, കെ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍