വായന പക്ഷാചരണത്തിന്റെ ഭാഗമായി കുമ്പളങ്ങാട് വായനശാലയിൽ വർണ്ണ കൂടാരം എന്ന പേരിൽ ബാലവേദി കുട്ടികളുടെ സംഗമം നടന്നു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി കുമ്പളങ്ങാട് വായനശാലയിൽ വർണ്ണ കൂടാരം എന്ന പേരിൽ ബാലവേദി കുട്ടികളുടെ സംഗമം നടന്നു. ബാലവേദി ഗാനാലാപനത്തോടെ തുടങ്ങിയ സംഗമത്തിന് ബാലവേദി സെക്രട്ടറി ദേവരാഗ് കെ.വി. സ്വാഗതം പറഞ്ഞു.  ലൈബ്രറി കൗൺസിൽ താലൂക്ക് സെകട്ടറി കെ.കെ. ജയപ്രകാശ്  സംഗമം ഉദ്ഘാടനം ചെയ്തു. 



ഡോ. ബിനോജ്  വായനാനുഭവങ്ങൾ പങ്കു വെക്കുകയും വായനയുടെ  അനന്തസാധ്യതകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. കുട്ടികളിൽ ശ്രദ്ധ വളർത്തുന്ന കളികൾ നടന്നു. കെ.സേതുമാധവൻ, ഉണ്ണി ചിങ്ങപുരത്ത് , സുരേഷ് എം.വി എന്നിവർ സംസാരിച്ചു. ബാലവേദി ജോയിന്റ് സെക്രട്ടറി അതുൽ കൃഷ്ണ നന്ദി പറഞ്ഞു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍