പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു.

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന പ്രക്രിയക്ക്‌ പുറത്താകും.  


ആകെ മെറിറ്റ്‌ സീറ്റുകളിൽ പ്രവേശനം നേടിയവർ 2,99,309 ആയി. മുഖ്യഘട്ടത്തിലെ അവസാനത്തേതായ മൂന്നാംഘട്ടത്തിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്‌ മലപ്പുറത്താണ്‌–- 15,431 പേർ. മറ്റു ജില്ലകളിലെല്ലാം ഇതിൽ പകുതിയിൽ താഴെ സീറ്റുകളിലാണ്‌ മൂന്നാംഘട്ട പ്രവേശനം. മുഖ്യ അലോട്ട്‌മെന്റ്‌ അവസാനിച്ചപ്പോഴും 2799 മെറിറ്റ്‌ സീറ്റ്‌ ഒഴിഞ്ഞുകിടക്കുകയാണ്‌. മൂന്നാം അലോട്ട്‌മെന്റോടെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളും സംസ്ഥാനത്ത്‌ പ്ലസ്‌ വൺ പ്രവേശനം നേടി. കമ്യൂണിറ്റി, മാനേജ്‌മെന്റ്‌ സീറ്റുകളിൽ പ്രവേശന നടപടി തുടരുകയാണ്‌. ഈ സീറ്റുകളിൽ ഒഴിവ്‌ വരുന്നവ രണ്ടാം സപ്ലിമെന്ററി ഘട്ടത്തിൽ ജനറൽ മെറിറ്റ്‌ സീറ്റുകളായി പ്രഖ്യാപിച്ച്‌ അലോട്ട്‌മെന്റ്‌ നടത്തും.


സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ 
വിജ്ഞാപനം പിന്നീട്‌ അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടുന്നതിന്‌ അപേക്ഷ പുതുക്കി നൽകണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവ്‌ വിവരങ്ങളും വിജ്ഞാപനവും പിന്നീട്‌ പ്രസിദ്ധീകരിക്കും

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍