തൃശൂർ നന്തിലത്ത് ജി.മാര്‍ട്ടില്‍ നിന്നും 57.46 ലക്ഷം തട്ടിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ (37) ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി.മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2018മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ മുമ്പ് ജോലിചെയ്തിരുന്നവരുടെയും ജോലിക്കുചേരാതിരുന്ന വരുടെടെയും ബാങ്ക് അകൗണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും വ്യാജമായി നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.
പണം പ്രതിയുടെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. പരിശോധനയില്‍ സ്ഥാപനത്തില്‍ ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേത് അടക്കം പത്തോളം പേരുടെ അകൗണ്ടിലേക്കാണ് പോയത് എന്നും കണ്ടെത്തി.
ഈസ്റ്റ് എസ്ഐമാരായ എഫ്. ഫയാസ്, ആന്റണി ക്രോംസൺ അരൂജ, സിപിഒമാരായ ഹരീഷ്, ദീപക് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
0 അഭിപ്രായങ്ങള്‍