വടക്കാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്ട്രാക്കുവാൻ വരുന്ന പ്രായമായവരും രോഗികളും അവശനിലയിൽ ഉള്ളവർക്കും വേണ്ടി ഒരു ആധുനിക വീൽചെയർ സേവാഭാരതിയുടെ തൃശ്ശൂർ മെഡിക്കൽ കോളേജ് യൂണിറ്റ് ആധാരം എഴുത്തുകാരൻ ജിനീഷിന്റെ അഭ്യർത്ഥന പ്രകാരം സംഭാവന ചെയ്യുകയുണ്ടായി സേവാഭാരതിയുടെ പ്രസിഡൻറ് ആർ രാമചന്ദ്രൻ വടക്കാഞ്ചേരി സബ്ബ് രജിസ്ട്രാർ രാജേഷിന് കൈമാറി അവസരത്തിൽ സേവാഭാരതി സെക്രട്ടറി പി കെ സുരേഷ് ട്രഷറർ മുരളീധരൻ ചക്കൂത്ത് ജോയിൻറ് സെക്രട്ടറി ത്യാഗരാജൻ വൈസ് പ്രസിഡൻറ് സത്യകുമാർ ,ഐടി കോഡിനേറ്റർ ദിലീപ് വി.എസ്.നായർ , ഭരണ സമിതി അംഗം ഉദയൻകുമാർ എന്നിവരും സബ് രജിസ്ട്രാർ ജീവനക്കാരും ആധാരം എഴുത്തുകാരായ ജയറാം ദിനേശൻ , സേതുമാധവൻ, ഹരി നാരായണൻ തുടങ്ങിയവരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍