സേവാ ഭാരതി തെക്കുംകര സമിതിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സഹകരണാശുപത്രി രാജീവ് ഗാന്ധി മെട്രോ ലൈഫ് കാർഡിയാക് സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സി. ജി. അരവിന്ദാക്ഷൻ അദ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് സഹകാര്യ വാഹ് എം.കെ.അശോകൻ സേവാ സന്ദേശം നൽകി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ആർഎസ്. എസ് ഖണ്ട് സംഘ ചാലക് ഇ. വി.നാരായണൻ,ഡോ. ജോസഫ്, പിഎസ്. ശ്രീജേഷ്, കൃഷ്ണകുമാർ ആമലത്ത് എന്നിവർ സംസാരിച്ചു.
സേവാ ഭാരതി തെക്കുംകര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ ഉദ്ഘാടനം ചെയുന്നു
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍