ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ തൊഴിൽമേള ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തൊഴിൽമേളയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 114 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പന്ത്രണ്ട് കമ്പനികളിലായി 84 പേർക്ക് നിയമനം ലഭിച്ചു. ഇരുപത്തൊന്ന് ഉദ്യോഗാർത്ഥികളെ ഷോർട് ലിസ്റ്റ് ചെയ്തു.
ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ സജയൻ ജി, ബിജു ടി ജി എംപ്ലോയ്മെന്റ് ഓഫീസർ (പ്ലേസ്മെന്റ് വിഭാഗം), ഷാജ ലോനപ്പൻ എം എം പ്ലോയ്മെന്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ് വിഭാഗം) തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍