പെരിങ്ങണ്ടൂർ - അരവൂർ പാടശേഖര കമ്മിറ്റിക്ക് കീഴിൽ വരുന്ന പുറ്റിങ്ങൽ ചിറയിലെ പാലനിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ രണ്ട് പാലങ്ങളും 6 മാസം മുൻപ് പൊളിച്ച് മാറ്റുകയും ഒരു പാലത്തിന്റെ പണി മാത്രമാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. പാടത്തിന്റെ വലതു ഭാഗത്തേക്ക് കടക്കാൻ കൃഷിക്കാർ ആശ്രയിച്ചിരുന്ന കേടുപാടുകൾ ഇല്ലാതിരുന്ന രണ്ടാമത്തെ ചെറിയ പാലം പണി പൂർത്തിയാക്കാത്തതിനെതിരെ അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ പാലം പണിയുന്നതിനായി മറ്റൊരു കരാറുകാരനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും, ആയതിന്റെ പണി ഉടനെ പൂർത്തിയാക്കും എന്ന് മാത്രമാണ് നഗരസഭയിൽ നിന്നും, സ്ഥലം കൗൺസിലറിൽ നിന്നും ലഭിച്ച വിവരം എന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു.
ഒരു മാസത്തിനു ശേഷം നെൽകൃഷി ആരംഭിക്കാനിരിക്കെ കർഷകർ ആശ്രയിച്ചിരുന്ന നിലവിൽ പൊളിച്ചു മാറ്റിയ പാലത്തിനോട് ചേർന്ന് പെരിങ്ങണ്ടൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലിക പാലം പ്രവർത്തകർ പണിതു. അടിയന്തിരമായി പാലം പണി പൂർത്തിയാക്കാത്ത പക്ഷം കർഷകരെ ഉൾപ്പെടുത്തി നഗരസഭയ്ക്ക് മുന്നിൽ വൻ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് കോൺഗ്രസ്സ് ഡിവിഷൻ പ്രസിഡന്റും പെരിങ്ങണ്ടൂർ -അരവൂർ പാടശേഖര സമിതി പ്രസിഡന്റുമായ മനോജ് മേനോത്തും, ബൂത്ത് പ്രസിഡന്റ് അനൂപ്. വി.പി.യും അറിയിച്ചു. കെ.ആർ കൃഷ്ണൻ കുട്ടി, സുധി. കെ.പി. രാഗേഷ്.വി.എസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍