വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി, മുണ്ടത്തിക്കോട് കൃഷിഭവനുകളും സംയുക്തമായി നടത്തുന്ന ഞാറ്റുവേലചന്തയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ നിർവഹിച്ചു,

 വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി,  മുണ്ടത്തിക്കോട് കൃഷിഭവനുകളും സംയുക്തമായി നടത്തുന്ന  ഞാറ്റുവേലചന്തയുടെ നഗരസഭാതല ഉദ്ഘാടനം 03.07.2023 നു വൈകീട്ട് 2 മണിക്ക്  വടക്കാഞ്ചേരി സർക്കാർ ഓഫീസ് സമുച്ചയത്തിൽ വെച്ചു നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ നിർവ്വഹിച്ചു, 2023 ജൂലൈ 3 മുതൽ 5 വരെ  ഞാറ്റുവേലചന്ത സംഘടിപ്പിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ. ഒ ആർ അദ്ധ്യക്ഷത വഹിച്ചു.


വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം. ആർ.അനൂപ് കിഷോർ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ  പി.ആർ.അരവിന്ദാക്ഷൻ. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി. എ. എം,  വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.വി.മുഹമ്മദ് ബഷിർ .മുണ്ടത്തിക്കോട് കൃഷി ഓഫിസർ ശ്വേത. വി. എ, വടക്കാഞ്ചേരി ക്യഷി ഓഫിസർ ദിപിൻ എം. എൻ, ADO അജിത്ത് മോഹൻ എൻ. കെ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.


3 ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേലചന്തയിൽ പച്ചക്കറി, ഫലവൃക്ഷ വിളകളുടേയും മറ്റു നടീൽ വസ്തുക്കളുടെയും പ്രദർശനവും വില്പനയും, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഫുഡ്‌ കോർട്ടും ഉണ്ടായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകരുടെയും, കുടുംബശ്രീക്കാരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍