ഗ്രന്ഥശാലക്ക് തുടക്കമിട്ട് കെ.എസ്.എസ്.പി.യൂ മുണ്ടത്തിക്കോട് യൂണിറ്റ്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം മുൻനിർത്തി ഓഫീസിൽ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കമിട്ടു. ജില്ലാ കമ്മിറ്റി അംഗം തോമസ് എം മാത്യു ആദ്യ പുസ്തകം ഏറ്റുവാങ്ങി. യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. 

മെഡിസിപ് അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻ, ഡി എ കുടിശ്ശികകൾ ഉടൻ പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ് എം കെ മുഹമ്മദ്‌ കുട്ടി ഹാജി സംഘടന റിപ്പോര്ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം തോമസ് എം മാത്യു നവാഗതരെ സ്വീകരിച്ചു സംസാരിച്ചു. പി ഗംഗാധരൻ, സി എൽ പിയുസ്, ടി ടി ബേബി, എം ജി അരവിന്ദാക്ഷൻ, കെ എ സ്കറിയ, പി എ ക്രിസ്റ്റീന എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി വി എസ് ഗോവിന്ദസ്വാമി സ്വാഗതവും എം എം രഗുനാഥൻ നന്ദിയും പറഞ്ഞു. ജില്ലയിലെ തന്നെ ആദ്യ ഗ്രന്ഥശാല യൂണിറ്റാണ് മുണ്ടത്തിക്കോട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍