2023 ജൂലൈ മൂന്നാം തീയതി; നാളെ വൈകുന്നേരം 5 മണിക്ക് കുമരനെല്ലൂർ എൻ. എസ്. എസ് കരയോഗം ഹാളിൽ വെച്ച് ഗുരുപൂർണ്ണിമ ദിനത്തോടനുബന്ധിച്ച് സമ്പൂർണ്ണ ഹരിനാമ കീർത്തനാലാപനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും തലപ്പിള്ളി താലൂക്ക് എൻ. എസ്. എസ് യൂണിയൻ ബാല കലോത്സവത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയവരെയും വേദിയിൽ വച്ച് ആദരിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നതായി കരയോഗം പ്രസിഡന്റ് എ. കെ. സതീഷ്കുമാർ, ജനറൽ സെക്രട്ടറി കെ. ആർ. രമേശ് എന്നിവർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍