സമാപന സമ്മേളനം ശ്രീ സേവിയർ ചിറ്റിലപ്പിള്ളി MLA ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശ്രീ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിചു. SIFL ഡയറക്ടർ ശ്രീമതി മേരി തോമസ് മുഖ്യാതിഥി ആയിരുന്നു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബസന്ത് ലാൽ , സി.പി.എം ഏരിയ സെക്രട്ടറി ബാഹുലേയൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
സ്പന്ദനം ചീഫ് കോർഡിനേറ്റർ ശ്രീ.ജി. സത്യൻ മാസ്റ്റർ സ്വാഗതവും, വൈ, പ്രസിഡന്റ് ശ്രീ. PSA ബക്കർ നന്ദി രേഖപ്പെടുത്തി. 17 ഓളം ഡോക്യുമെന്ററി ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചതിൽ ഉന്നത നിലവാരം പുലർത്തിയ ലെറ്ററിന്റെ സംവിധായക നിവ്യ ഒന്നാം സ്ഥാനവും, സ്റ്റുഡന്റിന്റെ സംവിധായകൻ സുധീഷ് ശിവ ശങ്കരൻ രണ്ടാം സ്ഥാനവും, ബ്ലെസ്സിംഗിന്റെ സംവിധായകൻ രാജേഷ് ഗോപാൽ കലാഭവൻ &ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. സമ്മാനർഹരായവർക്ക് പുരസ്കാരവും, ക്യാഷ് അവാർഡും വിതരണം ചെയ്തു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍