തൃശൂർ റേഞ്ച് ഡി.ഐ.ജി ആയി അജിതാ ബീഗത്തിനെ നിയമിച്ചു. മുമ്പ് തൃശൂർ റൂറൽ എസ്.പി ആയിരുന്നു. വയനാട്, കൊല്ലം റൂറൽ, തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് മേധാവിയായും, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കിയിട്ടുണ്ട്. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഹ്യൂബർട്ട് എച്ച് ഹംഫ്രി ഫെല്ലോഷിപ്പും പൂർത്തിയാക്കി. കോയമ്പത്തൂർ സ്വദേശിനിയായ അജിതാ ബീഗത്തിന്റെ ഭർത്താവ് ഡി.ഐ.ജി ആയ സതീഷ് ബിനോ ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍