ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   മിഥുനം 18

മൂലം / പൗർണ്ണമി

2023  ജൂലായ് 3, തിങ്കൾ

വ്യാസ(ഗുരു)പൂർണ്ണിമ


ഇന്ന്;


മാർത്തോമ ശ്ലീഹയുടെ ദുക്രാനോ !

ചമ്പക്കുളം മൂലം വള്ളംകളി !


അന്തഃരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം !

്്്്്്്്്്്്്്്്്്്്്്്്്്്്്്്്

[International Plastic Bag Free Day ; പ്ലാസ്റ്റിക് ബാഗുകൾ പൊടിഞ്ഞ് ഇല്ലാതാകാൻ 100-500 വർഷങ്ങൾ എടുക്കുമെന്നതിനാൽ, ഇത് മണ്ണിലേക്ക് വലിച്ചെറിയുന്നത് മുതൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നു. സമുദ്രജീവികളുടെ ജീവന്‌ ഗുരുതരമായ വെല്ലുവിളികളാണ് ഇതുവഴി കാരണമാകുക.]


                Disobedience Day !

               **********************

[ അനുസരണക്കേട് അല്ലെങ്കിൽ

വ്യവസ്ഥിതിയോടുള്ള വെല്ലുവിളി ദിനം ]


             സെന്റ് തോമസ് ദിനം  !

             *************************

[ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ   തോമാശ്ലീഹായുടെ  ഓർമ്മത്തിരുന്നാളാണ് 'ദുക്‌റാന  അഥവ തോറാന'. ഇന്ത്യയിലെ   മാർത്തോമാ നസ്രാണികളുടെ  ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി  ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.   1443-ലെ സുറിയാനി ഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെ ക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”]


* ബെലാറസ്: സ്വാതന്ത്രൃ ദിനം

* മ്യാൻമാർ : വനിതാ ദിനം

* യു എസ് വിർജിൻ ഐലൻഡ്:

   വിമോചന ദിനം!         

* മഹത്തായ ബ്രിട്ടീഷ്‌ നിലക്കടല വാരം !

.  [ Great British Pea Week ]


* USA ;

National Stay Out of the Sun Day

National Compliment Your Mirror Day

National Chocolate Wafer Day

Air Conditioning Appreciation Day

National Eat Your Beans Day

National Fried Clam Day


           ഇന്നത്തെ മൊഴിമുത്ത് 

           ്്്്്്്്്്്്്്്്്്്്


''ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട്‌ ആകാശം നിഷേധിക്കപ്പെടുന്നുമില്ല. കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്‌.''


.            [  - ഫ്രാൻസ് കാഫ്ക]


               *********************


കേരളത്തിൽ സമാന്തര സിനിമയുടെ തുടക്കം കുറിച്ച സ്വയംവര മടക്കം നിരവധി    ദേശീയവും ദേശാന്തരീയവുമായ അംഗീകാരം ലഭിച്ച സിനിമകൾ സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണന്റെയും (1941),


കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിത കെ.കെ. ഉഷയുടെയും (1939),


സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും, ഡോ.സുകുമാർ അഴീക്കോട്- തത്ത്വമസി സാംസ്കാരിക അക്കാദമി  ട്രസ്റ്റ്‌  ചെയർമാനും ഗാർമെന്റ്‌ എക്സ്പോർട്ടറും ഇപ്പോൾ ടൂറിസം ഇൻഡസ്ട്രിയിൽ ബിസിനസ്സുകാരനും 'ജ്യോതിർഗ്ഗമയ' പംക്തിയുടെ സൃഷ്ടി കർത്താവുമായ   ടി.ജി. എന്ന തെക്കേക്കുറ്റ് ഗോപിനാഥൻ നായർ വിജയകുമാറിന്റേയും (1960),


മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും   കനിഹ    എന്നും, തെലുഗു ചലച്ചിത്ര  വേദിയിൽ ശ്രവന്തിഎന്നു അറിയപ്പെടുന്ന ചലച്ചിത്രനടി ദിവ്യ വെങ്കട സുബ്രമണ്യത്തിന്റെയും (1982),


അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യ പ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ട വിക്കിലീക്സിന്റെ പത്രാധിപരും   ആസ്ത്രേലിയൻ  പ്രസാധകനും   ഇന്റർനെറ്റ്   ആക്റ്റിവിസ്റ്റുമായ,   ജൂലിയൻ പോൾ അസാൻജിന്റെയും(1971),


ദി കളർ ഓഫ്  മണി ,   കോക്റ്റെയിൽ ,   റെയിൻ മാൻ, ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ തുടങ്ങിയ  ചിത്രങ്ങളിൽ അഭിനയിച്ച   അമേരിക്കൻ നടനും നിർമ്മാതാവുമായ തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസിന്റെയും(1962),


 ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ  400 വിക്കറ്റ്. എടുത്ത്, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സർ റിച്ചാർഡ് ജോൺ ഹാഡ്‌ലിയുടെയും(1951),


 ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളായ ഹർഭജൻ സിങ്ങിന്റെയും ( 1980)ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഏക സിവിൽ കോഡ്; സിപിഐ എം സെമിനാർ സംഘടിപ്പിക്കും: എം വി ​ഗോവിന്ദൻ


ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോഴിക്കോടാണ്‌ സെമിനാർ. തുടർന്ന്‌ ജില്ലാ അടിസ്ഥാനത്തിലും പ്രധാന കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത ആരെയും ഈ വേദിയിലേക്ക്‌ ക്ഷണിക്കാനാകുമെന്നും

ഇക്കാര്യത്തിൽ യോജിച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും  വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.


***ജനങ്ങള്‍ തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കസേരയില്‍ ഇരിക്കാതെയും പ്രവര്‍ത്തിക്കാം; ബി.ജെ.പി നേതാവ്‌ ശോഭ സുരേന്ദ്രന്‍


ബി.ജെ.പിയുടെ വിളിക്കാത്ത ഏത് യോഗത്തില്‍ പങ്കെടുത്താലും ഒരു പ്രശ്നവുമില്ല. പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു സ്ത്രീ എന്ന നിലയില്‍ പാര്‍ട്ടിയുടെ ഏത് വേദിയിലും കയറാനുള്ള അവകാശം തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. കസേരയില്‍ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. അണിയറിയില്‍ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഒരു കാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് ചോദ്യംചെയ്യാനുള്ള കമ്മിറ്റികളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസംഗങ്ങള്‍ സി.പി.എംകാരെ പോലും നാണിപ്പിക്കുന്നു. ഇത്തരത്തില്‍ ഒരു ഗതികെട്ട അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതികള്‍ക്കും മുഖ്യമന്ത്രിയുടെ കുടുംബം നേതൃത്വം നല്‍കുന്നുവെന്നും അവര്‍ ആരോപിച്ചു.


പ്രാദേശികം

***************

 

***ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസില്‍ ജയിലിലടച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട  പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.


എക്സൈസ് പിടിച്ചെടുത്തത് ലഹരിമരുന്നല്ല; 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന ഷീലയ്ക്ക് നഷ്ടമായത് സ്ഥാപനത്തിന്റെ സൽപേരും


***കൈതോലപ്പായ വിവാദം; ബിരിയാണി ചെമ്പിലും ഖുറാനിലും സ്വർണം കടത്തിയെന്ന ആരോപണം പോലെ ഇതും മുഖവിലയ്ക്കെടുക്കിന്നില്ല: എംവി ഗോവിന്ദൻ


വിവാദങ്ങൾ സ്വയം എരിഞ്ഞടങ്ങിക്കൊള്ളും. ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല. ഇവരെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലാണ്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


***ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ 2 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്


ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതിയും കിഴുകാനം സെക്ഷന്‍ ഫോറസ്റ്ററുമായ വി. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ വനപാലകര്‍ കേസെടുത്തത്.


***'ബൈബിള്‍ അയച്ചുതരാം, എന്നും വായിക്കണം'; മതപരിവർത്തനത്തിന് സമീപിച്ചിരുന്നതായി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി


 ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിന്റെ  വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഒരുപാട് സംഭാവന നൽകിയെങ്കിലും അവരുടെ യഥാർത്ഥ ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. തിരുവിതാംകൂര്‍ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാന്‍ മതപ്രചാരകര്‍ ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ തനിക്ക് ഏറെ  ബഹുമാനമുള്ള സ്ത്രീ തന്നെ വന്നു  കണ്ട് വ്യക്തിപരമായി അതിന് ശ്രമിച്ചതായും അവർ പറഞ്ഞു.


***'കേരളത്തിലെ മുസ്ലിം സ്ഥാപനങ്ങളിൽ വഹാബിസം നുഴഞ്ഞുകയറി; അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്


 സുന്നികൾ ഒരു കുടക്കീഴിൽ അണിനിരക്കണമെന്നും എന്നാൽ മുസ്ലിം ഐക്യത്തിന്റെ പേരുപറഞ്ഞ് ആദർശത്തിലും നയനിലപാടുകളിലും വെള്ളം ചേർക്കാൻ ആരുശ്രമിച്ചാലും അത് തിരിച്ചറിയണമെന്നും സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ‘നുഴഞ്ഞു കയറുന്ന വഹാബിസം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ എഴുതിയ കുറപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ വഹാബിസം ചില സുന്നി പണ്ഡിതരെ വിലയ്ക്കെടുത്തെന്നും പാഠ്യപദ്ധതിയില്‍ അടക്കം ഇവർ നുഴഞ്ഞുകയറിയെന്നും അദ്ദേഹം ആരോപിക്കുന്നു.


***പ്രചരിക്കുന്നത്‌ വ്യാജ വാർത്ത; പച്ചക്ക് പറയുന്നു ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍


 എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ നല്‍കിയ ‘പച്ചക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. തകർച്ചയിലായ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണ്. വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റി അല്ലെന്ന്‌ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്‌ കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും  വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്നും  യുഎൽസിസിഎസ്‌ അധികൃതർ അറിയിച്ചു.


ദേശീയം

***********


***മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; 29 എംഎൽഎമാരുടെ പിന്തുണ


മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം.


ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്നും സൂചനയുണ്ട്.


മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ചുവടുവയ്പ്പ്.


***റോഡ് വീതികൂട്ടൽ; ക്ഷേത്രവും പള്ളിയും പൊളിച്ച് പിഡബ്ല്യുഡി, എതിർത്ത് എഎപി


 ഭജൻപുര ചൗക്കിലെ രണ്ട് ആരാധനാലയങ്ങളാണ്  കനത്ത പൊലീസ് സന്നാഹത്തോടെ പിഡബ്ല്യുഡി  പൊളിച്ചുനീക്കിയത്. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന മതനേതാക്കളുടെ യോഗത്തിലാണ് പൊളിക്കലുമായി മുന്നോട്ട് പോകാനുള്ള അന്തിമ തീരുമാനമെടുത്തത്. 


***ഇവിടെ ഇങ്ങനെയാണ്...; മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്തത് സ്വാമി, സൗഹാർദത്തിന്റെ മാതൃക


 പുതുതായി നിർമിച്ച മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്തത് സ്വാമി. കോപ്പൽ ജില്ലയിലെ കുക്കനൂർ താലൂക്കിലെ ഭാനാപൂർ ഗ്രാമത്തിലാണ് സംഭവം. കൊപ്പൽ ഗവി മഠത്തിലെ അഭിനവ ഗവിസിദ്ദേശ്വര സ്വാമിജിയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. ഇക്കാലത്ത് എല്ലാവരും ഐക്യത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണെന്നും യഥാർത്ഥ മതം എന്നാൽ സൗഹാർദമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മതം ശ്രേഷ്ഠമെന്ന് കരുതുന്നവർ മതവിശ്വാസികളല്ല. പക്ഷപാതമില്ലാതെ ഒരു രോഗിക്ക് രക്തം ദാനം ചെയ്യുന്നയാൾ യഥാർത്ഥ മതവിശ്വാസിയാണ്. 


അന്തർദേശീയം

*******************


***വിവാഹ വസ്ത്രമണിഞ്ഞ് സുന്ദരിയായി മുതല വധു, വരനായി മേയർ; 


ആചാരത്തിന്റെ ഭാ​ഗമായി മെക്സിക്കൻ മേയർ മുതലയെ മിന്നുകെട്ടി. വെള്ളിയാഴ്ച വർണ്ണാഭമായ ചടങ്ങിലായിരുന്നു മേയർ മുതലയെ വിവാഹം കഴിച്ചത്. പരമ്പരാഗത സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു ചടങ്ങ്. വിവാഹ ശേഷം മേയർ മുതലയെ ചുംബിക്കുകയും ചെയ്തു. സാൻ പെഡ്രോ ഹുവാമെലുല മേയർ വിക്ടർ സോസയാണ് പ്രത്യേക വിവാഹത്തിലെ വരൻ. കടിയേൽക്കാതിരിക്കാൻ മുതലയുടെ വാ കെട്ടിയിട്ടിരുന്നു. കാഹളം മുഴക്കി, ഉത്സവഛായയിലാണ് മുതല വധുവിനെ ആളുകൾ ഗ്രാമവീഥികളിലൂടെ ആനയിച്ചത്. ഒക്സാക്ക സംസ്ഥാനത്തെ ചോണ്ടൽ, ഹുവേ തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആചാരമാണ് മുതല വിവാഹം. 


***ഫ്രാന്‍സില്‍ കലാപം വ്യാപിക്കുന്നു;

മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റി, ഭാര്യക്കും കുട്ടിക്കും പരിക്ക്


ഫ്രാന്‍സില്‍ 17കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല. അക്രമാസക്തരായ ജനക്കൂട്ടം സൗത്ത് പാരിസിലെ ലേ-ലെസ് റോസസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റി. തന്റെ ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റതായി മേയര്‍ വിന്‍സന്റ് ജീന്‍ബണ്‍ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം, അക്രമ സംഭവങ്ങളില്‍ ശനിയാഴ്ച രാത്രി 719 പേരെക്കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.


സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാല്‍ മാക്രോണ്‍ തന്റെ ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി. ഞായറാഴച് ആരംഭിക്കാനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. ജര്‍മന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച മാക്രോണ്‍, നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കൊല്ലപ്പെട്ട പതിനേഴുകാരൻ നായ്‌ലിന്റെ സംസ്‌കാര ചടങ്ങുകൾ പാരീസിന്റെ പ്രാന്തപ്രദേശമായ നാന്റെയറിൽ നടന്നു. ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കെടുത്തതായാണ്‌ വിവരം.


കായികം

************


***നിസ്സങ്കയ്ക്ക് സെഞ്ചുറി, ഏകദിന ലോകകപ്പിന് ശ്രീലങ്കയും! സിംബാബ്‌വെ ഇനിയും കാത്തിരിക്കണം


ബുലവായോ: ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയുമെത്തും. യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെയെ ഒമ്പത്് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയും യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ 32.2 ഓവറില്‍ 165ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 33.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 101 റണ്‍സുമായി പുറത്താവാതെ നിന്ന് പതും നിസ്സങ്കയാണ് ലങ്കയുടെ വിജയശില്‍പി. രണ്ട് ടീമുകളാണ് യോഗ്യത റൗണ്ട് കടന്ന് ലോകകപ്പിനെത്തുക. ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സിംബാബ്‌വെയ്ക്ക് തന്നെയാണ് ഇനി സാധ്യത.


***സ്‌റ്റോക്‌സിന്റെ വീരോചിത സെഞ്ചുറിക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല! ലോര്‍ഡ്‌സിലും ഓസീസിന്റെ വിജയത്തേര്


ലണ്ടന്‍: ബെന്‍ സ്റ്റോക്‌സിന്റെ വീരോചിത ഇന്നിംഗ്‌സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 43 റണ്‍സിന്റെ ജയം. 371 റണ്‍സ് വിജയലക്ഷ്യം സധൈര്യം ഏറ്റെടുത്ത സ്‌റ്റോക്‌സ്് 214 പന്തില്‍ 155 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി.


വാണിജ്യം

************


***വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളം, 183 ശതമാനം ഒക്യുപെന്‍സി


 കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി കണക്കുകള്‍ പുറത്ത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ  ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്.


ഇന്നത്തെ സ്മരണ !!!

***********************


കെ. ദാമോദരൻ മ. (1904 -1976)

ബോധേശ്വരൻ മ. (1901- 1990)

സി എ ജോസഫ് മ. (1910-1994)

തെങ്ങമം ബാലകൃഷ്ണൻ മ. (1927-2013)

സ്വർണ്ണകുമാരീ ദേവി മ. (1855- 1932)

രാജ് കുമാർ മ. (1926-1996)


 കെ.കെ. ഉഷ ജ. (1939-2020),

വി.എം. താർകുണ്ഡെ ജ. (1909 -2004)

എസ് വി റാവു ജ. (1918 -1974)

അദ്‌ലർ ഡ്ൻക്മാർ ജ. (1844 -1900)

ഫ്രാൻസ് കാഫ്ക ജ. (1883 -1924)

ഷാക്ലോദ് ദുവാല്യേ ജ. (1951-2014) 


ചരിത്രത്തിൽ ഇന്ന്…

**********************


394 - സെൻറ് തോമസിന്റെ അസ്ഥികൾ മൈലാപ്പൂരിൽ നിന്ന് കടത്തി ഖാബിൻ എന്ന വ്യാപാരി തുർക്കിയിലെ ഉറഹയിൽ സംസ്കരിച്ചു.( എഡി 165 എന്നും രേഖയുണ്ട്)


987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.


1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന്‌ അടിയറ വച്ചു.


1767 - നോർ‌വേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.


1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.


1819 - ലോകത്തിലെ ആദ്യത്തെ സേവിങ്സ് ബാങ്ക് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു.


1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ  അടിമകളെ സ്വതന്ത്രരാക്കി.


1886 - അന്തരിക ദഹന യന്ത്രം പ്രയോജനപ്പെടുത്തുന്ന വാഹനത്തിൻറെ ആദ്യപ്രദർശനം ജർമ്മൻ കാർ എൻജിനീയറായ കാൾ ബെൻസ് നടത്തി.


1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.


1988 - അമേരിക്കൻ യുദ്ധക്കപ്പലുകൾ  ഇറാനിയൻ വിമാനങ്ങളെ വെടിവെച്ചിട്ടു. 


1993 - മനിലയിൽ ഒഴുകുന്ന പഗോഡ മുങ്ങി 300 മരണം. 


2013 - ഈജിപ്ഷ്യൻ അട്ടിമറി: മൊർസിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നാല് ദിവസത്തെ പ്രതിഷേധം നടന്നു. 


2019 - ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ലിപ്റ്റനെ അതിന്റെ ഇടക്കാല നേതാവായി നിയമിച്ചു.


2020 - ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജിവെച്ചു


2020 - COVID 19-ൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഭൂരഹിതരായ കർഷകർക്ക് 1,040 കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നതിനായി ഒഡീഷ സർക്കാർ നബാർഡിന്റെ സഹകരണത്തോടെ "Balaram" എന്നൊരു പദ്ധതി ആരംഭിച്ചു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍