1198 മിഥുനം 21
അവിട്ടം / തൃതീയ
2023 ജൂലായ് 6, വ്യാഴം
ഇന്ന്;
അന്തഃരാഷ്ട്ര ചുംബന ദിനം !
്്്്്്്്്്്്്്്്്്്്്്
(International Kissing Day)
ലോക ജന്തുജന്യരോഗദിനം.!
. ്്്്്്്്്്്്്്്്്്്്്്
[പേവിഷത്തിനെതിരെ ലൂയിപാസ്ചര്‍ കണ്ടുപിടിച്ച പുതിയ വാക്സിന്‍ 1885 ജൂലൈ ആറിനാണ് ജോസഫ് മീസ്റ്റര്‍ എന്ന ബാലനില്‍ പരീക്ഷിച്ച് വിജയം കണ്ടത്. ഈ ദിനം ജന്തുജന്യരോഗ ദിനമായി കണക്കാക്കുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് (തിരിച്ചും) ജന്തുജന്യരോഗങ്ങള്‍ അഥവാ സൂണോസിസ്.]
Umbrella Cover Day
*************************
[കുട നൽകുന്നതുപോലുള്ള സംരക്ഷണ ദിനം ]
* പെറു : അദ്ധ്യാപക ദിനം !
* ലിത്വാനിയ: രാഷ്ട്രപദവി ദിനം!
* കൊമാറസ്, മലാവി: സ്വാതന്ത്ര്യ ദിനം!
* കസാഖ്സ്ഥാൻ: ക്യാപ്പിറ്റൽ ഡേ!
* പോളണ്ട്, റഷ്യ, ബലാറസ്, ഉക്രൈൻ: കുപാല നൈറ്റ് [ഒരു വേനൽക്കാല ഉത്സവം ]
* USA ;
വറുത്ത കോഴി ദിനം !
[National Fried Chicken Day]
Take Your Webmaster to Lunch Day
Virtually Hug a Virtual Assistant Day
. ************************
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്‌്‌്
''ഈ കെട്ട ശീലത്തിന് നമ്മള്‍ക്കിടയില്‍ അംഗീകാരം ഉണ്ട് എന്നതിന് ഭാഷയില്‍ നിന്ന് ഞാന്‍ തെളിവ് തരാം:,
മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്. സ്വന്തം ജീവിതത്തില്‍നിന്ന് മറ്റു ഉദാഹരണങ്ങള്‍ ഓര്‍ത്തുനോക്കുക. നുണ നമ്മളെത്ര ഭംഗിയായി പറയുന്നു, അത് നേരാണ് എന്ന് ഭാവിക്കുന്നതിനെ നമ്മുടെ സംസ്കാരം എങ്ങനെ കൊണ്ടാടുന്നു എന്നതിന്റെ സൂചകം ആണ് 'ഭംഗിവാക്ക്'. ''
. [ - ശ്രീ.എം എന്‍ കാരശ്ശേരി ]
****************************
ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന പതിനാലാമത് ദലൈലാമ ടെൻസിൻ ഗ്യാറ്റ്സോ എന്ന ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോയുടെയും (1935),
1996ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ രജപുത്രന്‍, 1999ല്‍ മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍, ഡ്രീംസ്, സായ്വര്‍ തിരുമേനി, വടക്കുംനാഥന്‍, ചേട്ടായീസ്, സര്‍ സി പി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും സാള്‍ട്ട് മാംഗോ ട്രീ, ചേട്ടായീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായ ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനുമായ ഷാജൂണ്‍ കാര്യലിന്റേയും (1963),
2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വരികയും പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുകയും (സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു) ചെയ്തിരുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും
മോഡലുമായ നികിത തുക്രാൽ (1981)ന്റേയും,
അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റും (2001 ജനുവരി 20നും . 2004-ലും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ സ്ഥാനമൊഴിഞ്ഞു.) അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡൻറായിരുന്ന ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ മകനും റിപബ്ലിക്കൻ പാർട്ടിനേതാവുമായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷ് (1946)ന്റേയും,
( ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഒപ്പം 2 കോടി 10 ലക്ഷം പതിപ്പുകൾ വിറ്റഴിഞ്ഞ ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2003), ദ മാസക്കർ (2005), എന്നീ ആൽബങ്ങളിലൂടെ പ്രശസ്തിയിലേക്കുയർന്ന അമേരിക്കൻ റാപ്പ് ഗായകൻ കർട്ടിസ് ജെയിംസ് ജാക്സൺ ||| - 50 സെന്റ് ന്റേയും (1975), ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***പേമാരി ; 64 ദുരിതാശ്വാസ ക്യാമ്പിലായി 1154 പേർ
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ നാശം. കോട്ടയം പത്തനംതിട്ട ജില്ലകളിൽ പുഴകര കവിഞ്ഞ് വീടുകൾ വെള്ളത്തിലായി. കുട്ടനാടും ജല നിരപ്പ് ഉയരുകയാണ്. ആലപ്പുഴയിലും കണ്ണൂരിലും രണ്ടുപേർ മരിച്ചു. തൃശൂരിൽ ചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തി.
മഴ വ്യാഴാച്ചകൂടി തുടരുമെന്നും തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. എന്നാൽ, വടക്കൻ കേരളത്തിൽ അടുത്ത രണ്ടുമൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും.
തീരദേശത്ത് കടൽക്ഷോഭം ശക്തമാണ്. ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. പമ്പാനദിയിലും മണിമലയാറ്റിലും അച്ചൻകോവിൽ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പാര്യക്കാടൻ പാടശേഖരത്ത് മടവീണു.
***ചാന്ദ്രയാനിറങ്ങും സെയ്‌ഫ് ലാൻഡിൽ , പേടകം റോക്കറ്റിൽ ഘടിപ്പിച്ചു
ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ് ലാൻഡ് ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്, രണ്ട് ചാന്ദ്രദൗത്യങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളും സൂക്ഷ്‌മമായി പഠിച്ച ശേഷമാണ് ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ സ്ഥലം തെരഞ്ഞെടുത്തത്. നാല് കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുണ്ട് ഇവിടെ. ആഗസ്‌തിലാണ് പേടകം ഇവിടെയിറങ്ങുന്നത്. ഒരാഴ്‌ചയിലധികം തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
പ്രാദേശികം
***************
ഇത് പൊലീസ് തേര്‍വാഴ്ച്ച
മാധ്യമവേട്ടയില്‍ നിന്നും പൊലീസിനെ പിന്‍വലിക്കണം; സെബാസ്റ്റ്യന്‍ പോള്‍
ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ സിപിഎം എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോള്‍.
മുഖ്യമന്ത്രിക്ക് ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്കെതിരെ നടത്തിയ റെയ്ഡ് അപലപിച്ചവര്‍ ഇതും അപലപിക്കണം. അപകീര്‍ത്തി കേസില്‍ പൊലീസ് ഇത്ര സന്നാഹത്തോടെ നീങ്ങണമോയെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമ സ്ഥാപനത്തിനെതിരെ ഇത്തരം ഒരു നടപടിയെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.
പൊലീസ് നടപടികളോട് കടുത്ത വിയോജിപ്പുണ്ട്. മറുനാടന്‍ മലയാളിയുടെയും ഷാജന്‍ സ്‌കറിയയുടെയും മാധ്യമ പ്രവര്‍ത്തനത്തോടും യോജിപ്പില്ല. ഒരു എംഎല്‍എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഇത്രവലിയ പൊലീസ് സന്നാഹം എന്തിനാണ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ കയറി തെളിവ് ശേഖരണമെന്ന് പറഞ്ഞ് കൊണ്ട് കമ്പ്യൂട്ടറുകളും ക്യാമറയും എടുത്തുകൊണ്ട് പോകുന്നത് ശരിയല്ല. ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ പരിശോധന നടത്തി എന്താണ് പൊലീസിന് നേടിയെടുക്കേണ്ടത്.
പൊലീസ് തേര്‍വാഴ്ച്ച എന്ന പദം തന്നെയാണ് ഉപയോഗിക്കേണ്ടത്. കഠിനമായ ഭാഷയില്‍ അപലപിക്കേണ്ട കാര്യങ്ങളാണ് ഷാജന്‍ സ്‌കറിയയുടെ കാര്യത്തില്‍ പൊലീസ് നടത്തികൊണ്ടിരിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് ഇതുകണ്ടില്ല, അറിഞ്ഞില്ല എന്നു നടിക്കാനാവില്ല. അതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പൊലീസിനെ പിന്‍വലിക്കണമെന്നും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.
***മഴയിൽ വ്യാപക നാശനഷ്ടം; കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ഇടിഞ്ഞു; നീലേശ്വരം വില്ലേജ് ഓഫീസ് ഭാഗികമായി തകർന്നു
ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. 14 വീട് പൂർണമായും 398 വീട് ഭാഗികമായും തകർന്നു. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കോഴിക്കോട് വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു. ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനാൽ മുഴുവനായും നിലം പതിക്കാത്തത് വലിയ അപകടം ഒഴിവാക്കി. ഓട്ടോയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ സുരക്ഷിതരാണ്. നാട്ടുകാരും കെ.എസ്. ഇ.ബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
***7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി; വിവിധ താലൂക്കുകളിലും അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, കോട്ടയം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയാണ്. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
***സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം
ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം.
ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശിക്കുന്നു.
***കേരളത്തിൽ 3 ജിഎസ്‌ടി അപ്പലേറ്റ് ട്രിബ്യൂണൽ ; ഓർഡിനൻസിന് അംഗീകാരം
സംസ്ഥാന ജിഎസ്‌ടി വകുപ്പിനുകീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കും. വകുപ്പുതല അപ്പീൽ സംവിധാനത്തിനു മുകളിലാണ് ഇവ പ്രവർത്തിക്കുക. ഇവയുടെ തീർപ്പുകളിൻമേലുള്ള അപ്പീലുകൾ ഹൈക്കോടതി പരിഗണിക്കും. അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനായി 2023ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്‌ത് ഓർഡിനൻസ് പുറപ്പെടുവിക്കുക.
***മണിപ്പുർ കത്തുമ്പോൾ കോൺഗ്രസിന്റെ മൗനം വേദനിപ്പിച്ചു ; രൂക്ഷവിമർശവുമായി ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം
'മണിപ്പുർ കത്തുമ്പോൾ വീണ വായിച്ചവർ’ എന്ന തലക്കെട്ടിലാണ് ജൂലൈ ലക്കത്തിൽ ഇത് പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടേയും കോൺഗ്രസിന്റേയും മാധ്യമങ്ങളുടേയും മൗനത്തെ രൂക്ഷമായാണ് മുഖപ്രസംഗം വിമർശിക്കുന്നത്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ചില പ്രസ്‌താവന പത്രങ്ങൾക്ക് നൽകി. ഇതൊഴിച്ചാൽ എന്ത് നടപടി സ്വീകരിച്ചു. ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെങ്കിലും ക്രൈസ്‌തവ സഭാനേതൃത്വത്തെ കാണാനും പിന്തുണ തോടാനും ശ്രമിച്ച രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മൗനത്തിന്റെ അർഥം എന്താണ്. മൃദുഹിന്ദുത്വ സമീപനമോ ക്രൈസ്‌തവരോടുള്ള അവഗണനയോ.
*** ഷാജൻ സ്കറിയക്കുവേണ്ടി വീറോടെ
വാദിച്ച് വി.ഡി സതീശനും കൂട്ടരും
അപകീർത്തികരവും ഉന്മൂലനസ്വഭാവമുള്ളതുമായ മാധ്യമ പ്രവർത്തനം നടത്തുന്നയാളെന്ന് ഹൈക്കോടതി വിലയിരുത്തിയ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കുവേണ്ടി വീറോടെ വാദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും. മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ ഒളിവിൽ കഴിയുന്നയാളാണ് ഷാജൻ. വ്യാജ വാർത്ത പടച്ചുവിട്ടതിനും അധിക്ഷേപിച്ചതിനും സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനിൽ പരാതിയുണ്ട്. അങ്ങനെയുള്ള പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ദേശീയം
***********
***ശക്തി കാണിച്ച് അജിത് പവാർ; ശരദ് പവാറിനൊപ്പം 13 പേർ മാത്രം
പിളർപ്പിന് ശേഷമുള്ള എൻസിപിയുടെ നിർണായക യോഗത്തിൽ കരുത്ത് തെളിയിച്ച് അജിത് പവാർ വിഭാഗം. മുംബൈ ബാന്ദ്രയിൽ അജിത് പവാർ പക്ഷം വിളിച്ചു ചേർത്ത യോഗത്തിൽ 29 എംഎൽഎമാരാണ് എത്തിയത്. ശരദ് പവാർ വിളിച്ച യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. മഹാരാഷ്ട്ര നിയമസഭയിൽ 53 എംഎൽഎമാരാണ് എൻസിപിയ്ക്കുള്ളത്. 11 എംഎൽഎമാരോളം ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ഇവരുടെ നിലപാടായിരിക്കും നിർണായകമാകുന്നത്
***വ്യാജ വാർത്ത: മാധ്യമസ്ഥാപനം ആദ്യ പേജിലൂടെ ഖേദ പ്രകടനം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറിനെതിരെ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തമിഴ്നാട്ടില്‍ ആക്രമണം നടക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ആദ്യ പേജിലോ ഹോം പേജിലോ ഖേദപ്രകടനം നടത്തണമെന്നാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
***തെലങ്കാന, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വെങ്കട്ടനാരായണ ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാമെന്ന് കൊളീജിയം ശുപാര്‍ശ. തെലങ്കാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്
2013ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട എസ് വി ഭട്ടി 2019 മാര്‍ച്ചില്‍ സ്ഥലം മാറ്റത്തിലൂടെ കേരളാഹൈക്കോടതിയില്‍ എത്തി. 2023 ജൂണ്‍ മുതല്‍ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയി നിയമിതനായി.
***ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍
മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ദൃശ്യം പ്രചരിച്ചതോടെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. ചൊവ്വ രാത്രി പിടിയിലായ പ്രതി പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി-വര്‍ഗ നിയമങ്ങള്‍ എന്നിവ ചുമത്തി കേസെടുത്തു.
***മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതര്‍ പൊളിച്ചുനീക്കി.
അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബുധനാഴ്ച ജെ.സി.ബിയുമായി എത്തിയാണ് അധികൃതര്‍ വീട് പൊളിച്ചുനീക്കിയത്.
***അസിസ്റ്റന്റ് പ്രൊഫസറാകാൻ ഇനി Phd വേണ്ട; UGC മാനദണ്ഡം പുതുക്കി
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി. പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിർബന്ധമില്ല. NET,SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), SLET (സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതൽ കുറഞ്ഞ മാനദണ്ഡം.
അന്തർദേശീയം
*******************
***ചൈനയിൽ കനത്തമഴക്ക് പിന്നാലെ വെള്ളപ്പൊക്കം, ദമ്പതികൾ കാറിന് മുകളിൽ കയറി രക്ഷതേടി, ഡ്രോണും ക്രെയിനുമെത്തി രക്ഷിച്ചു
ബീജിങ്: ചൈനയിൽ പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിൽ നദീതീരത്ത് കാറിൽ കുടുങ്ങിയ ദമ്പതികളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ. വെള്ളം കാറിന് മുകളിലേക്ക് ഉയർന്നതോടെ കാറിന്റെ മേൽക്കൂരയിൽ കയറിയാണ് ദമ്പതികൾ സഹായം തേടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. കുതിച്ചൊഴുകുന്ന വെള്ളത്തിന് നടുവിൽ നിന്ന് അതിസാഹസികമായാണ് ഇവർ രക്ഷപ്പെട്ടത്. നദീതീരത്ത് നിന്ന് 60 മീറ്റർ അകലെയാണ് കുടുങ്ങിയത്. കാറിൽ യാത്ര ചെയ്യവെ മലവെള്ളം കുതിച്ചെത്തുകയായിരുന്നു. ഡ്രോണിൽ ലൈഫ് വെസ്റ്റുകളും കയറുകളും എത്തിച്ച് സുരക്ഷാ സംഘം ഇവരെ സുരക്ഷിതമാക്കി. ഒടുവിൽ കാറിന്റെ മുകളിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്
***ട്വിറ്ററിനെ വെട്ടാൻ മെറ്റയുടെ ത്രെഡ്‌സ്
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോം ട്വിറ്ററിന് വെല്ലുവിളിയുമായി ഫെയ്‌സ്‌ബുക്ക് മാതൃസ്ഥാപനം മെറ്റ. ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാനാകുന്ന ‘ത്രെഡ്‌സ്’ ആപ്ലിക്കേഷനാണ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലെത്തും. ആദ്യഘട്ടത്തിൽ ആപ്പിൾ ഉപയോക്താക്കൾക്കാകും ലഭ്യമാകുക.
ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന ടെക്സ്‌റ്റ് അടിസ്ഥാനമാക്കിയുള്ള ആപ് എന്നാണ് ആപ് സ്‌റ്റോറിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്നാണ് വിവരം.
കായികം
************
***World Cup 2023: ലോകകപ്പിന് ശേഷം 5 താരങ്ങൾ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും!
ഒന്നാമത്തെ താരം ഇന്ത്യയുടെ ശിഖര്‍ ധവാനാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാനെ ലോകകപ്പിനുള്ള ടീമിലേക്കും ഇന്ത്യ പരിഗണിച്ചേക്കില്ല. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി സ്ഥാനം പിടിച്ചുകഴിഞ്ഞു
രണ്ടാമത്തെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. പ്രായം പ്രശ്‌നമല്ലെങ്കിലും ഫിറ്റ്‌നസ് രോഹിത്തിന് തിരിച്ചടിയാകുന്നു. ഫോമും പ്രശ്‌നമാണ്.
ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മറ്റൊരാള്‍. വലം കൈയന്‍ ഓപ്പണറായ ഗപ്റ്റില്‍ ഇത്തവണയും കിവീസിന്റെ ലോകകപ്പ് ടീമിലിടം പിടിച്ചേക്കുംഇത്തവണത്തെ ലോകകപ്പോടെ ഗപ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് വാര്‍ണര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ലോകകപ്പ് കളിക്കുമെന്നുറപ്പാണ്. എന്നാല്‍ പഴയ മികവുകാട്ടാന്‍ ഇപ്പോള്‍ വാര്‍ണര്‍ക്കാവുന്നില്ല.
ബംഗ്ലാദേശിന്റെ ഇതിഹാസ താരം ഷാക്കീബ് അല്‍ ഹസനും ഈ ലോകകപ്പോടെ വിരമിച്ചേക്കും. വിവാദങ്ങളുടെ തോഴനായ ഷക്കീബ് പല തവണ വിലക്ക് നേരിട്ട് ടീമിന് പുറത്തുപോയിരുന്നു
വാണിജ്യം
************
***അഞ്ചാംനാളിലും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍
ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ ചൊവ്വാഴ്‌ച റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരിവിപണി. സെൻസെക്‌സ് 274 പോയിന്റ് ഉയർന്ന് 65,479ൽ വ്യാപാരം അവസാനിപ്പിച്ചു. 502 പോയിന്റ് ഉയർന്ന് 65,673ലെത്തി റെക്കോഡ് നേട്ടവും സെൻസെക്‌സ് കൈവരിച്ചു. നിഫ്റ്റി എക്കാലത്തെയും ഉയർച്ചയായ 19,434 നിലവാരം തൊട്ടിരുന്നു. 66 പോയിന്റ് (0.34 ശതമാനം) ഉയർന്ന് 19,389ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
*** സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് വില കൂടാന്‍ ഒരു കാരണമായി പറയുന്നത്. മാത്രമല്ല, എണ്ണ വിലയിലുണ്ടായ വര്‍ധനവും തിരിച്ചടിയാകുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.90 ഡോളറായി. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
ജൂലൈ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന്. പവന് 43400 രൂപ. ഗ്രാമിന് 5425 രൂപയും. തിങ്കളാഴ്ചയാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 43240 രൂപയായിരുന്നു അന്ന് പവന്‍ വില. എന്നാല്‍ ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ചു. ഇന്ന് വീണ്ടും 80 രൂപ വര്‍ധിച്ചു. ആഗോള വിപണി സാഹചര്യം തൃപ്തികരമല്ല.
ഇന്നത്തെ സ്മരണ !!
**********************
കണ്ടത്തിൽ വറുഗീസ്മാപ്പിള മ. (1857-1904)
കുന്നത്ത് ജനാർദ്ദനമേനോൻ മ. (1885-1955)
പാണക്കാട്പൂക്കോയതങ്ങൾ മ. (1913-1975)
ഇരിങ്ങൽ നാരായണി മ.(1994)
എൽ.പി.ആർ വർമ്മ മ. (1926-2003)
അംബുജം സുരാസു മ. ( 2011)
മാൻസിങ്ങ് ഒന്നാമൻ മ. (1550-1614)
ജഗ്ജീവൻ റാം മ. (1908-1986)
ധിരുഭായി അംബാനി മ. (1932- 2002)
ലുഡോവിക്കോ അരിസ്റ്റോ മ. (1474-1533)
സർ തോമസ് മൂർ മ. (1478 -1535 )
ജോർജ് സൈമൺ ഓം മ. (1789 -1854)
തോമസ് ഡാവെൻപോർട്ട് മ.(1802-1851)
പോൾ ഡ്യൂസ്സെൻ മ. (1845 -1919)
മരിയ ഗൊരെത്തി മ.(1890 -1902)
വാസിലി ആക്സിയോനൊവ് മ. (1932-2009)
ശ്യാമ പ്രസാദ് മുഖർജി ജ. (1901 - 1953 )
ഡി.എസ്. കോത്താരി ജ. (1905, - 1993)
എം. ബാലമുരളീ കൃഷ്ണ ജ.(1930 - 2016)
കാൾ ഹൈഡെൻസ്റ്റാം ജ. (1859 – 1940)
ഫ്രിഡ കാഹ്‌ലോ ജ. (1907 -1954)
ചരിത്രത്തിൽ ഇന്ന് …
**********************
1483 - റിച്ചാർഡ് മൂന്നാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.
1484 - പോർച്ചുഗീസ് കപ്പിത്താൻ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തി.
1560 - ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിലുള്ള എഡിൻബർഗ് ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
1609 - ബൊഹേമിയയിൽ മതസ്വാതന്ത്ര്യം അനുവദിച്ചു.
1785 - അമേരിക്കയിൽ പണമിടപാടിനുള്ള ഏകകമായി ഡോളർ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
1801 - അൾജിസിറാസ് യുദ്ധം: ഫ്രഞ്ചു നാവികസേന ബ്രിട്ടീഷ് നാവികസേനയെ തോൽപ്പിച്ചു.
1854 - യു.എസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ സമ്മേളനം മിഷിഗണിലെ ജാക്സണിൽ നടന്നു.
1885 - പേപ്പട്ടിവിഷത്തിനെതിരെയുള്ള തന്റെ പ്രതിരോധമരുന്ന് ലൂയി പാസ്ചർ വിജയകരമായി പരീക്ഷിച്ചു. ഒരു നായയിൽ നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന കുട്ടിയിലാണ് ഈ മരുന്ന് പരീക്ഷിച്ചത്.
1892 - ദാദാബായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.
1893 - അയോവയിലെ പോമെറോയ് എന്ന ചെറുപട്ടണം ടൊർണാഡോയുടെ ആഘാതത്തിൽ നിശ്ശേഷം തകർന്നു. 71 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1905 - ആൽഫ്രെഡ് ഡീകിൻ രണ്ടാമതും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി.
1908 - ഉത്തരധ്രുവത്തിലേക്കുള്ള തന്റെ പര്യവേഷണയാത്ര റോബർട്ട് പിയറി ആരംഭിച്ചു.
1919 - ആർ. 34 എന്ന ബ്രിട്ടീഷ് ആകാശനൗക ന്യൂയോർക്കിലിറങ്ങി, ആദ്യമായി അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആകാശനൗകയായി.
1964 - മലാവി ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1966 - മലാവി ഒരു റിപ്പബ്ലിക്കായി. ഹേസ്റ്റിങ്സ് ബൻഡ ആദ്യ പ്രസിഡണ്ടായി.
1967 - ബയാഫ്രൻ യുദ്ധം: നൈജീരിയൻ പട്ടാളം ബയാഫ്രയിൽ അധിനിവേശം നടത്തിയതോടെ യുദ്ധത്തിന് തുടക്കമായി.
1975 - കൊമോറോസ് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1978 - ആദ്യത്തെ മുഴുനീള ശബ്ദസിനിമ 'ദി ലൈറ്റ് ഓഫ് ന്യൂയോർക്ക്' പ്രദർശനം ആരംഭിച്ചു.
2006 - ഇന്ത്യയും ചൈനയും തമ്മിൽ നടന്ന യുദ്ധസമയത്ത് അടച്ച നാഥുലാ ചുരം 44 വർഷത്തിനു ശേഷം വ്യാപാരാവശ്യങ്ങൾക്കായി തുറന്നു.
2006 - ഫെലിപെ കാൾഡെറോൺ മെക്സിക്കോയുടെ പ്രസിഡണ്ടായി.
2013 - നൈജീരിയയിലെ യോബി സ്റ്റേറ്റിലെ ഒരു സ്കൂളിൽ നടന്ന വെടിവയ്പിൽ 42 പേർ കൊല്ലപ്പെട്ടു.
2013 - ഏഷ്യാന എയർലൈൻസ് ഫ്ലൈറ്റ് 214 ആയി പ്രവർത്തിച്ച ബോയിംഗ് 777 സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെടുകയും വിമാനത്തിലുണ്ടായിരുന്ന 307 പേരിൽ 181 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - ഡെങ്കിപ്പനി പടർന്നുപിടിച്ച് 227 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു.
2020 - ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020 - ചാര ഉപഗ്രഹമായ 'ഒഫെക് 16' ഇസ്രയേൽ വിജയകരമായി വിക്ഷേപിച്ചു
2020 - സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായരെ നിയമിച്ചു. കേരളത്തിൽ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് ശശികല നായർ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍