തിരുവോണം / ദ്വിതീയ
2023 ജൂലായ് 5, ബുധൻ
ഇന്ന്;
.ലോക മെക്കാനിക്കൽ പെൻസിൽ ദിനം!
. ***********
World Mechanical Pencil Day !
* വെനസ്വേല, കെപ് വേർഡ്,
* അൽജീരിയ : സ്വാതന്ത്ര്യ ദിനം.!
* അർമേനിയ: ഭരണഘടന ദിനം !
* ഐൽ ഓഫ് മാൻ: ദേശീയ ദിനം !
(ടൈൻവാൾഡ് ഡേ)
* USA:
National Bikini Day
National Apple Turnover Day
National Graham Cracker Day
Great British Pea Week
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ, സ്ത്രീ പുരുഷ ജാതി മത ഭേദമെന്യേ സർവ്വർക്കും പരമ രസികൻ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല"
. [ - വൈക്കം മുഹമ്മദ് ബഷീർ ]
**********
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള 2007-ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടിയ എഴുത്തുകാരൻ വി വിജയകുമാറിന്റെയും.
തമിഴ് തെലുങ്ക് മലയാളം ചലചിത്രങ്ങളിൽ അഭിനയിക്കുന്ന മുംതാസ് എന്ന നഗ്മ ഘാന്റെയും (1980),
പ്രശസ്തമായ കാൽവിൻ ആന്റ് ഹോബ്സ് എന്ന കാർട്ടൂൺ പംക്തിയുടെ കർത്താവായ വില്യം ബി. "ബിൽ" വാട്ടേഴ്സൺ II ന്റെയും (1958),
ഡിസ്കസ് ത്രോ ഇനത്തിൽ അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയ വികാസ് ഗൌഡയുടെയും (1983),
അർജന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസീക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളായി ഗണിക്കപ്പെടുന്ന ഹെർനാൻ ജോർഗേ ക്രെസ്പോയുടെയും (1975) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.
നാലുമണിക്കൂര്‍ ആണ് ശ്രീനിജനെ ചോദ്യം ചെയ്തത്. നേരത്തെ ചില സിനിമാ നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള വിവരം അനുസരിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫിന് ശ്രീനിജന്‍ അറുപത് ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയെ ചോദ്യം ചെയ്യല്‍ നടന്നത്.
*വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാനസർവീസ്: മുഖ്യമന്ത്രിയുമായി വിയറ്റ്‌നാം അംബാസഡർ കൂടിക്കാഴ്‌ച നടത്തി
വിയറ്റ്നാമിലേക്ക് കേരളത്തിൽനിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിമാനസർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടു.
*പണം ആവശ്യപ്പെട്ട് ഭീഷണി; കർമ ന്യൂസിനെതിരെ കേസ്
ചികിത്സാ തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചാരണം സൃഷ്‌ടിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഓൺലൈൻ ചാനലായ കർമ ന്യൂസ് ഭീഷണിപ്പെടുത്തുന്നുവെന്ന യാന ആശുപത്രിയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ഉള്ളൂർ യാന ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കർമ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കർമ ന്യൂസ് സിഇഒ സോമദേവ്, മാനേജർ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസ്.
പ്രാദേശികം
*****
*കനത്ത മഴ; സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല.
*എഐ ക്യാമറയിലൂടെ പിഴയായി ലഭിച്ചത് 81.78 ലക്ഷം രൂപ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 1278 ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
*നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്
കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പോലീസിന്‍റെ നീക്കം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ നിരവധി വസ്തുകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.
*ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല: തെരുവില്‍ ഇറങ്ങി പോരാടേണ്ടതില്ലെന്നും ലീഗ്
കേന്ദ്ര സർക്കാർ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഏകീകൃത സിവില്‍ കോഡ് മുസ്ലിം വിഭാഗങ്ങളെ മാത്രമായി ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ വലിയ രീതിയില്‍ ബാധിക്കുന്ന വിഷയമാണ് ഇത്. അതുകൊണ്ട് എല്ലാ മത സംഘടനകളും ഏകീകൃത സിവില്‍ കോഡിനെതിരെ ഒരുമിച്ച് രംഗത്ത് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ചേർന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് അധ്യക്ഷന്‍.
*കൈക്കൂലി കേസിൽ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
5000 രൂപയാണ് വാങ്ങിയത്. ആർഒആർ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളിൽനിന്നാണ് അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ഈ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
*ബസില്‍ കയറുന്നിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: 63കാരന്‍ പിടിയില്‍
സംഭവത്തില്‍ അശമന്നൂര്‍ പനിച്ചയം മുതുവാശേരി വീട്ടില്‍ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
ദേശീയം
*****
*എന്‍സിപിയില്‍ അയോഗ്യതാ ഭീഷണി ഏല്‍ക്കില്ല? 40 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് പ്രഫുല്‍ പട്ടേല്
മുംബൈ: മഹാരാഷ്ട്രയില്‍ കൂറുമാറിയഎംഎല്‍എമാരെ അയോഗ്യരാക്കാനുള്ള എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ നീക്കം നടന്നേക്കില്ല. ഭൂരിഭാഗം എംഎല്‍എമാരും വിമതര്‍ക്കൊപ്പമാണെന്ന് സൂചനയുണ്ട്. സ്പീക്കര്‍ക്ക് കത്ത് കൊടുത്താലും, തങ്ങള്‍ക്കൊപ്പമാണ് കൂടുതല്‍ പേര്‍ ഉള്ളതെന്ന് ശരത് പവാര്‍ തെളിയിക്കേണ്ടി വരും. അതേസമയം നാല്‍പ്പതിലേറെ എംഎല്‍എമാരുടെ പിന്തുണ വിമത പക്ഷത്തിനുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അവകാശപ്പെട്ടു. അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
*മഹാരാഷ്ട്രയിൽ കണ്ടെയ്‌നർ നിയന്ത്രണം വിട്ട് അപകടം; ഏഴ് മരണം, 28 പേർക്ക് പരിക്ക്
മുംബൈ> മുംബൈ- ആഗ്ര ഹൈവേയിൽ കണ്ടെയ്‌നർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് കയറി ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.
*മണിപ്പുരിലെ യഥാർഥ സ്ഥിതി അറിയിക്കണമെന്ന് സുപ്രീംകോടതി
പുനരധിവാസം, ആയുധങ്ങൾ പിടിച്ചെടുക്കൽ, ക്രമസമാധാനനില തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട് ഈ മാസം 10നു മുമ്പ് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സ്ഥിതി പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത്.
*ബിരേൻ സിങ്ങുമായി ചര്‍ച്ചയ്ക്കില്ലെന്ന് കുക്കികൾ ; സമാധാന ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻസിങ് നയിക്കുന്ന ബിജെപി സർക്കാരുമായി സമാധാനത്തിനില്ലെന്ന് കുക്കികളുടെ ഉന്നത സംഘടനയായ കുക്കി ഇൻപി മണിപ്പുർ (കിം). ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കുക്കി സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സംഘടന തള്ളി.
ചർച്ച നടത്തിയവരുടെ പേര് വെളിപ്പെടുത്താനും ബിരേൻസിങ്ങിനെ വെല്ലുവിളിച്ചു. സ്വേച്ഛാധിപതിയായ ബിരേൻ സിങ്ങിന്റെ ഭരണത്തിൽ അനുഭവിക്കുന്ന പീഡനങ്ങളിൽ നീതി ലഭിക്കുംവരെ ചർച്ചയ്‌ക്കില്ല. മുഖ്യമന്ത്രിയുടെ സഹായത്തോടെയാണ് മെയ്‌ത്തീ സായുധ സംഘങ്ങൾ ആക്രമണം നടത്തുന്നത്. അക്രമവും സമാധാനവും ഒരുമിച്ച് പോകില്ലെന്നും കിം നേതാക്കൾ പറഞ്ഞു.
അന്തർദേശീയം
*******
*ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല: ഷഹബാസിന്റെ മുന്നില്‍ പാകിസ്താനെതിരെ മോദി
ഷാങ്ഹായി കോപ്പറേഷന്‍ ഓർഗനൈസേഷന്‍ ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമർശിക്കുന്നതില്‍ ഷാങ്ഹായി കോപ്പറേഷന്‍ ഓർഗനൈസേഷന്‍ മടികാണിക്കരുതെന്നും വ്യക്തമാക്കി. വിർച്വല്‍ സെക്ഷനിലായിരുന്നു നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ ; ആയിരങ്ങള്‍ നാടുവിട്ടു ; മരണം പത്തായി
ഇതുവരെ ക്യാമ്പിൽ പത്തുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച റാമള്ളയിലും ഒരാളെ സൈന്യം വെടിവച്ച് കൊന്നു. ആക്രമണത്തെ തുടര്‍ന്ന് നാലായിരത്തില്‍പ്പരം ആളുകള്‍ ഇവിടംവിട്ടു. മൂവായിരത്തോളം പേരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് അറിയിച്ചു.
അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുന്നെന്ന വ്യാജേനയാണ് രണ്ടായിരത്തില്‍പ്പരം ഇസ്രയേല്‍ സൈനികര്‍ വൻ ആയുധസന്നാഹങ്ങളുമായി ജെനിൻ ക്യാമ്ബില്‍ പ്രവേശിച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്ത് ഭീതി പരത്തി.14,000 പലസ്തീൻ അഭയാര്‍ഥികളാണ് ക്യാമ്ബിലുള്ളത്.
*ഇനി 'ചിപ്പ് യുദ്ധമോ?': യുഎസ് നീക്കത്തിന് ചൈനീസ് മറുപടി: നിർമ്മാണ വസ്തുക്കള്‍ക്ക് പുതിയ നിയന്ത്രണം
സെമികണ്‍ഡക്ടർ (ചിപ്പ്) നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ചൈന. ചിപ്പ് വ്യവസായത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഗാലിയം, ജെർമേനിയം തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിയില്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങളെന്നും ചൈന വ്യക്തമാക്കുന്നു.
*അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനമേര്‍പ്പെടുത്തി.
ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
കായികം
****
*കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മൈതാനത്തേക്ക്; 2023-24 സീസണിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) യുടെ 2023 - 2024 പ്രീ സീസണ്‍ ഷെഡ്യൂള്‍ പുറത്ത്. ജൂലൈ 10 ന് കൊച്ചി പനമ്പിള്ളി നഗറില്‍ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രീ സീസണ്‍ ക്യാമ്പ് ആരംഭിക്കുക. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2023 - 2024 പ്രീ സീസണ്‍ ഷെഡ്യൂളിനെക്കുറിച്ചുള്ള ഏകദേശ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
*സിംബാബ്‌വെയും ലോകകപ്പ് കാണാതെ പുറത്ത്; അട്ടിമറിച്ച് സ്‌കോട്‌ലന്‍ഡ്
ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും അട്ടിമറി. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ യോഗ്യതാ റൗണ്ടിലെ മറ്റൊരു ഫേവറൈറ്റുകളായ സിംബാബ്‌വെയും സൂപ്പര്‍ സിക്‌സില്‍ വച്ച് പുറത്തായി. സിംബാബ്‌വെയെ 31 റണ്‍സിന് സ്‌കോട്‌ലന്‍ഡ് അട്ടിമറിക്കുകയായിരുന്നു. 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 41.1 ഓവറില്‍ 203 റണ്‍സില്‍ ഓള്‍ഔട്ടായി. സിംബാബ്‌വെക്കായി റയാന്‍ ബേള്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം വിജയം കണ്ടില്ല. സ്കോട്‌ലന്‍ഡിനായി ക്രിസ് സോള്‍ മൂന്നും ബ്രണ്ടന്‍ മക്‌മല്ലനും മൈക്കല്‍ ലീസ്‌കും രണ്ട് വീതവും മറ്റുള്ളവര്‍ ഓരോ വിക്കറ്റും പേരിലാക്കി
വാണിജ്യം
****
* സ്വർണവിലയിൽ ഇന്നലെ നേരിയ വർദ്ധനവ്.
പവന് 80 രൂപ വർദ്ധിച്ച് 43320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5415 രൂപയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വർണവില പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു
*വിദേശ പണമിടപാട്: ടീന അംബാനി ഇഡി ഓഫീസിൽ; മൊഴിയെടുക്കുന്നു
വിദേശനാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) മുമ്പാകെ ഹാജരായി. ഇഡിയുടെ മുംബൈ ഓഫീസിൽ ഇന്നു രാവിലെയോടെയാണ്, വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ ടീന അംബാനി ഹാജരായതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അനിൽ അംബാനിയും ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹജരായിരുന്നു
*റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ ഇന്നും മുന്നേറി
ബിഎസ്ഇ സെൻസെക്സ് 274 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,479- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 66 പോയിന്റ് ഉയർന്ന് 19,389-ലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഇന്നത്തെ സ്മരണ !!!
********
വൈക്കം മുഹമ്മദ് ബഷീർ മ.(1908-1994)
തിരുനല്ലൂർ കരുണാകരൻ മ.(1924-2006 )
പാമടത്ത് ജനാർദ്ദനമേനോൻ മ. (193-2012 )
ടി. അബ്ദുൾ മജീദ് മ. (1921- 1980)
വി.ആര്‍ പരമേശ്വരന്‍ പിള്ള മ. (1904-1992)
ഗാന്ധിയന്‍ ഗോപിനാഥന്‍ നായർ മ. (1922-2022)
പി രാഘവന്‍ മ. (1946-2022)
എ എൻ സിൻഹ മ. (1887-1957)
ജൂലെസ് ബ്രെട്ടൺ മ. (1827-1906 )
പൊർഫീറിയോ ഡിയാസ് മ. (1830-1915)
കെ കരുണാകരൻ ജ. (1918-2010 )
മാമുക്കോയ ജ. (1946-2023)
മഞ്ചേരി രാമയ്യർ ജ. (1858 - 1958)
വെട്ടൂർ രാമൻ നായർ ജ. (1919 -2003 )
ഇനായത്ത് ഖാൻ ജ. (1882-1927)
വി. സുത്യയെവ് ജ. (1903-1993)
ചരിത്രത്തിൽ ഇന്ന്…
*********
1687 - ചലനനിയമങ്ങളും ഗുരുത്വാ കർഷണ സിദ്ധാന്തവും അടങ്ങുന്ന പ്രിൻസിപിയ മാത്തമറ്റിക ഐസക് ന്യൂട്ടൺപുറത്തിറക്കി.
1811 - വെനെസ്വെല സ്പെയിനിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1830 - ഫ്രാൻസ് അൾജീരിയയിൽ അധിനിവേശം നടത്തി.
1884 - ജർമ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
1951 - വില്യം ഷോക്ലി ജങ്ഷൻ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചു.
1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാർത്താപ്രക്ഷേപണം നടത്തി.
1954 - ആന്ധ്രാപ്രദേശ് ഹൈ ക്കോടതി സ്ഥാപിക്കപ്പെട്ടു.
1962 - അൾജീരിയ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1975 - കേപ്പ് വെർഡ് പോർച്ചുഗലിൽനിന്ന് സ്വാത്രന്ത്ര്യം നേടി.
1977 - പട്ടാള അട്ടിമറിയെ ത്തുടർന്ന് പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടൊ സ്ഥാനഭ്രഷ്ടനായി.
1998 - ജപ്പാൻ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശ പര്യവേഷക രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനും ഇടം നേടി.
2004 - ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍