ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   മിഥുനം 19

പൂരാടം / പ്രതിപദം

2023  ജൂലായ് 4, ചൊവ്വ

വിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ


ഇന്ന്;

                       ലോക ചക്ക ദിനം !                    

                  **********

[ World Jackfruit Day;  The tropical fruit is the national fruit of Bangladesh and Sri Lanka, along with being the state fruit of Tamil Nadu and Kerala, India.]


അരുണാചൽ പ്രദേശ്‌ : 'ഡ്രീ ഫെസ്റ്റിവൽ' തുടക്കം

***********

[അരുണാചല്‍പ്രദേശിലെ ഗോത്ര വിഭാഗമായ അപ്താനികളുടെ കാര്‍ഷിക ഉത്സവമാ‌ണ് ഡ്രീ ഫെസ്റ്റിവല്‍. ഈ ദിവസങ്ങളില്‍ അപ്താനികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഗോത്ര ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്ന ചടങ്ങുണ്ട്. തങ്ങളുടെ വിളവുകളെ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതാണ് ഈ ആഘോഷം.]


        ആലീസ്‌ ഇൻ വണ്ടർലാൻഡ്‌ ഡേ !

              *********

[Alice in Wonderland Day - is a special day for British citizens and fantasy lovers, as the renowned tale “Alice in Wonderland” is honoured and celebrated.]


* ഫിലിപ്പൈൻസും, റ്വാണ്ടയും, വടക്കൻ

  മരിയാന ദ്വീപുകളും സ്വാതന്ത്ര്യ ദിനം

  ആഘോഷിക്കുന്നു.!


* USA;

അമേരിക്കൻ സ്വാതന്ത്ര്യ ദിനം !

[ Independence Day ]

National Barbecued Spareribs Day

Independence From Meat Day

National Caesar Salad Day

            ഇന്നത്തെ മൊഴിമുത്തുകൾ

              ്്്്്്്്്്്്്്്്്്്

“ഒരു നക്ഷത്രത്തിനു താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിനു ഞാൻ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവേ ദുർബല മനസ്സുകളുടെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സിൽ പ്രബലമാകുന്നു എന്ന് കണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും വേണം.”


"മതത്തേപ്പോലെ മനുഷ്യന് അനുഗ്രഹങ്ങൾ നൽകിയ മറ്റൊന്നില്ല അതു പോലെ തന്നെ തീവ്രമായ നികൃഷ്ടത നൽകിയ മറ്റൊന്നില്ല; മതത്തേപ്പോലെ സമാധാനവും സ്നേഹവും മറ്റൊന്നും നൽകിയില്ല അതേ പോലെ ക്രൂരതയും പകയും മതത്തേപ്പോലെ മറ്റൊന്നും നൽകിയില്ല''


.          [ - സ്വാമി വിവേകാനന്ദൻ ]

           **********


ടാറ്റാ സൺസിൽ ഗണ്യമായ ഓഹരിയുള്ള ഐറിഷ് നിർമ്മാണ വ്യവസായിയായ   പല്ലോൺജി മിസ്ത്രിയുടെ ഇളയ പുത്രനും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായിരുന്ന   സൈറസ് പല്ലോൺജി മിസ്ത്രി  എന്ന   സൈറസ് മിസ്ത്രിയുടെ (1968),

ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ഏക സിവിൽ കോഡ്‌ ; കോൺഗ്രസ്‌ പലതട്ടിൽ, പാർലമെന്റിന്റെ നിയമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിലും തുറന്നെതിർത്തില്ല


 ഹൈക്കമാൻഡ്‌ തീരുമാനിക്കട്ടെയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറയുമ്പോൾ നടപ്പാക്കരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആവശ്യപ്പെടുന്നു. ബിജെപിയുടെ രാഷ്‌ട്രീയ നീക്കമാണെന്ന്‌ പറഞ്ഞൊഴിഞ്ഞ കെ സി വേണുഗോപാലാകട്ടെ ഏക സിവിൽ കോഡിനെ എതിർക്കാൻ തയ്യാറായില്ല.  സിവിൽകോഡിനെ തുറന്നെതിർക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും ഇതുവരെ  തയ്യാറായിട്ടില്ല. അതേസമയം, സിവിൽ കോഡ്‌ വേണമെന്ന  ഹിമാചലിലെ കോൺഗ്രസ്‌ മന്ത്രി വിക്രമാദിത്യ സിങ്ങിന്റെ അഭിപ്രായത്തെ തള്ളിപ്പറയാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്‌.  രാജ്യം ചർച്ചചെയ്യുന്ന ഗുരുതര പ്രശ്നത്തിൽ കോൺഗ്രസിന്‌ കൃത്യമായ നിലപാടില്ലെന്ന സിപിഐ എം വിലയിരുത്തൽ ശരിവയ്‌ക്കുന്നതാണ്‌ ഇത്തരം പ്രതികരണങ്ങൾ.


*യു.കെയില്‍ മലയാളി നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് 40 വര്‍ഷം തടവ്


 കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു കുറ്റം സമ്മതിച്ചിരുന്നു.

2022 ഡിസംബറിലാണ് യു.കെയില്‍ നഴ്‌സായ വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവര്‍ കൊല്ലപ്പെട്ടത്. നോര്‍ത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടില്‍ വെച്ചായിരുന്നു സാജു മൂന്നുപേരേയും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്‌.  അഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ മദ്യലഹരിയില്‍ കൊല നടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി. 

പ്രാദേശികം

*****


*കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി


എറണാകുളം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്


* ഡെങ്കിപ്പനി പടരുന്നു; 2022നേക്കാൾ മൂന്നിരട്ടി രോഗികള്‍ കഴിഞ്ഞ ആറു മാസത്തിലെന്ന് കണക്കുകള്


ജനുവരി 1 മുതല്‍ ജൂണ്‍ 28 വരെ സംസ്ഥാനത്ത് 3409 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2022ല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1472 മാത്രമായിരുന്നു.


ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം പനി ബാധിച്ച് മരിച്ചത് 45 പേരാണ്. അതില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12 പേര്‍ക്കാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 


*ഏക സിവില്‍കോഡ്: മുസ്‍ലിം കോ-ഓര്‍ഡിനേഷന്‍ യോഗം ഇന്ന് കോഴിക്കോട്ട്


 യോഗത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചര്‍ച്ച ചെയ്യും. ഏക സിവില്‍ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനായിരിക്കും ആലോചന. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.


*കണക്ഷൻ ട്രെയിനുകള്‍ വൈകിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മൂന്ന് ട്രെയിൻ സര്‍വ്വീസുകള്‍ വൈകിയോടും.


തിരുവനന്തപുരം-ഡല്‍ഹി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂര്‍ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി.


എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂര്‍ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണ് പുറപ്പെടുക. 


*ആലപ്പുഴ ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു. മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി.


 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു നടന്നത്. ആരുടെയും പരിക്ക് ​ഗുരുതരമല്ല


*പ്ലസ് വണ്‍ ക്ളാസുകള്‍ ജൂലൈ 5ന് ആരംഭിക്കും


 ജൂലൈ 5ന് പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.


പ്ലസ് വണ്‍ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌കൂള്‍-കോമ്പിനേഷന്‍ മാറ്റങ്ങളും തുടര്‍ന്നുണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലഭിച്ച അഡ്മിഷനില്‍ തുടര്‍ന്ന് പഠിക്കുന്നവരാകുമെന്നതിനാല്‍ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍ എസ് ക്യൂ എഫ് (NSQF) പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ പുതിയ കോഴ്‌സുകള്‍ വന്നിട്ടുണ്ട്.


*വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അന്തരിച്ചു


കണ്ണൂര്‍; വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അഡ്വ. ജോര്‍ജ് ജോസഫ്.


*ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി.


 എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ദേശീയം

*****


*"രാഹുൽ അതിരുവിട്ട് സംസാരിക്കുന്നു” ‘രാഹുലിനെതിരെ കേന്ദ്രമന്ത്രി


തെലങ്കാനയിൽ മോദിയുടെ റിമോട്ട് കൺട്രോൾ ഭരണമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുൽ ഗാന്ധി അതിരുവിട്ട് സംസാരിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിആർഎസുമായോ കോൺഗ്രസുമായോ ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


*മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർമിച്ചത് 262 പുതിയ മെഡിക്കൽ കോളേജുകൾ: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ


രാജ്യത്ത് 700 നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചെന്ന കോൺഗ്രസിന്റെ അവകാശവാദത്തിന് മറുപടിയായി മോദി സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ എല്ലാ ആദിവാസി-പിന്നാക്ക ജില്ലകളിലും 692 ഏകലവ്യ സ്കൂളുകൾ അനുവദിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്


*പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗ്ലുരുവിൽ ജൂലൈ 17, 18 തീയതികളിൽ


 മോദി സർക്കാരിന്റെ വർഗീയ- ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഐക്യം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവിൽ യോഗം ചേരും. ജൂലൈ രണ്ടാം വാരം ഷിംലയിൽ യോഗം ചേരാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്‌. പിന്നീട്‌ ബംഗ്ലുരുവിലേക്ക്‌ മാറ്റുകയായിരുന്നു.


*അജിത് പവാറടക്കം 9 എംഎൽഎമാരെ അയോഗ്യരാക്കണം: തെരഞ്ഞെടുപ്പ് കമീഷന് എൻസിപിയുടെ കത്ത്


അജിത്‌ പവാറിന്റെ അട്ടിമറിക്കു പിന്നാലെ ശക്തികാട്ടാൻ തുനിഞ്ഞിറങ്ങി എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ.  എൻഡിഎ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അജിത്‌ പവാറിനെയും എട്ട്‌ എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർക്ക്‌ എൻസിപി കത്തുനൽകി. രാജ്യസഭാംഗവും അഖിലേന്ത്യ വർക്കിങ്‌ പ്രസിഡന്റുമായ പ്രഫുൽ പട്ടേൽ, ലോക്‌സഭാംഗം സുനിൽ തത്ക്കർ എന്നിവരെ പ്രാഥമികാംഗ്വത്തിൽനിന്ന്‌ പുറത്താക്കി.  ഇരുവരെയും അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു. 


പാർടി  വീണ്ടും കെട്ടിപ്പടുക്കാന്‍ സംസ്ഥാനപര്യടനം നടത്തുമെന്ന് പവാർ പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്‌ട്ര ജനറൽ സെക്രട്ടറി ശിവാജി റാവു ഗാർജെ, അകോള സിറ്റി ജില്ലാ പ്രസിഡന്റ് വിജയ് ദേശ്‌മുഖ്, മുംബൈ ഡിവിഷൻ വർക്കിങ്‌ പ്രസിഡന്റ് നരേന്ദ്ര റാണെ എന്നിവരെയും എൻസിപി പുറത്താക്കി. കോൺഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ ഫോണിൽ വിളിച്ച്‌ പവാറിനെ പിന്തുണ അറിയിച്ചു. വിമതപക്ഷവും നീക്കം ശക്തമാക്കി.

അന്തർദേശീയം

*******


റഷ്യന്‍ മിസൈലാക്രമണം: പരിക്കേറ്റ യുക്രെയിന്‍ എഴുത്തുകാരി മരിച്ചു.


കഴിഞ്ഞ ചൊവ്വാഴ്ച, ഡൊണെസ്കിലെ ക്രാമറ്റോര്‍സ്കിലെ റെസ്റ്റോറന്റിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുക്രെയിൻ എഴുത്തുകാരി വിക്ടോറിയ അമെലീന ( 37 ) മരണത്തിന് കീഴടങ്ങി.


കുട്ടികളടക്കം 12 പേരായിരുന്നു റെസ്റ്റോറന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 60ഓളം പേര്‍ക്ക് പരിക്കേറ്റു. കൊളംബിയൻ മാദ്ധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംഘത്തോടൊപ്പമാണ് വിക്ടോറിയ ക്രാമറ്റോര്‍സ്കിലെത്തിയത്.  വിക്ടോറിയയുടെ നോവലുകളും കവിതകളും ഉപന്യാസങ്ങളും ഇംഗ്ലീഷ്, ജര്‍മ്മൻ, പോളിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2022 മുതല്‍ യുക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ കണ്ടെത്തി പുറംലോകത്തെ അറിയിച്ചു വരികയായിരുന്നു വിക്ടോറിയ.


*കേരളതീരത്തിനരികെ കൂറ്റൻ 'ഗ്രാവിറ്റി ഹോൾ'; അടിത്തട്ടിൽ പുരാതനസമുദ്രത്തിൻ്റെ അടയാളം; പഠനവുമായി ഗവേഷകർ


 ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിനു തെക്കുവശത്തായി പുരാതന സമുദ്രത്തിൻ്റെ അടയാളങ്ങൾ കണ്ടെത്തിയതായി ഗവേഷകർ. സമുദ്രത്തിൽ കേരളത്തിനും ശ്രീലങ്കയ്ക്കും തെക്കുവശത്തായി വലിയ ഗ്രാവിറ്റി ഹോൾ കണ്ടെത്തിയെന്നും ഇത് പുരാതനകാലത്ത് നിലനിന്നിരുന്ന സമുദ്രത്തിൻ്റെ അടയാളമാണെന്നുമാണ് പുതിയൊരു പഠനത്തിൽ വ്യക്തമാക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിലവിലുള്ള ഏറ്റവും വലിയ അപാകതയാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്


* തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. 


ഈ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ ആണ് ഇടിമിന്നൽ സംഭവിച്ചത്. അഞ്ച് പേരാണ് മരിച്ചത്. മരിച്ച അഞ്ച് പേരും പ്രവാസികൾ ആണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ  മഴയോടൊപ്പം വന്ന ഇടിമിന്നലേറ്റാണ്  നാല് യുവാക്കളും ഒരു കുട്ടിയും മരണപ്പെട്ടത്. വരും മാസങ്ങളിൽ ചൂട് ശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കായികം

****


*മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമില്‍


ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് വയനാട്ടിൽ നിന്നുമൊരു താരോദയം. മാനന്തവാടി സ്വദേശിയായ ഓൾ റൗണ്ടർ മിന്നു മണിഇന്ത്യൻ ടീമിൽ ഇടംനേടി. ബംഗ്ലാദേശിന് എതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ്  മിന്നുവിനെ ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് ഒരു കേരളതാരം ഇന്ത്യൻ ടീമിലെത്തുന്നത്.


വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മിന്നു കളിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിലെത്തുകയെന്ന ലക്ഷ്യത്തിനായി കഠിനധ്വാനം ചെയ്തിരുന്നെന്നും നല്ല പരിശീലനം ലഭിച്ചെന്നും മിന്നു മണി  പറ‍ഞ്ഞു.


*നെതര്‍ലന്‍ഡ്‌സിനെതിരെ ഒമാന് കണ്ണീര്‍ തോല്‍വി


ഹരാരേ: ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സില്‍ അയാന്‍ ഖാന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും നെതര്‍ലന്‍ഡ്‌സിനെതിരെ ഒമാന് മഴനിയമം പ്രകാരം 74 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് 48 ഓവറില്‍ 7 വിക്കറ്റിന് 362 റണ്‍സ് നേടിയപ്പോള്‍ ഒമാന് 44 ഓവറില്‍ 6 വിക്കറ്റിന് 246 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. അയാന്‍ ഖാന്‍റെ ആദ്യ ഏകദിന സെഞ്ചുറിയാണിത്. നെതര്‍ലന്‍ഡ്‌സിനായി ശതകം നേടിയ ഓപ്പണര്‍ വിക്രംജീത്ത് സിംഗ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

വാണിജ്യം

****


*വിപണിയിൽ ചാഞ്ചാട്ടം തുടർന്നു; സ്വർണവില താഴേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞു. ജൂലൈ ആദ്യ ദിനം ഉയർന്ന സ്വർണവില  മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയർന്നത്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,240 രൂപയാണ്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില  5405 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്


*പൊന്നുംവിലയുള്ള തക്കാളി, നാളെമുതൽ 60 രൂപക്ക് റേഷൻകടയിൽ കിട്ടും! പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ


 തക്കാളി വില 100 ഉം കടന്ന് 160 ഉം കടന്ന് കുതിക്കുമ്പോൾ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്


*ആഭ്യന്തര സൂചികകൾ മുന്നേറി! ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടത്തിനരികെ സെൻസെക്സ്


 ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ വൻ കുതിപ്പാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,205-ൽ വ്യാപാരം അവസാനിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് സെൻസെക്സ് 65,000 ഭേദിക്കുന്നത്. നിഫ്റ്റി 133.50 പോയിന്റ് നേട്ടത്തിൽ 19,322.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരി സൂചികകൾ നേട്ടത്തിലേറുന്നത്.

ഇന്നത്തെ സ്മരണ !!!

*********


സ്വാമി വിവേകാനന്ദൻ മ. (1863 -1902) 

ഇടപ്പള്ളി രാഘവൻപിള്ള മ. (1909-1936 )

എം.എൻ.സത്യാർത്ഥി മ. (1913-1998)

ചിന്ത രവി (രവീന്ദ്രൻ) മ. (1946- 2011)

പ്രൊഫ. പി.ടി. ചാക്കോ മ. (1923-2013)

ചെങ്ങമനാട് അപ്പു നായർ മ. (1937-2020)

ബാബാജി പാൽവങ്കർ ബാലു മ. (1876-1955),

പിംഗളി വെങ്കയ്യ മ. (1876-1963)

ഹിരൺ ഭട്ടാചാര്യ മ. (1931-2012)

ഹൈറദ്ദീൻ ബാർബറോസ മ. (1478-1546)

തോമസ് ജെഫേഴ്സൺ‍ മ.(1743-1826)

മാഡം ക്യൂറി മ. (1867-1934)

എറിക് സൈക്‌സ് മ. (1923-2012)

നിക്കോളാസ് റോഡ്രിഗ്‌സ് മ. (1927-2015)


വി സാംബശിവൻ ജ. (1929 -1996)

ഗുൽ‌സാരിലാൽ നന്ദ ജ. (1898 -1998 )

പി ആർ ശ്യാമള ജ. (1931-1990)

പൂർണ്ണം വിശ്വനാഥൻ ജ. (1921-2008) 

ഗുലാം അഹമ്മദ് ജ. (1922 - 1998 )

പല്ലോൺജി  സൈറസ് മിസ്ത്രി ജ. (1968-2022)

ഗിരിജപ്രസാദ്‌ കൊയ്‌രാള ജ. (1924-2010)

അഗസ്റ്റസ് അല്ലെൻ ജ. (1806-1864 )

ക്രിസ്റ്റഫർ ഡ്രെസെർ ജ. (1834 -1904)

സെർജിയോ ഒളിവാ ജ. (1941-2012)

ചരിത്രത്തിൽ ഇന്ന്…

********


ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.


1039 - ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.


1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1883 - ഫ്രഞ്ച് ജനത അമേരിക്കയ്ക്ക് 305 അടി ഉയരമുള്ള സ്വതന്ത്രത്തിന്റെ പ്രതിമ സമ്മാനിച്ചു.


1904 - അറ്റ്ലാൻറിക്കിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന 97 കിലോമീറ്റർ ദൈർഘ്യമുള്ള പനാമ കനാലിന്റെ നിർമ്മാണം ആരംഭിച്ചു.


1943 - ഐഎൻഎയുടെ നേതൃത്വം റാഷ് ബിഹാരി ബോസിൽ നിന്നും സുഭാഷ്ചന്ദ്രബോസ് ഏറ്റെടുത്തു.


1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ്‌‍ റോം.


1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക  ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.


1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ,  പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.


1989 - ചൈനയിൽ ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല


1997 - ഏഴു മാസത്തെ യാത്രയ്ക്കുശേഷം  യുഎസ് ബഹിരാകാശ വാഹനമായ പാത്ത് ഫൈൻഡർ ചൊവ്വയിലെത്തി. 


1997 - 1994 ലെ കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ മുൻമന്ത്രി എം വി രാഘവനെ അറസ്റ്റ് ചെയ്തു. 


2005 - ഡീപ് ഇംപാക്ട് എന്ന ബഹിരാകാശ വാഹനം ടെംപിൾ 1 കോമറ്റിൽ ഇടിച്ചു. 


2008 - ലോകത്തിലെ ആദ്യ പുരുഷ മാതാവ് എന്ന വിശേഷണം അമേരിക്കക്കാരനായ തോമസ് ബീറ്റി കരസ്ഥമാക്കി. 


2015 - 2015 ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ചിലി അന്താരാഷ്ട്ര സോക്കറിൽ ആദ്യ കിരീടം നേടി.


2017 - പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നത്.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍