അഞ്ചു വയസ് പ്രായം; പത്ത് കിലോയോളം തൂക്കം. പൂങ്ങോട് വന മേഖലയിൽ നിന്ന് കിട്ടിയ ഈനാംപേച്ചി.

പൂങ്ങോട് വന മേഖലയിൽ നിന്ന് ഈനാംപേച്ചി വലയിൽ കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ

അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച ഈനംപേച്ചിയെ മറ്റു നിയമ നടപടികളും ഇതിൻ്റെ ആരോഗ്യ സ്ഥിതി  പരിശോധിച്ച ശേഷവും ഒരു പക്ഷെ തൃശൂർ മൃഗശാലയ്ക്കു കൈമാറിയേക്കും. 

ക്ലിനിക്കിൽ പരിചരണത്തിൽ ആണ് ഇപ്പോൾ ഈനാംപേച്ചി ഉള്ളത്. അഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഈനാംപേച്ചി പൂർണ ആരോഗ്യവാനാണെന്നും ശരീരത്തിൽ പരുക്കുകളോ മുറിവുകളോ ഇല്ലെന്നും ചികിത്സിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.കെ.ജി.അശോകൻ പറഞ്ഞു. ആൺ വർഗത്തിൽപ്പെട്ട ഈനാംപേച്ചിക്ക് 10 കിലോ തൂക്കമുണ്ട്..

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളിൽപ്പെട്ട ഇതിനെ തൃശൂർ മൃഗശാലയ്ക്കു കൈമാറാനും വനം വകുപ്പിന് ആലോചന ഉണ്ട് ഇതുപോലെ ഏറെ വിരളമായി മാത്രം കാണുന്ന ഒട്ടേറെ വന്യജീവികൾ അകമല, മച്ചാട്, വടക്കാഞ്ചേരി, പൂങ്ങോട് വനമേഖലകളിൽ ഉണ്ടെന്നാണു വനം വകുപ്പിന്റെ കണക്ക്. ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുക്കളിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ഇവ ചുരുണ്ടുകൂടുന്നു. ഇവയുടെ  മുൻകാലുകൾ ശക്തവും വളരെ നീളമുള്ള നഖങ്ങളോടു കൂടിയതുമാണ്.

മുൻകാലുകളിലെ നഖങ്ങൾകൊണ്ട് മൺകൂനകളിലും തടികളിലും കാണപ്പെടുന്ന ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷിക്കുന്ന കീടഭോജി വിഭാഗത്തിൽപ്പെടുന്നവയാണിവ. നിശാസഞ്ചാരികളായ ഇവ പകൽ മുഴുവനും ആഴത്തിലുള്ള മാളങ്ങളിൽ വിശ്രമിക്കുന്നു. ഇവയെ ഇറച്ചിയ്ക്കും പരമ്പരാഗതമായ ഔഷധ നിർമ്മാണത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു. ശത്രുക്കളെ കണ്ടാൽ ഈനാംപേച്ചി ശക്തമായി ചീറും.

ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. നിശാചാരികളായ ഈനാമ്പേച്ചികളെ ഇവയുടെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു. കിട്ടിയ സ്ഥലത്തെന്നെ തിരിച്ചു കൊണ്ടു വിടുകയാണ് സാധാരണയായി വനം വകുപ്പ് ചെയ്തു വരുന്നത്. കാരണം ഇതിൻ്റെ ഇണയുമായിട്ട് ജീവിക്കാനുള്ള അവകാശം   നിഷേധിക്കാതിരിക്കാൻ വേണ്ടിയാണ്  അങ്ങനെ ചെയ്യുന്നത്  എന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.കെ.ജി.അശോകൻ പറഞ്ഞു

പരിക്കുപറ്റിയോ വലയിൽ കുടുങ്ങിയോ ഇവിടെ എത്തിക്കുന്ന വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ  തിരിച്ച് കൊണ്ടു വിടുകയും ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ ഈ മൃഗങ്ങൾ ഇവിടെ നിന്നും തിരികെ പോകാൻ വിസമ്മതിക്കുന്നതും കാണാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാനുകൾ ഈ ക്ലിനിക്കിന്റ ചുറ്റിലും ധാരാളം ഉണ്ടെന്നും...അനാരോഗ്യം ഉള്ളവയെ ചികിത്സിച്ചു ബേധമാക്കി ആരോഗ്യം തൃപ്തികരമാണെങ്കിൽ മാത്രമാണ്  ഇവയെ തിരിച്ച് വിടുന്നത് എന്നും ഡോ.കെ.ജി.അശോകൻ പറഞ്ഞു.. 

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍