കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം ബസ്സിന്റെ അമിതവേഗത എന്ന് പരാതി.

 കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം ബസ്സിന്റെ അമിതവേഗത എന്ന് പരാതി. കോഴിക്കോട് നിന്നും കുന്നംകുളത്ത് എത്തി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപാണ് അപകടം. ടൗണിൽ എത്തിയിട്ടും സ്വകാര്യ ബസ്സുകൾ കാണിക്കുന്ന ഈ അമിത വേഗതയ്ക്കെതിരെ കർശന നടപടികൾ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്..  തൃശ്ശൂരിലേക്ക് വരികയായിരുന്ന ജോണിച്ഛൻ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ഇപ്പൊൾ അപകടത്തിൽ പെട്ടത്.

 കുന്നംകുളം തുറക്കുളം മാർക്കറ്റിന് മുന്നിലെ റോഡിൽ വച്ച് മറ്റൊരു വാഹനത്തെ മറികടന്ന് വരവേ നിയന്ത്രണം വിട്ടു തൊട്ടടുത്ത പാടത്തേക്ക് മറിയുകയായിരുന്നു. പാടത്തെ ചളിയിലേക്ക് പൂർണമായും മറിയാതെ ബസ് ചരിഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകട വിവരം അറിഞ്ഞ്  ഓടിയെത്തിയ നാട്ടുകാരും കുന്നംകുളം പോലീസും, ടൗണിൽ നിന്നും പാഞ്ഞെത്തിയ ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് ആദ്യ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

 വൈകീട്ട് സമയമായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ബസ്സിൽ ഉണ്ടായിരുന്നു. തലകൾ കൂട്ടിയിടിച്ചും കൈകൾ ഇടിച്ചുമാണ് പലർക്കും പരിക്കേറ്റിട്ടുള്ളത്. ആരുടെയും പരിക്ക് വലിയ ഗുരുതരമല്ല. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഇവിടുത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. കൂടുതൽ ചികിത്സയും പരിശോധനയും വേണ്ടവർ ആശുപത്രികളിൽ തന്നെ രാത്രി വൈകിയും തുടരുകയാണ്...

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍