മുണ്ടത്തിക്കോട് 151 അമ്പലനട അംഗൻവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി

 മുണ്ടത്തിക്കോട് 151 അമ്പലനട അംഗൻവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. അദ്ധ്യാപിക കെ. ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് യൂണിവേഴ്സിറ്റി ലയൺസ്‌ ക്ലബ്‌ ഭാരവാഹികൾ മധുര പലഹാരം വിതരണം ചെയ്തു. വികസന സമിതി അംഗങ്ങളായ രാജു മാരാത്ത്, ഇ. എം. സുബ്രഹ്മണ്യൻ, എം. ബാബു, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ. സുരേന്ദ്രൻ, സെക്രട്ടറി രാജശ്രീ സുഗുണൻ, ട്രഷറർ പി. സി. സന്തോഷ്‌ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍