തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ മെഡിക്കൽ ഓഫീസ് നടപ്പാക്കുന്ന സംയുക്ത പദ്ധതി തൃശൂർ ഹെൽത്ത് ലൈൻ ( ജീവിത ശൈലി രോഗ നിർണ്ണയ നിയന്ത്രണ ചികിത്സ പദ്ധതി ) തെക്കുംകര പഞ്ചായത്ത് തല ഉദ്ഘാടനം വിരുപ്പാക്ക യിൽ നടന്നു. തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ അധ്യക്ഷനായി..
തെക്കുംകര ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ഇ. ഉമാ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. ശ്രീജ പങ്കെടുത്തു. തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കെ.കെ.രാഹുൽ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ആർ. രാധാകൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു. തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.എ.ബൈജു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചിപ്പി ജോർജ്ജ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍