ഓണം അടുക്കുന്നു വില കുറയാതെ പച്ചക്കറി.

സംസ്ഥാനത്ത് പച്ചക്കറിവില താഴുന്നില്ല. തക്കാളിയുടേയും പച്ചമുളകിന്റെയും ഇഞ്ചിയുടേയും വില നൂറിനോട് അടുത്ത് തുടരുകയാണ്എന്നാല്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വില കുറയുകയാണെന്നാണ് കച്ചവടക്കാരുടെ വാദം. ഓണമടുക്കുന്നതോടെ വില വീണ്ടും കുതിച്ചുയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.കഴിഞ്ഞ ദിവസത്തേക്കാള്‍ പത്തോ ഇരുപതോ രൂപമാത്രമാണ് പലയിനങ്ങള്‍ക്കും കുറഞ്ഞത്. തക്കാളി 110 ല്‍ നിന്ന് 100 ആയിട്ടുണ്ട്. പച്ചമുളക് 120 ല്‍ നിന്ന് 80 ആയി. ചെറിയ ഉള്ളി 80 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍