വ്യാപാര ഭവനിൽ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്കുതുടക്കം കുറിച്ചത്. മച്ചാട് വ്യാപാരി വ്യവസായി ഏകോപന സമിതിയും, മച്ചാട് മൈത്രി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽവ്യാപാരികൾക്കായിസൗജന്യ ഡോക്ടറുടെ സേവനംലഭ്യമാക്കുകയും,വ്യാപാരികൾക്കായി സൗജന്യ ഷുഗർ,പ്രഷർ രോഗനിർണയവും, യൂണിറ്റിലെ മുതിർന്ന വ്യാപാരിയായ സി ടി തോമസിനെ ആദരിക്കൽ, യൂണിറ്റിലേക്ക് അംഗത്വ ക്യാമ്പയിൻ, ഭദ്രം പ്ലസ് എന്ന സ്വപ്ന പദ്ധതിയിലേക്ക് മെമ്പർമാരെ ചേർക്കൽ, മധുര പലഹാര വിതരണം ഉൾപ്പടെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.
പദ്ധതികളുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡൻ്റ് വിത്സൻ നീലങ്കാവിൽ നിർവ്വഹിച്ചു. ഡെന്നി കല്ലുപറമ്പിൽ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ജോക്ഷി തിരുത്തിമ്മേൽ, സി. ടി. ഷാജു.ജോർജ് മൈത്രി, സി. ടി. ഷിബു, കെ. എഫ്. ആൻ്റോ, സി.ടി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍