കേച്ചേരിയിൽ സംഘർഷത്തിനിടയിൽ കത്തിക്കുത്ത് രണ്ട് പേർക്ക് പരിക്കേറ്റു

കേച്ചേരിയിൽ സംഘർഷത്തിനിടയിൽ കത്തിക്കുത്ത് രണ്ട് പേർക്ക് പരിക്കേറ്റു. തെങ്ങിൽ കോളനിയിൽ താമസിക്കുന്ന രായമരക്കാർ വീട്ടിൽ ഹക്കീം(27), കോട്ടൽ വളപ്പിൽ വീട്ടിൽ രാജേഷ്(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിൽ കേച്ചേരി മണലി തെങ്ങിൽ കോളനിയിലാണ് സംഭവം. വാക്ക് തർക്കം കയ്യേറ്റത്തിലും കത്തിക്കുത്തിലും എത്തുകയായിരുന്നുവെന്ന് പറയുന്നു.


പരിക്കേറ്റ ഇരുവരെയും കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. നിരന്തരം സംഘർഷമേഖലയാണ് മണലി തെങ്ങിൽ കോളനി. ഇക്കഴിഞ്ഞ നവംബറിൽ പനംപാട്ട് വീട്ടിൽ പ്രദീപിനെ സംഘം ചേർന്ന് റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി കുത്തിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍