ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിങ്കളാഴ്ച ആരംഭിച്ച ദേവീ ഭാഗവത നവാഹ യഞ്ജത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കുമാരി പൂജ നടന്നു.രണ്ട് വയസു മുതൽ പത്ത് വയസ് വരെയുള്ള ബാലികമാരെ ആടയാഭരണങ്ങൾ ചാർത്തി നിലവിളക്കിന് മുന്നിലിരുത്തി ദേവീഭാവത്തിൽ പൂജിക്കുന്ന ചടങ്ങാണ് കുമാരീ പൂജ.
അമ്പതോളം ബാലികമാർ കുമാരീ പൂജയിൽ പങ്കെടുത്തു.യഞ്ജാചാര്യൻ ആലപ്പാട്ട് രാമചന്ദ്രമേനോൻ ,യഞ്ജ ഹോതാവ് വാസുദേവൻ എമ്പ്രാന്തിരി , മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങുകൾ ആഗസ്റ്റ് 15 ന് സമാപിക്കും. വെള്ളിയാഴ്ച വൈകീട്ട് സർവ്വൈശ്വര്യ വിളക്കുപൂജ, ശനിയാഴ്ച രാവിലെ വിദ്യാഗോപാലമന്ത്രാർച്ചന എന്നീ ചടങ്ങുകൾ നടക്കും.
വീഡിയോ ദൃശ്യങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍