ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി സൂക്ഷിച്ച് ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ എത്തിച്ചു കൊടുക്കുന്ന തൃക്കണപതിയാരം സ്വദേശികളായ 2 പേരെ ഓട്ടോറിക്ഷയും, മദ്യവും സഹിതം ചിറ്റണ്ട തൃക്കണപതിയാരത്ത് നിന്നും പിടികൂടി. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അനധികൃതമായി സൂക്ഷിച്ചു വെച്ച് അമിത വില ഈടാക്കി മദ്യം വില്ലന നടത്തുന്ന തൃക്കണപതിയാരം സ്വദേശികളായ 1) ഹരി (47 വയസ്), S/o നാരായണൻ , ചങ്ങംകുഴിയിൽ വീട്, തൃക്കണപതിയാരം ദേശം, ചിറ്റണ്ട വില്ലേജ് 2) സുകുമാരൻ എന്ന കുഞ്ഞുമോൻ (48 വയസ്) S/o ഭാസ്കരൻ, കോട്ടപുളിക്കൽ വീട്, തൃക്കണപതിയാരം ദേശം, ചിറ്റണ്ട വില്ലേജ് എന്നിവരെയാണ് വടക്കാഞ്ചേരി ISHO മാധവൻകുട്ടി .കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
2-ാം പ്രതിയുടെ കൈവശത്തിലുള്ള ഓട്ടോ റിക്ഷയിൽ ബിവറേജ് ഔട്ട്ലെറ്റുകളിൽ വന്ന് മദ്യം വാങ്ങി 1-ാം പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ സൂക്ഷിച്ച്, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഡ്രൈ ഡേ ദിനത്തിൽ വീട്ടിൽ വച്ചും ആവശ്യക്കാർക്ക് ഓട്ടോ റിക്ഷയിൽ സ്ഥലത്ത് എത്തിച്ചു കൊടുത്തും വില്ലന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് 26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (13 ലിറ്റർ) ഓട്ടോ റിക്ഷയും സഹിതം പ്രതികളെ പിടികൂടാനായത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ISHO മാധവൻകുട്ടി .കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ SI ജീജോ. K.J., ASI ഹുസൈനാർ, SCPO ബിസ്മിത, CPO വിജീഷ്, സതിഷ് കുമാർ, ഹോം ഗാർഡ് ജോബി എന്നിവരും ഉണ്ടായിരുന്നു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍