ശ്രീ ഗുരുവായൂരപ്പ ദാസനായിരുന്ന ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദി ആഘോഷമായ 'കേശവീയം 2023 ' ൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം മാതൃഭൂമിയുമായി സഹകരിച്ച് കുട്ടികൾക്കായി നടത്തിയ 'കേശവീയം ആനവര' - ചിത്രരചനാ മൽസരം ശ്രദ്ധേയമായി.

ശ്രീ ഗുരുവായൂരപ്പ ദാസനായിരുന്ന ഗജരാജൻ  ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദി ആഘോഷമായ 'കേശവീയം 2023 ' ൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം മാതൃഭൂമിയുമായി സഹകരിച്ച്  കുട്ടികൾക്കായി നടത്തിയ 'കേശവീയം ആനവര' - ചിത്രരചനാ മൽസരം ശ്രദ്ധേയമായി.

 മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മൽസരത്തിൽ നിറഞ്ഞത്  വ്യത്യാസമാർന്ന ആനകൾ. ആന എന്ന പ്രമേയത്തിൽ വിരിഞ്ഞത് പലതരം ആന കളാണ്. ഉൽസവ എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആന, പൂരത്തിലെ ആന ,എന്നു വേണ്ട കാട്ടിൽ വിലസുന്ന ആനകൾ വരെ കുട്ടി വരകളിൽ വിരിഞ്ഞു. ലോക ഗജദിനത്തിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയമാണ് ആന വരയ്ക്ക് വേദിയായത്. യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലായിരുന്നു മൽസരം.  രാവിലെ 9:30 ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങ് തുടങ്ങിയത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ മാതൃഭൂമി ചെയർമാൻ ആൻ്റ് മാനേജിങ്ങ് എഡിറ്റർ പി. വി. ചന്ദ്രൻ അദ്ധ്യക്ഷനായി. 

ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ  ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ  എക്സ് എം. പി. ഗജദിന സന്ദേശം നൽകി. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ. യു. കൃഷ്ണകുമാർ ആമുഖഭാഷണം നടത്തി. ഗജരാജൻ ഗുരുവായൂർ കേശവനെ വരച്ച് ആർട്ടിസ്റ്റ് മദനൻ ആനവര ഉദ്ഘാടനം ചെയ്തു. . ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, വാർഡ് കൗൺസിലർ ശോഭാ ഹരിനാരായണൻ എന്നിവർ ആശംസകൾ നേർന്നു. അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റർ എം. കെ. കൃഷ്ണകുമാർ സ്വാഗതവും  മാതൃഭൂമി ലേഖകൻ ജനു നന്ദിയും രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍