വടക്കാഞ്ചേരി നഗരസഭ 11 -ാം ഡിവിഷൻ ചുള്ളിക്കാട് ഡിവിഷൻ തലത്തിൽ ചുള്ളിക്കാട് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.വി. മുഹമ്മദ് ബഷീർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സി. കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിവിഷൻ കൗൺസിലർ ലിസി പ്രസാദ്, മുൻ വാർഡ് മെമ്പർ രജനി നന്ദകുമാർ, അബ്ദുൾ റഹിമാൻ, ഷാനവാസ് , സിജോ എന്നിവർ സംസാരിച്ചു. അംഗൻവാടി ടീച്ചർ ബുഷറ സ്വാഗതവും തങ്കമണി നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍