ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകളും തൃശ്ശൂരിൽ നിന്നും ചേലക്കര - ഷൊർണൂർ ഭാഗത്തേക്ക് പോകുന്നബസുകൾ ഓട്ടുപാറ ബസ് സ്റ്റാന്‍റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്‍റിനു മുന്നില്‍ ആളെ കയറ്റാനും, ഇറക്കലും, കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ബൈപ്പാസ് വഴി സ്റ്റാന്‍റില്‍ കയറി വരുകയും ചെയ്യണം.
ഷൊര്‍ണ്ണൂര്‍ ഭാഗത്തു നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന ബസ്സുകള്‍ കുറാഞ്ചേരി ബസ് സ്റ്റോപ്പിലേയ്ക്ക് ബസുകള്‍ കയറ്റാനും, അത്താണി സെന്‍ററിലെ ബസ്സ് സ്റ്റോപ്പുകള്‍ കുറച്ചുകൂടി കയറ്റി നിര്‍ത്താനും തീരുമാനിച്ചു. ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിറുത്തി ആളുകളെ കയറ്റാനും ഇറക്കുകയും ചെയ്യണം.
ഓട്ടുപാറ ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന വേലൂര്‍ ബസ്സുകള്‍ ബസ്സ് സ്റ്റോപ്പുകളില്‍ നിന്നും മാത്രം ആളുകളെ കയറ്റലും ഇറക്കലും നിര്‍ബന്ധമായി പാലിക്കണം. സമയം കൃത്യമായി പാലിക്കണം.
ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങള്‍ രാവിലെ (ഓട്ടുപാറ - മാരാത്ത്കുന്ന് റോഡുമുതല്‍) ഓട്ടുപാറ - വടക്കാഞ്ചേരി ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല.
തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ അത്താണി സെന്‍ററില്‍ നിന്നും മാറി അത്താണി മേല്‍പാലത്തിന്‍റെ അടുത്ത ബസ്സ് സ്റ്റോപ്പിലേയ്ക്ക് ബസ് നിറുത്താനും ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
വടക്കാഞ്ചേരി PWD വിശ്രമകേന്ദ്രത്തിന് പിന്‍വശത്തെ റോഡിലും കൂടാതെ തൃശ്ശൂര്‍ വടക്കാഞ്ചേരി PWD റോഡും ഇന്‍റര്‍ലോക്ക് ചെയ്ത റോഡും ചേരുന്ന ഭാഗത്തും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ PWD വിശ്രമകേന്ദ്രത്തിന് പിന്‍വശത്തെ ഇന്‍റര്‍ലോക്ക് റോഡിലൂടെയുള്ള വാഹന ഗതാഗതം ആഗസ്റ്റ് 9 മുതല്‍ 23 വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
സ്റ്റിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ പേട്ടയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ RTO, പോലീസ് നടപടി സ്വീകരിക്കുന്നതാണ്.
വ്യാപാരികള്‍ ഫുട്പാത്തില്‍ കച്ചവടത്തിനായി സാധനങ്ങള്‍ വെച്ചിരിക്കുന്നത് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.
തൃശ്ശൂര്‍ - ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലും കുന്നംകുളം റോഡിലും അനധികൃത പാര്‍ക്കിംഗ് പരമാവധി ഒഴിവാക്കി പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍