തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അഴിമതിക്കും, രാഷ്ട്രീയവത്കരണത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും, എച്ച്.ഡി.എസ് അംഗങ്ങളുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേർന്നു

യു.ഡി.എഫ് യോഗം ചേർന്നു.തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അഴിമതിക്കും, രാഷ്ട്രീയവത്കരണത്തിനുമെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും, എച്ച്ഡിഎസ് അംഗങ്ങളുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 9 ന് രാവിലെ 10ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണയിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും 150 പേരെ പങ്കെടുപ്പിക്കാൻ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി.സെക്രട്ടറി രാജേന്ദ്രൻഅരങ്ങത്ത് ഉദ്ഘാടനം ചെയ്തു.യു ഡി എഫ് ചെയർമാൻ എൻ എ. സാബു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്നേതാക്കളായ പി.ജി.ജയദീപ്, പി.എൻ.വൈശാഖ്, എൻ ആർ സതീശൻ, സി.വി.കുരിയാക്കോസ്, എൻ.ആർ.രാധാകൃഷ്ണൻ, പി.എസ്.വേണുഗോപാൽ, ജോണി ചിറ്റിലപ്പിള്ളി, പി.ജെ.തോമസ് മാസ്റ്റർ, ലോനപ്പൻചക്കച്ചാംപറമ്പിൽ, ആനിജോസ്, ലീലരാമകൃഷ്ണൻ, ലിൻ്റി ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍